For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

'വെള്ളി ഭാഗ്യം' വീണ്ടും തുണയ്ക്കുമോ? സൂപ്പര്‍ മച്ചാന്‍സിന്റെ മടയിലേക്ക് മഞ്ഞപ്പട, ലക്ഷ്യം രണ്ടാം ജയം

പോയിന്‍റ് പട്ടികയില്‍ ഏഴാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്

By Manu

ചെന്നൈ: ഒരാഴ്ചത്തെ ഇടവേള കഴിഞ്ഞ് ഐഎസ്എല്ലില്‍ കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയ്ക്കു വീണ്ടുമങ്കം. വെള്ളിയാഴ്ച രാത്രി എട്ടിനു നടക്കുന്ന എവേ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. സീസണില്‍ ബ്ലാസ്റ്റേഴസിന്റെ അഞ്ചാമത്തെ മല്‍സരമാണ് വെള്ളിയാഴ്ച്ചത്തേത്.

ആദ്യ നാലു മല്‍സരങ്ങളിലും വിജയത്തിന്റെ അക്കൗണ്ട് തുറക്കാന്‍ സാധിക്കാതിരുന്ന മഞ്ഞപ്പട അഞ്ചാംറൗണ്ടില്‍ ഇതിനു അറുതിയിട്ടിരുന്നു. കഴി‍ഞ്ഞ വെള്ളിയാഴ്ച ഹോംഗ്രൗണ്ടായ കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. ഈ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മറ്റൊരു വെള്ളിയാഴ്ച രണ്ടാം ജയം മോഹിച്ചാണ് മഞ്ഞപ്പട സൂപ്പര്‍ മച്ചാന്‍സിന്റെ തട്ടകത്തിലെത്തുന്നത്. പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

കൊച്ചിയല്ല, ചെന്നൈ

കൊച്ചിയല്ല, ചെന്നൈ

സീസണില്‍ ബ്ലാസ്റ്റേഴ്‌സ് കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലും ഹോംഗ്രൗണ്ടായ കൊച്ചിയിലായിരുന്നു. ഇവയില്‍ ഒന്നില്‍ മാത്രമാണ് മഞ്ഞപ്പടയ്ക്കു ജയിക്കാനായത്. കൊച്ചിയിലേതു പോലൊരു ആരാധക പിന്തുണ ചെന്നൈയില്‍ ബ്ലാസ്റ്റേഴ്‌സിനു ലഭിക്കില്ലെന്നുറപ്പ്.
എവേ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത് എത്രത്തോളമുണ്ടെന്ന് വെള്ളിയാഴ്ച വ്യക്തമാവും. സീസണില്‍ കളിച്ച ഏക എവേ മല്‍സരത്തില്‍ മഞ്ഞപ്പട ഗോവയോട് 2-5നു തകര്‍ന്നടിഞ്ഞിരുന്നു. ഈ ദുരന്തത്തിന്റെ ഓര്‍മകള്‍ ചെന്നൈയിലും ബ്ലാസ്‌റ്റേഴ്‌സിനെ വേട്ടയാടിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവും.

 ബ്ലാസ്റ്റേഴ്‌സ് ഇതുവരെ...

ബ്ലാസ്റ്റേഴ്‌സ് ഇതുവരെ...

വലിയ താരനിരയുായി വന്‍ പ്രതീക്ഷകളോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ നാലാം സീസണില്‍ ഇറങ്ങിയത്. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയെന്നതായിരുന്നു മഞ്ഞപ്പടയുടെ ലക്ഷ്യം. എന്നാല്‍ ഇതുവരെ നടന്ന അഞ്ചു മല്‍സരങ്ങളും വിലയിരുത്തുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് സെമി ഫൈനിന് അപ്പുറം കടക്കാനാവുമോയെന്ന കാര്യം സംശയമാണ്.
ഒരു കളിയില്‍പ്പോലും ഇതുവരെ എല്ലാം തികഞ്ഞൊരു പ്രകടനം നടത്താന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. ഓരോ മല്‍സരത്തിലും എന്തെങ്കിലുമൊരു പോരായ്മ ബ്ലാസ്‌റ്റേഴ്‌സ് കാണിച്ചിട്ടുണ്ട്.

ബ്രൗണിന്റെ വരവ് ആശ്വാസം

ബ്രൗണിന്റെ വരവ് ആശ്വാസം

പരിക്കുമൂലം ടൂര്‍ണമെന്റിലെ ആദ്യ നാലു മല്‍സരങ്ങളും നഷ്ടമായ മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഡിഫന്‍ഡര്‍ വെസ് ബ്രൗണ്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചുവരന്നത് ബ്ലാസ്റ്റേഴ്‌സിനു നല്‍കുന്ന ആശ്വാസം ചില്ലറയല്ല. മികച്ചൊരു പ്ലേമേക്കറെ കണ്ടെത്താനാവാതെ കേരളം വലയവെയാണ് ഡിഫന്‍ഡറായ ബ്രൗണ്‍ മധ്യനിരയില്‍ പരീക്ഷിക്കപ്പെടുന്നത്.
നോര്‍ത്ത് ഈസ്റ്റിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ പ്ലേമേക്കറുടെ റോളില്‍ അദ്ദേഹം കസറുക തന്നെ ചെയ്തു. തന്റെ സ്ഥിരം പൊസിഷനില്‍ നിന്നും മാറി, അതും ഐഎസ്എല്ലിന്റെ അരങ്ങേറ്റ മല്‍സരത്തില്‍ കളിച്ചിട്ടും ബ്രൗണ്‍ നടത്തിയ പ്രകടനം ഏറെ ശ്രദ്ധേയമാണ്. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമായാണ് ആദ്യ കളിയില്‍ ബ്രൗണ്‍ കളംവിട്ടത്. വെള്ളിയാഴ്ച ചെന്നൈക്കെതിരേയും ബ്രൗണിന്റെ ഫോമിലാണ് മഞ്ഞപ്പട പ്രതീക്ഷയര്‍പ്പിക്കുന്നത്.

ബെര്‍ബ പുറത്തുതന്നെ

ബെര്‍ബ പുറത്തുതന്നെ

ബ്രൗണിനെപ്പോലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മറ്റൊരു മുന്‍ സൂപ്പര്‍ താരമായ ദിമിതര്‍ ബെര്‍ബറ്റോവ് തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ബ്ലാസറ്റേഴ്‌സ് നിരയിലുണ്ടാവില്ല. ഗോവയ്‌ക്കെതിരായ കളിക്കിടെയേറ്റ പരിക്കുമൂലം അദ്ദേഹം വിശ്രമത്തിലാണ്.

ബംഗളൂരു എഫ്‌സിക്കെതിരായ അടുത്ത മല്‍സരത്തില്‍ താരം തിരിച്ചെത്തുമെന്നാണ് സൂചന.
പരിക്കില്‍ നിന്നും മുക്തനായി കളിഞ്ഞ കളിയില്‍ ഇഞ്ചുറിടൈമില്‍ ഇറങ്ങിയ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ ചെന്നൈക്കെതിരേ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമോയെന്നുറപ്പില്ല. ഹ്യൂം ആദ്യ ഇലവനിലെത്തിയാല്‍ സിയാം ഹംഗലിനായിരിക്കും സ്ഥാനം നഷ്ടമാവുക.

ഗോള്‍ ക്ഷാമം

ഗോള്‍ ക്ഷാമം

ഗോള്‍ക്ഷാമമാണ് ടൂര്‍ണമെന്റില്‍ ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്ന പ്രധാന തിരിച്ചടി. അഞ്ചു കളികളില്‍ നിന്നു നാലു ഗോളുകള്‍ മാത്രമാണ് മഞ്ഞപ്പടയ്ക്കു നേടാനായത്. ആദ്യ രണ്ടു മല്‍സരങ്ങളും ഗോള്‍രഹിതമായി പിരിഞ്ഞപ്പോള്‍ മൂന്നാമത്തേതില്‍ നേടിയത് ഒരു ഗോള്‍. ഗോവയ്‌ക്കെതിരേയുള്ള നാലാം മല്‍സരത്തില്‍ അഞ്ചു ഗോള്‍ വഴങ്ങിയ മഞ്ഞപ്പട രണ്ടെണ്ണം തിരിച്ചടിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റിനെതിരായ അവസാന കളിയിലും ഒരു ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിനു നേടാനായത്.
രണ്ടു ഗോള്‍ നേടിയ ഡച്ച് യുവതാരം മാര്‍ക്ക് സിഫ്‌നിയോസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ടോപ്‌സ്‌കോറര്‍. മലയാളി താരം സികെ വിനീതും ജാക്കിച്ചാന്ദ് സിങുമാണ് മറ്റു സ്‌കോറര്‍മാര്‍.

ചെന്നൈ തകര്‍പ്പന്‍ ഫോമില്‍

ചെന്നൈ തകര്‍പ്പന്‍ ഫോമില്‍

ഐഎസ്എല്ലിന്റെ രണ്ടാം എഡിഷനിലെ ചാംപ്യന്‍മാരായ ചെന്നൈ ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ്. ആറു മല്‍സരങ്ങള്‍ കളിച്ച ചെന്നൈക്ക് നാലിലും വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. രണ്ടു കളിയിലാണ് ചെന്നൈ പരാജയമേറ്റുവാങ്ങിയത്. മുംബൈ സിറ്റിയും എഫ്‌സി ഗോവയുമാണ് ചെന്നൈക്കെതിരേ വിജയക്കൊടി പാറിച്ചിട്ടുള്ളത്. 12 പോയിന്റുമായി ലീഗില്‍ മൂന്നാംസ്ഥാനത്ത് ചെന്നൈയുണ്ട്.
ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലയാണ് സീസണില്‍ ചെന്നൈക്കായി കൂടുതല്‍ ഗോളുകള്‍ നേടിയത്. ആറു കളികളില്‍ നിന്നും മൂന്നു ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

Story first published: Thursday, December 21, 2017, 14:31 [IST]
Other articles published on Dec 21, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+