Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോളുമായി വിനീതിന്റെ തിരിച്ചുവരവ്‌... കോളടിച്ച്‌ മഞ്ഞപ്പട, സീസണിലെ ആദ്യ ജയം

കൊച്ചി: ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്‌്‌റ്റേഴ്‌സിന്‌ സീസണിലെ ആദ്യവിജയം. തങ്ങളുടെ അഞ്ചാം മല്‍സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന്‌ മഞ്ഞപ്പട മറികടക്കുകയായിരുന്നു. 24ാം മിനിറ്റില്‍ മലയാളി താരം സി കെ വിനീത്‌ ബുള്ളറ്റ്‌ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ 1-0ന്റെ നേരിയ വിജയം സമ്മാനിച്ചത്‌. അവസാന മിനിറ്റുകളില്‍ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ തുരുതുരെയുള്ള മുന്നേറ്റങ്ങളെ അതിജീവിച്ച്‌ മഞ്ഞപ്പട നേരിയ വിജയവുമായി തടിതപ്പുകയായിരുന്നു.

്‌ഗോവയ്‌ക്കെതിരേ 2-5ന്റെ കനത്ത പരാജയമേറ്റുവാങ്ങിയ ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ്‌ ബ്ലാസ്റ്റേഴേസ്‌ ഇറങ്ങിയത്‌. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഡിഫന്‍ഡര്‍ വെസ്‌ ബ്രൗണ്‍ ഈ മല്‍സരത്തിലൂടെ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ചു. പരിക്കു മൂലം കഴിഞ്ഞ നാലു കളികളും നഷ്ടമായ ബ്രൗണ്‍ ഡിഫന്‍സീവ്‌ മിഡ്‌ഫീല്‍ഡറായാണ്‌ ഈ മല്‍സരത്തില്‍ കളിച്ചത്‌. സസ്‌പെന്‍ഷന്‍ മൂലം ഗോവയ്‌ക്കെതിരേ പുറത്തിരുന്ന മലയാളി താരം സി കെ വിനീതും മഞ്ഞപ്പടയുടെ ആദ്യ ഇലവനിലെത്തി.

Football

നോര്‍ത്ത്‌ ഈസ്‌റ്റിന്റെ മുന്നേറ്റത്തോടെയാണ്‌ കളി തുടങ്ങി. അഞ്ചാം മിനിറ്റില്‍ ഇടതുവിങിലൂടെ ബോക്‌സിനുള്ളിലേക്കു കയറിയ ബ്രസീലിയന്‍ താരം മാര്‍സെലീഞ്ഞോ ബുള്ളറ്റ്‌ ഷോട്ട്‌ തൊടുത്തെങ്കിലും ഗോള്‍കീപ്പര്‍ റെക്കൂബ ബ്ലോക്ക്‌ ചെയ്യുകയായിരുന്നു. തുടര്‍ന്നു നോര്‍ത്ത്‌ ഈസ്‌റ്റിന്‌ അനുകൂലമായി ലഭിച്ച കോര്‍ണര്‍ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ്‌ പ്രതിരോധം ഒരുവിധം ക്ലിയര്‍ ചെയ്‌തു. ഏഴാം മിനിറ്റിലായിരുന്നു മഞ്ഞപ്പടയുടെ ആദ്യ നീക്കം. വലതുവിങില്‍ നിന്നും ജാക്കിച്ചാന്ദ്‌ സിങ്‌ ബോക്‌സിനുള്ളിലേക്ക്‌ ലോബ്‌ ചെയ്‌ത പന്ത്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഗോളി ടി പി രഹനേഷ്‌ മുന്നോട്ട്‌ കയറിവന്ന്‌ പിടിയിലൊതുക്കി. 10 മിനിറ്റിനിടെ നാലു കോര്‍ണറുകളാണ്‌ നോര്‍ത്ത്‌ ഈസ്‌റ്റിനു ലഭിച്ചത്‌. എന്നാല്‍ മഞ്ഞപ്പട ആഗ്രഹിച്ചതുപോലെ അവയൊന്നും മുതലെടുക്കാന്‍ സന്ദര്‍ശകര്‍ക്കായില്ല.

ഡിഫന്‍സീവ്‌ മിഡ്‌ഫീല്‍ഡറായി ഐഎസ്‌എല്ലിലെ തന്റെ കന്നി മല്‍സരത്തിനിറങ്ങിയ ബ്രൗണ്‍ കളം നിറഞ്ഞു കളിക്കുകയും ചെയ്‌തു. മധ്യനിരയില്‍ കളി നെയ്‌തെടുത്ത ബ്രൗണ്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക്‌ ചരടുവലിച്ചു. 24ാം മിനിറ്റില്‍ സ്‌്‌റ്റേഡിയത്തിലെ മഞ്ഞക്കടലിനെ ആവേശം കൊള്ളിച്ച്‌ ബ്ലാസ്‌റ്റേഴ്‌സ്‌ അക്കൗണ്ട്‌ തുറന്നു. മലയാളി താരം സി കെ വിനീതാണ്‌ മഞ്ഞപ്പടയ്‌ക്കായി അക്കൗണ്ട്‌ തുറന്നത്‌. മിന്നല്‍ വേഗത്തിലുള്ള മുന്നേറ്റത്തിനൊടുവിലായിരുന്നു വിനീതിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഗോള്‍. വലതു വിങിലൂടെയുള്ള മുന്നേറ്റത്തില്‍ മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോ ബോക്‌സിനു കുറുകെ നല്‍കിയ അതിമനോഹരമായ ക്രോസ്‌ ഡൈവിങ്‌ ഹെഡ്ഡറിലൂടെ വിനീത്‌ വലയ്‌ക്കുള്ളിലേക്ക്‌ പായിക്കുമ്പോള്‍ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ മലയാളി ഗോളി രഹനേഷിന്‌ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

43ം മിനിറ്റില്‍ നോര്‍ത്ത്‌ ഗോളി രഹനേഷിനെ റഫറി നേരിട്ടു ചുവപ്പ്‌ കാര്‍ഡ്‌ കാണിച്ചു പുറത്താക്കിയതോടെ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ അംഗബലം പത്തായി ചുരുങ്ങി. കറേജ്‌ പെക്യൂസന്‍ നല്‍കിയ മനോഹരമായ ത്രൂബോള്‍ സ്വീകരിച്ച്‌ ഗോള്‍ നേടാന്‍ ശ്രമിച്ച മാര്‍ക്ക്‌ സിഫ്‌നിയോസിനെ ബോക്‌സിനു പുറത്തേക്ക്‌ ഇറങ്ങി വന്ന രഹനേഷ്‌ വീഴ്‌ത്തുകയായിരുന്നു. ബോക്‌സിന്‌ തൊട്ടരികില്‍ നിന്നു ലഭിച്ച ഫ്രീകിക്ക്‌ മുതലെടുക്കാന്‍ മഞ്ഞപ്പടയ്‌ക്കായില്ല. പെക്യൂസന്റെ കിക്ക്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ പ്രതിരോധത്തില്‍ തട്ടി വിഫലമാവുകയായിരുന്നു.

57ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്‌ ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോള്‍ പോസ്‌റ്റ്‌ വില്ലനായി. ഇടതുവിങിലൂടെ പെക്യൂസന്‍ നല്‍കിയ ത്രൂബോളുമായി ഓടിക്കയറിയ ലാല്‍റുത്താര ഗ്രൗണ്ട്‌ ഷോട്ട്‌ ഉതിര്‍ത്തു. ഷോട്ട്‌ ഗോളിയെ നിഷ്‌പ്രഭനാക്കിയെങ്കിലും ഇടതു പോസ്‌റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. പത്തു പേരെ വച്ച്‌ പോരാടിയിട്ടും ബ്ലാസ്‌റ്റേഴ്‌സിനെ വിറപ്പിക്കുന്ന പ്രകടനമാണ്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ നടത്തിയത്‌. ലീഡുയര്‍ത്താന്‍ ചില മികച്ച അവസരങ്ങള്‍ മഞ്ഞപ്പടയ്‌ക്കു ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. കേരളത്തിന്റെ ആക്രമണങ്ങളെ കൗണ്ടര്‍ അറ്റാക്കുകളിലൂടെയാണ്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ നേരിട്ടത്‌. ഇതു പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സ്‌ ഗോള്‍മുഖത്ത്‌ ഭീഷണിയുയര്‍ത്തി.

സീസണിലെ ആദ്യ മല്‍സരം കളിച്ച ബ്ലാസ്റ്റേഴ്‌സ്‌ ഡിഫന്‍സീവ്‌ മിഡ്‌ഫീല്‍ഡര്‍ ബ്രൗണാണ്‌ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്‌. ഈ മാസം 22ന്‌ ചെന്നൈയില്‍ ചെന്നൈയ്‌ന്‍ എഫ്‌സിക്കെതിരേയാണ്‌ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.

Story first published: Friday, December 15, 2017, 22:02 [IST]
Other articles published on Dec 15, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+