Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി... മഞ്ഞ ജഴ്‌സിയില്‍ ഇനി റിനോ ആന്റോയില്ല, വീണ്ടും ബെംഗളൂരുവില്‍

ബെംഗളൂരു: ഐഎസ്എല്ലിന്റെ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധക്കോട്ട കാക്കാന്‍ മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോയുണ്ടായില്ല. ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കു അപ്രതീക്ഷിത ഷോക്ക് നല്‍കി റിനോ തന്റെ പഴയ തട്ടകമായ ബെംഗളൂരു എഫ്‌സിയിലേക്കു തിരിച്ചു പോയി. ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ജേതാക്കളും ഐഎസ്എല്‍ റണ്ണറപ്പുമായ ബെംഗളൂരുവുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് 30 കാരന്‍ ഒപ്പുവച്ചത്. ഇതോടെ 2019-20 സീസണ്‍ വരെ റിനോ ബെംഗളൂരുവിനു വേണ്ടി പന്തുതട്ടും.

1

2016ലാണ് വായ്പ വ്യവസ്ഥയില്‍ റിനോയെ ബെംഗളൂരുവില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. 2017-18 സീസണില്‍ താരം ബ്ലാസ്‌റ്റേഴ്‌സുമായി സ്ഥിരം കരാറില്‍ ഒപ്പുവച്ചു. 13 മല്‍സരങ്ങളിലാണ് റിനോ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ഇതുവരെ കളിച്ചത്. ഗോളുകളൊന്നും നേടാന്‍ താരത്തിനായിട്ടില്ല. നേരത്തേ 2013 മുതല്‍ 17 വരെ ബെംഗളൂരുവിനു വേണ്ടി 57 മല്‍സരങ്ങളില്‍ കളിച്ച റിനോ ഒരു ഗോളും നേടിയിരുന്നു.

തന്റെ പഴയ തട്ടകത്തില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്നും നിരവധി നല്ല ഓര്‍മകള്‍ ബെംഗളൂരുവിനൊപ്പമുണ്ടെന്നും റിനോ പറഞ്ഞു. വീണ്ടും ബെംഗളൂരുവിന്റെ ജഴ്‌സിയില്‍ വീണ്ടും ഇറങ്ങാന്‍ കാത്തിരിക്കുകയാണ്. ഇത്രയും വലിയ ക്ലബ്ബിന്റെ ഭാഗമാവുകയെന്നത് എളുപ്പമല്ല. ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

റിനോയെ തിരികെ കൊണ്ടുവരാനായതില്‍ ആഹ്ലാദമുണ്ടെന്ന് ബെംഗളുരു ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മുസ്തഫ ഗൂസ് വ്യക്തമാക്കി. ക്ലബ്ബിന്റെ തുടക്കം മുതല്‍ ഒപ്പമുള്ള അദ്ദേഹം സ്റ്റാര്‍ പ്ലെയറായിരുന്നു. ബെംഗളൂരുവിനെ റിനോ നയിക്കുകയും ചെയ്തിട്ടുണ്ട്. ആരാധകര്‍ക്കു ഏറെ പ്രിയങ്കരനായ അദ്ദേഹം മികച്ചൊരു ലീഡറാണെന്നും ഗൂസ് ചൂണ്ടിക്കാട്ടി. എഎഫ്‌സി കപ്പ് ഇന്റര്‍ സോണ്‍ സെമി ഫൈനലില്‍ ഓഗസ്റ്റ് 22ന് തുര്‍ക്ക്‌മെനിസ്താന്‍ ക്ലബ്ബായ അല്‍തിന്‍ അസിറിനെതിരായ മല്‍സരത്തിലായിരിക്കും റിനോ വീണ്ടും ബെംഗളൂരുവിനായി ഇറങ്ങുക.

Story first published: Thursday, June 7, 2018, 9:36 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+