Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജിങ്കന് കൂട്ടായി അനസ് വരുന്നു... സൂപ്പര്‍ ഡിഫന്‍സ്, പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ഇനിയാരുണ്ട്?

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആഗ്രഹം ഒടുവില്‍ സഫലമാവുന്നു. മലയാളി ഡിഫന്ററും ഇന്ത്യന്‍ താരവുമായ അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്‌സിലേക്കു ചേക്കേറുന്നു. ജംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്നാണ് അനസ് കേരത്തിന്റെ മഞ്ഞ ജഴ്‌സിയണിയാന്‍ വരുന്നത്. ബ്ലാസ്റ്റേഴ്‌സുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവയ്ക്കുന്നത്. അനസിന്റെ വരവോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം കൂടുതല്‍ കരുത്തുറ്റതാവും. ദേശീയ ടീമിലെ തന്റെ സഹതാരം കൂടിയായ സന്ദേഷ് ജിങ്കനൊപ്പം ഇനി അനസ് ബ്ലാസ്റ്റേഴ്‌സിന്റെ കോട്ട കാക്കും. ഒപ്പം മറ്റൊരു മലയാളി റിനോ ആന്റോയും ലാല്‍റുവാത്താരയുമുണ്ടാവും. കഴിഞ്ഞ ഐഎസ്എല്ലിലെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടിയ കളിക്കാരന്‍ കൂടിയാണ് ലാല്‍റുവാത്താര.

1

ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തേ തന്നെ അനസ് വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ ഈ ആഗ്രഹം കൂടിയാണ് സഫലമാവാന്‍ പോവുന്നത്. നേരത്തേ രണ്ടു സീസണുകളില്‍ ഡല്‍ഹി ഡൈനാമോസിന്റെ താരമായിരുന്ന അനസ് കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ കോച്ച് സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിച്ച ജംഷഡ്പൂര്‍ എഫ്‌സിയിലെത്തിയത്. പക്ഷെ പരിക്കു മൂലം താരത്തിന് സീസണിലെ എല്ലാ മല്‍സരങ്ങളിലും കളിക്കാനായില്ല.

2

ഇപ്പോള്‍ ജംഷഡ്പൂരിനൊപ്പം പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് അനസ്. സൂപ്പര്‍ കഴിഞ്ഞയുടന്‍ താരം ബ്ലാസ്റ്റേഴ്‌സുമായി ഔദ്യോഗികമായി കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് വിവരം. കരാര്‍ തുകയെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സോ ജംഷഡ്പൂരോ ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല.

Story first published: Saturday, March 31, 2018, 9:05 [IST]
Other articles published on Mar 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+