ഐഎസ്എല്‍: കണ്‍നിറയെ കണ്ടോളൂ... ഇതാ പുതിയ ബ്ലാസ്റ്റേഴ്‌സ്, ജഴ്‌സി പുറത്തിറക്കി
കൊച്ചി: ഐഎസ്എല്ലിന്റെ ആറാം സീസണിലെ ആരാധകരെ ആവേശം കൊള്ളിക്കാന്‍ പുത്തന്‍ ലുക്കില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അവതരിച്ചു. ഒക്ടോബറില്‍ ആരംഭിക്കുന്ന ഐഎസ്എല്ലിന്റെ ആറാം സീസണിനുള്ള ജഴ്‌സി ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കി. കൊച്ചിയിലെ ലുലുമാളില്‍ നടന്ന ചടങ്ങില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയിലാണ് ടീമിന്റെ ജഴ്‌സി ലോഞ്ചിങ് നടന്നത്. പുതിയ സീസണിലെ ബ്ലാസ്റ്റേഴ്‌സ് ടീമിലെ താരങ്ങളെയും ചടങ്ങില്‍ പരിചയപ്പെടുത്തി.

പ്രശസ്ത കമന്റേറ്റര്‍ ഷൈജു ദാമോദരനാണ് ബ്ലാസ്റ്റേഴ്‌സ് ടീമിനെ ആരാധകര്‍ക്കു മുന്നില്‍ അവതിപ്പിച്ചത്. ഓരോ താരങ്ങളെയും പേരു വിളിച്ച് പരിചയപ്പെടുത്തിയപ്പോള്‍ കാണികള്‍ ഇളകിമറിഞ്ഞു. മഞ്ഞ ജഴ്‌സിയും നീല നിറത്തിലുള്ള ഷോര്‍ട്‌സുമാണ് അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ധരിക്കുക. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയും ഷോര്‍ട്‌സും മഞ്ഞയായിരുന്നു. എന്നാല്‍ ഇത്തവണ ഷോര്‍ട്‌സ് നീലയാക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ആരാധകരുടെ ഭാഗത്തു നിന്നുള്ള നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു ഇത്.
ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു വേണ്ടി പ്രത്യേക ജഴ്‌സിയും ഇത്തവണ തയ്യാറാക്കിക്കഴിഞ്ഞു. എന്നും യെല്ലോയെന്ന പ്രിന്റോട് കൂടിയ ജഴ്‌സിയാണ് ആരാധകര്‍ക്കു ലഭിക്കുക. റെയോര്‍ട്‌സ് സ്‌പോര്‍ട്‌സാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ അടുത്ത സീസണിലേക്കുള്ള ജഴ്‌സി തയ്യാറാക്കിയത്. ഐഎസ്എല്ലിന്റെ പുതിയ സീസണിന് ഒക്ടോബര്‍ 20നാണ് തുടക്കമാവുന്നത്. കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സും മുന്‍ ജേതാക്കളായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് കന്നിയങ്കം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications