Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചിക്കാരേ കേട്ടില്ലേ, ഇനി വിരുന്നെത്തുന്നത് ലോകകപ്പ് ഫൈനല്‍ !

മുംബൈ: ഇന്ത്യ ആദ്യമായി വേദിയാവുന്ന ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പിന്‍റെ ഫൈനല്‍ ഉള്‍പ്പെടെ ചില പ്രധാന മല്‍സരങ്ങള്‍ക്കു കൊച്ചി വേദിയായേക്കും. ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയാണ് ഇക്കാര്യം അറിയിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിക്ക് റെക്കോഡ് കാണികളെത്തിയിരുന്നു. കേരളത്തിന്റെ ഈ ഫുട്‌ബോള്‍ ഭ്രമത്തെ ഏവരും പ്രശംസിക്കുകയും ചെയ്തിരുന്നു.

kochi

ലോകകപ്പിന്‍റെ വേദികളിലൊന്നായി കൊച്ചിയെ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിലുള്ള കളിക്കു ശേഷമുണ്ടായ അനിഷ്ടസംഭവങ്ങള്‍ ഫിഫയെ ചൊടിപ്പിച്ചിരുന്നു. ഐഎസ്എല്‍ ഫൈനല്‍ കണ്ടിരുന്നെന്നും തങ്ങളുടെ ടീം പരാജയപ്പെട്ടിട്ടും കേരള ആരാധകര്‍ സമചിത്തതയോടെ പെരുമാറിയതോടെ തന്‍റെ തെറ്റിദ്ധാരണ മാറിയെന്നും സെപ്പി വ്യക്തമാക്കി.

ഏതു കളിയും ഇവിടെ നടത്താനാവുമെന്നു സെപ്പി പറഞ്ഞത് കേരളത്തിനു ശുഭസൂചനയാണ്. അടുത്ത വര്‍ഷം ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് അണ്ടര്‍ 17 ലോകകപ്പ് അരങ്ങേറുന്നത്. കൊച്ചിയടക്കം ആറു വേദികളിലായാണ് മല്‍സരങ്ങള്‍.

Story first published: Wednesday, December 21, 2016, 14:44 [IST]
Other articles published on Dec 21, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+