Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സയ്ക്കായി ആര്‍പ്പുവിളിക്കാന്‍ കാംപ്‌നൗവില്‍ ഇനി കേരളവും! മലയാളി ഫാന്‍സ് ക്ലബ്ബിന് അംഗീകാരം

സ്പാനിഷ്, യൂറോപ്യന്‍ വമ്പന്‍മാരായ ബാഴ്‌സലോണയ്ക്കു വേണ്ടി ആര്‍പ്പുവിളിക്കാന്‍ കാംപ്‌നൗവില്‍ ഇനി മലയാളിക്കൂട്ടത്തെയും കാണാം. കേരളത്തില്‍ നിന്നുള്ള ബാഴ്‌സയുടെ ആരാധക ക്ലബ്ബിന് ബാഴ്‌സലോണ എഫ്‌സി ഔദ്യോഗികമായി അംഗീകാരം നല്‍കിയതോടെയാണിത്. ദക്ഷിണേന്ത്യയില്‍ നിന്നു തന്നെ ആദ്യമായിട്ടാണ് ഒരു ആരാധക ക്ലബ്ബിന് ബാഴ്‌സ അംഗീകാരം നല്‍കിയിരിക്കുന്നത്. അതു കേരളത്തില്‍ നിന്നാണെന്നതില്‍ ലോകമെമ്പാടുമുള്ള മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്കു അഭിമാനിക്കാം.

1

കൂള്‍സ് ഓഫ് കേരളയെന്ന ആരാധക കൂട്ടായ്മയെയാണ് ബാഴ്‌സ അംഗീകരിച്ചിരിക്കുന്നത്. ഈയൊരു അംഗകാരത്തിനു വേണ്ടി പല കടമ്പകളും തങ്ങള്‍ക്കു നേരിടേണ്ടി വന്നതായും അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ സന്തോഷ വാര്‍ത്ത തങ്ങളെ തേടിയെത്തിയിരിക്കുന്നതെന്നും കൂള്‍സ് ഓഫ് കേരളയുടെ പ്രസിഡന്റ് നിഷാദ് റസാഖ് വണ്‍ഇന്ത്യയോടു പറഞ്ഞു.

കോഴിക്കോടാണ് കൂള്‍സ് ഓഫ് കേരള രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും സംസ്ഥാനത്തുടനീളം ഇവര്‍ക്കു അംഗങ്ങളുണ്ട്. പെന്യ ഡെല്‍ ബാഴ്‌സ കോഴിക്കോട്, കേരളം എന്നായിരിക്കും ഇനി ഈ കൂട്ടായ്മ അറിയപ്പെടുക. 2015ല്‍ ചാരിറ്റബിള്‍ സൊസൈറ്റിയായിട്ടായിരുന്നു കൂള്‍സ് ഓഫ് കേരളയുടെ തുടക്കം. പിന്നീട് ഇതു ലയണല്‍ മെസ്സിയുടെ ബാഴ്‌സ ടീമിന്റെ ഫാന്‍സ് ക്ലബ്ബായി മാറുകയായിരുന്നു. ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ സ്‌പെയിനിലെ കാംപ്‌നൗവില്‍ ഇനി പെന്യ ഡെല്‍ ബാഴ്‌സയെയും നമുക്കു കാണാം. 700 ഓളം അംഗങ്ങളുള്ള വലിയ ഫാന്‍സ് ക്ലബ്ബാണ് പെന്യ ഡെല്‍ ബാഴ്‌സ.

നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള ബാഴ്‌സയുടെ രണ്ടാമത്തെ ഫാന്‍സ് ക്ലബ്ബ് മാത്രമാണിത്. ഡല്‍ഹിയില്‍ നിന്നു മാത്രമേ ഇത്തരമൊരു ആരാധക കൂട്ടായ്മയെ ബാഴ്‌സ നേരത്തേ അംഗീകരിച്ചിരുന്നുള്ളൂ. ഇപ്പോള്‍ പെന്യ ഡെല്‍ ബാഴ്‌സയും അവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ളവര്‍ക്കു മാത്രമല്ല ഏതു സംസ്ഥാനത്തു നിന്നുള്ള ബാഴ്‌സ ഫാന്‍സിനും പെന്യ ഡെല്‍ ബാഴ്‌സയില്‍ അംഗമാവാമെന്ന് നിഷാദ് പറഞ്ഞു.

2

ഔദ്യോഗികമായി ബാഴ്‌സയുടെ ഭാഗമായതോടെ ക്ലബ്ബിന്റെ മല്‍സരങ്ങള്‍ നേരിട്ടു കാണാന്‍ അംഗങ്ങള്‍ക്കു ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. ക്ലബിന്റെ ജഴ്‌സിയടക്കമുള്ള സാധനങ്ങള്‍ വാങ്ങുമ്പോഴും ഇവര്‍ക്കു ഡിസ്‌കൗണ്ടുണ്ടാവും. ഇളവുകളോടെ ബാഴ്‌സയുടെ മ്യൂസിയം സന്ദര്‍ശിക്കാന്‍ സാധിക്കും. മല്‍സരത്തിനിടെ ബാഴ്‌സ താരങ്ങള്‍ പെന്യ ഡെല്‍ ബാഴ്‌സ അംഗങ്ങള്‍ ഇരിക്കുന്ന സ്റ്റാന്‍ഡിന് അരികിലേക്കു വരികയാണെങ്കില്‍ അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും സംസാരിക്കാനുമുള്ള അവസരവും ലഭിക്കുമെന്ന് നിഷാദ് അറിയിച്ചു.

Story first published: Saturday, July 10, 2021, 19:25 [IST]
Other articles published on Jul 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+