Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: പുതിയ മിഡ്ഫീല്‍ഡറെ നോട്ടമിട്ട് മഞ്ഞപ്പട, ഗിവ്‌സണ്‍ സിങ് ബ്ലാസ്റ്റേഴ്‌സിലേക്കു വന്നേക്കും

കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി പുത്തന്‍ മിഡ്ഫീല്‍ഡറെ നോട്ടമിട്ട് വച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഐ ലീഗിലെ എഐഎഫ്എഫിന്റെ ഡെവലപ്‌മെന്റ് ടീമായ ഇന്ത്യന്‍ ആരോസിന്റെ കൗമാര മിഡ്ഫീല്‍ഡര്‍ ഗിവ്‌സണ്‍ സിങിനെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ച് കിബു വിക്കുന കണ്ണു വച്ചിരിക്കുന്നത്. 17കാരനായ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഗിവ്‌സണിന്റെ പ്രകടനം വിക്കുനയെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഐ ലീഗില്‍ ആരോസിനു വേണ്ടി 16 മല്‍സരങ്ങള്‍ താരം കളിച്ചിരുന്നു. രണ്ടു ഗോളുകളും നേടി.

givson

ഐ ലീഗിലെ തന്നെ മിനെര്‍വ പഞ്ചാബ് എഫ്‌സിയാണ് ഗിവ്‌സണിലെ പ്രതിഭയെ ആദ്യം കണ്ടെത്തിയത്. ഇന്ത്യയുടെ അണ്ടര്‍ 17 കോച്ച് കൂടിയായ നിക്കോളെയ് ആദമിനു കീഴില്‍ മിനെര്‍വയ്ക്കായി നടത്തിയ മിന്നുന്ന പ്രകടനമാണ് താരത്തെ ആരോസിന്റെ ഭാഗമാക്കിയത്. 2017ല്‍ ഇന്ത്യയുടെ അണ്ടര്‍ 17 ടീമിലെത്താനായില്ലെങ്കിലും എഐഎഫ്എഫിന്റെ അക്കാദമിയില്‍ ഗിവ്‌സണിനു ഇടം ലഭിച്ചു. അതിനു ശേഷം ഇന്ത്യന്‍ യൂത്ത് ടീമുകളിലെ സ്ഥിരം സാന്നിധ്യമാണ് ഗിവ്‌സണ്‍. ബിബിയാനോ ഫെര്‍ണാണ്ടസ് പരിശീലിപ്പിച്ച ഇന്ത്യയുടെ അണ്ടര്‍ 16 ടീം 2018ലെ എഎഫ്‌സി ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയപ്പോള്‍ സംഘത്തിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു ഗിവ്‌സണ്‍.

പുതിയ സീസണില്‍ അടിമുടി മാറിയ പുതിയൊരു ബ്ലാസ്റ്റേഴ്‌സ് ടീമിനെയായിരിക്കും ആരാധകര്‍ ഐഎസ്എല്ലില്‍ കാണുക. തുടര്‍ച്ചയായി മൂന്നു സീസണുകളില്‍ പ്ലേഓഫിലെത്താന്‍ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്‌സ് തലപ്പത്ത് വലിയ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. ലിത്വാനിയയില്‍ നിന്നുള്ള കരോലിസ് സ്‌കിന്‍കിസിനെ ടീമിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായി നിയമിച്ചിരുന്നു. എല്‍ക്കോ ഷറ്റോരിയെ മാറ്റി മുഖ്യ കോച്ച് സ്ഥാനത്തേക്കു കിബു വിക്കുനയെയും കൊണ്ടു വരികയായിരുന്നു.

ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വമ്പന്‍ താരങ്ങളേക്കാള്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് പ്രാധാന്യം നല്‍കുന്നത് യുവത്വത്തിനാണ്. ഇതാണ് ഗിവ്‌സണിനെ ടീം മാനേജ്‌മെന്റ് നോട്ടമിടാനുള്ള കാരണം. വിക്കുന കോച്ചായ ശേഷം ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന ആദ്യ താരമായി ഗിവ്‌സണ്‍ മാറിയേക്കും. നിലവില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്, ലാല്‍താംഗ്വ ക്വാല്‍റിങ്, ജീക്‌സണ്‍ സിങ്, രോഹിത് കുമാര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയിലുണ്ട്.

Story first published: Monday, May 25, 2020, 15:12 [IST]
Other articles published on May 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+