Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍ക്കുണ്ട് ഈ നേട്ടം? തിരിച്ചടികളിലും തലയുയര്‍ത്തി ബ്ലാസ്റ്റേഴ്‌സ്... അസൂയയോടെ എതിരാളികള്‍

കൊച്ചി: ഐഎസ്എല്ലില്‍ നാലു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥിതി അത്ര ശുഭകരമല്ല. ഒരു മല്‍സരം പോലും വിജയിക്കാനാവാതെ തിരിച്ചടികള്‍ മാത്രമേറ്റു വാങ്ങി നില്‍ക്കുകയാണ് മഞ്ഞപ്പട. തുടരെ മൂന്നു മല്‍സരങ്ങളില്‍ സമനിലയേറ്റുവാങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് അവസാന കളിയില്‍ വന്‍ തോല്‍വിയുമേറ്റുവാങ്ങി.

എഫ്‌സി ഗോവയോടാണ് അവരുടെ മൈതാനത്ത് മഞ്ഞപ്പട തകര്‍ന്നടിഞ്ഞത്. രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ഈ സീസണില്‍ മഞ്ഞപ്പടയുടെ ആദ്യ എവേ മല്‍സരം കൂടിയായിരുന്നു ഇത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനും ആരാധകര്‍ക്കും ആഹ്ലാദിക്കാന്‍ വകയുള്ള ഒരു കാര്യമുണ്ട്.

തോല്‍പ്പിക്കാനാവില്ല മക്കളേ...

തോല്‍പ്പിക്കാനാവില്ല മക്കളേ...

ആരാധകരുടെ കാര്യത്തില്‍ തങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള 22 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാണികളുടെ എണ്ണത്തില്‍ ബ്ലാസ്‌റ്റേഴ്‌സാണ് നമ്പര്‍ വണ്‍.
ഹോംഗ്രൗണ്ടിലെ കാണികളുടെ ശരാശരിയിലാണ് മഞ്ഞപ്പട മറ്റ് ഒമ്പത് ടീമുകളെയും പിന്നിലാക്കിയത്. എന്നാല്‍ എവേ ഫാന്‍സിന്റെ കണക്കില്‍ ്പൂനെ സിറ്റിക്കാണ് ഒന്നാംസ്ഥാനം.

പൂരപ്പറമ്പായി കൊച്ചി

പൂരപ്പറമ്പായി കൊച്ചി

ഹോംഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ മല്‍സരങ്ങള്‍ക്കും പൂരപ്പറമ്പായി മാറുന്നതാണ് ഇതുവരെ കണ്ടത്. ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമ്പോഴെല്ലാം സ്‌റ്റേഡിയം മഞ്ഞയില്‍ പൊതിഞ്ഞു മൂടുന്നതായി കാണാം. ടീമിന്റെ ഓരോ നീക്കങ്ങളെയും ആര്‍പ്പു വിളികളോടെയാണ് ആരാധകര്‍ പ്രോല്‍സാഹിപ്പിക്കുന്നത്.
കൂടാതെ ഗാലറിയില്‍ മെക്‌സിക്കന്‍ തിരമാലകളും മൊബൈല്‍ ഫ്‌ളാഷ് ഒരുമിച്ച് തെളിച്ചുമെല്ലാം ആരാധകര്‍ ടീമിനെ പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരുന്നു.

 ചെറിയ കുറവ്

ചെറിയ കുറവ്

കഴിഞ്ഞ സീസണിലെ ഐഎസ്എല്ലുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കാണികളുടെ എണ്ണത്തില്‍ ചെറിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ അതിനൊരു കാരണവുമുണ്ട്.
കൊച്ചിയില്‍ ഈ വര്‍ഷം നടന്ന ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പിനു മുന്നോടിയായി സ്‌റ്റേഡിയത്തില്‍ ചില മിനുക്കുപണികള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നു സ്റ്റേഡിയത്തിന്റെ സീറ്റിങില്‍ കുറവുണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരുടെ എണ്ണത്തിലും ചെറിയ കുറവ് വന്നത്.

 ഒരു ലക്ഷത്തിലധികം കാണികള്‍

ഒരു ലക്ഷത്തിലധികം കാണികള്‍

സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള മൂന്നു ഹോം മല്‍സരങ്ങളിലായി ഒരു ലക്ഷത്തിലേറെ ആരാധകരാണ് എത്തിയത്. വേള്‍ഡ്ഫുട്‌ബോള്‍ ഡോട്ട് നെറ്റ് എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട കണക്ക് അനുസരിച്ച് 1,09,606 കാണികളാണ് മഞ്ഞപ്പടയുടെ ഹോം മല്‍സരങ്ങള്‍ക്കെത്തിയത്.
കാണികളുടെ ശരാശരി കണക്ക് പരിശോധിച്ചാല്‍ ഒരു മല്‍സരത്തിന് 36,535 പേര്‍ എത്തിയിട്ടുണ്ടെന്ന് കാണാം. ഒരു മല്‍സരത്തിലെ കാണികളുടെ എണ്ണത്തില്‍ കൊല്‍ക്കത്തയാണ് രണ്ടാമത്. സീസണില്‍ ഒരു ഹോം മാച്ച് മാത്രം കളിച്ച കൊല്‍ക്കത്തയെ പ്രോല്‍സാഹിപ്പിക്കാന്‍ 32,816 ആരാധകരെത്തി.

എവേയില്‍ പൂനെ മുന്നില്‍

എവേയില്‍ പൂനെ മുന്നില്‍

എവേ മല്‍സരത്തിനെത്തുന്ന കാണികളുടെ എണ്ണത്തില്‍ പൂനെ സിറ്റിയാണ് തലപ്പത്തുള്ളത്. പൂനെയുടെ ഇതുവരെയുള്ള എവേ മല്‍സരങ്ങള്‍ക്കായി 56,729 കാണികളാണ് എത്തിയത്. ഒരു എവേ മല്‍സരത്തിനെത്തുന്ന ശരാശരി കാണികള്‍ 28,365 ആണ്.
എവേ മാച്ചിലെ കാണികളുടെ നിലവിലെ ജേതാക്കളായ കൊല്‍ക്കത്തയാണ് രണ്ടാംസ്ഥാനത്ത്. കൊല്‍ക്കത്തയുടെ ഒരു എവേ മല്‍സരത്തിന് എത്തുന്ന ശരാശരി കാണികള്‍ 26,182 ആണ്. ബ്ലാസ്റ്റേഴ്‌സ് ഈ പട്ടികയില്‍ അഞ്ചാമതാണ്. 18,482 കാണികളാണ് ബ്ലാസ്റ്റേഴ്‌സിനെ പ്രോല്‍സാഹിപ്പിക്കാന്‍ എവേ മല്‍സരത്തിനെത്തിയത്. ഒരു എവേ മല്‍സരം മാത്രമാണ് ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്.

Story first published: Tuesday, December 12, 2017, 15:41 [IST]
Other articles published on Dec 12, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+