For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സൂപ്പര്‍ കപ്പ്: ബ്ലാസ്‌റ്റേഴ്‌സ് ഈസ് ബാക്ക്... ഐഎസ്എല്ലിലെ കലിപ്പടക്കാന്‍, കപ്പടിക്കാന്‍ മഞ്ഞപ്പട

ഐ ലീഗ് ടീമായ നെറോക്കയുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുമുട്ടുന്നത്

ഭുവനേശ്വര്‍: ഐഎസ്എല്ലിലെ തിരിച്ചടികള്‍ മറന്ന് ആരാധകരെ ആവേശം കൊള്ളിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടുമിറങ്ങുന്നു. പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പിലാണ് മഞ്ഞപ്പടയുടെ അടുത്ത അഗ്നിപരീക്ഷ. വെള്ളിയാഴ്ച രാത്രി എട്ടിന് മഞ്ഞപ്പട സൂപ്പര്‍ കപ്പില്‍ പോരാട്ടത്തിനിറങ്ങും. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഐ ലീഗില്‍ നിന്നുള്ള നെറോക്ക എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

സൂപ്പര്‍ കപ്പിലെ അവസാന പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ കൂടിയാണിത്. ജയിച്ചാല്‍ മഞ്ഞപ്പടയ്ക്ക് അവസാന എട്ടു ടീമുകളിലൊന്നാവാം. ഐഎസ്എല്ലിലെ നിരാശ മായ്ക്കാന്‍ സൂപ്പര്‍ കപ്പ് വിജയത്തിനു സാധിക്കുമെന്നതിനാല്‍ഏറ്റവും മികച്ച പ്രകടനം തന്നെ നടത്താനുറച്ചാവും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക.

നിരാശപ്പെടുത്തിയ ഐഎസ്എല്‍

നിരാശപ്പെടുത്തിയ ഐഎസ്എല്‍

ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഏറെ നിരാശാജനകമായിരുന്നു കഴിഞ്ഞ സീസണിലെ ഐഎസ്എല്‍. തൊട്ടുമുമ്പത്തെ സീസണില്‍ റണ്ണറപ്പായ മഞ്ഞപ്പട ഇത്തവണ കിരീടം നേടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആരാധകര്‍. ഇയാന്‍ ഹ്യൂം, ദിമിതര്‍ ബെര്‍ബറ്റോവ് എന്നിവരടക്കം വലിയൊരു താരനിരയും കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനുണ്ടായിരുന്നു.
ബെര്‍ബറ്റോവ് വന്‍ ഫ്‌ളോപ്പായപ്പോള്‍ ഹ്യൂമിന് അവസാന റൗണ്ട് മല്‍സരങ്ങളില്‍ പരിക്ക് തിരിച്ചടിയായി. പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചത്. 18 മല്‍സരങ്ങളില്‍ വെറും ആറെണ്ണത്തില്‍ മാത്രമേ മഞ്ഞപ്പടയ്ക്കു ജയിക്കാനായിരുന്നുള്ളൂ.

ബെര്‍ബറ്റോവ്, ഹ്യൂം ഇല്ല

ബെര്‍ബറ്റോവ്, ഹ്യൂം ഇല്ല

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ സ്്റ്റാര്‍ സ്‌ട്രൈക്കര്‍ കൂടിയായിരുന്ന ബെര്‍ബറ്റോവ് സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാവില്ല. പരിക്കു ഭേദമാവാത്തതിനാല്‍ ഹ്യൂമേട്ടന്‍ നേരത്തേ തന്നെ ടീമിനു പുറത്താണ്.
ജനുവരി ട്രാന്‍സ്ഫര്‍ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന ഐസ്‌ലാന്‍ഡ്
സ്‌ട്രൈക്കര്‍ ഗുഡ്യോന്‍ ബാള്‍വിന്‍സണും സൂപ്പര്‍ കപ്പിനുള്ള ടീമില്‍ ഇല്ല. മലയാളി താരം സികെ വിനീതിനായിരിക്കും ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുമതല. എന്നാല്‍ ബെര്‍ബയ്‌ക്കൊപ്പം ടീമിലെത്തിയ യുനൈറ്റഡിന്റെ മുന്‍ ഡിഫന്‍ഡര്‍ വെസ് ബ്രൗണ്‍ കളിക്കുമെന്നത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമാവും. പരിക്കു മൂലം കഴിഞ്ഞ സീസണിന്റെ തുടക്കം നഷ്ടമായ ബ്രൗണ്‍ പിന്നീട് ടീമിലെത്തിയ ശേഷം സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിയത്.

നെറോക്ക ശക്തര്‍

നെറോക്ക ശക്തര്‍

ബ്ലാസ്‌റ്റേഴ്‌സിന്‍ എതിരാളികളായ നെറോക്ക ശക്തരായ ടീമാണ്. മണിപ്പൂരില്‍ നിന്നുള്ള നെറോക്ക 2015ലാണ് രൂപീകൃതമായത്. ആദ്യ സീസണില്‍ തന്നെ ഐ ലീഗിന്റെ രണ്ടാം ഡിവിഷനില്‍ റണ്ണറപ്പായി വരവറിയിച്ച നെറോക്ക തൊട്ടടുത്ത സീസണില്‍ ചാംപ്യന്‍മാരായി ഏവരെയും ഞെട്ടിച്ചു. ഇതോടെയാണ് 2017-18 സീസണിലെ ഐ ലീഗിലേക്കു അവര്‍ യോഗ്യത നേടിയത്.
ഐ ലീഗിലും നെറോക്ക തുടക്കം മോശമാക്കിയില്ല. ഒരു ഘട്ടത്തില്‍ ഐ ലീഗ് കിരീടം നേടുമെന്ന പ്രതീതിയുണ്ടാക്കാന്‍ അവര്‍ക്കാവുകയും ചെയ്തു. നാലു പോയിന്റ് വ്യത്യാസത്തിലാണ് നെറോക്കയ്ക്കു കിരീടം നഷ്ടമായത്. ചാംപ്യന്മാരായ മിനര്‍വ പഞ്ചാബ് എഫ്‌സിക്കു പിറകില്‍ രണ്ടാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു നെറോക്ക.

കേരളത്തിന്റെ ഏകപ്രതീക്ഷ

കേരളത്തിന്റെ ഏകപ്രതീക്ഷ

സൂപ്പര്‍ കപ്പില്‍ കേരളത്തിന്റെ ഏക പ്രതീക്ഷ കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സ്. ഗോകുലം കേരള എഫ്‌സിയും നേരത്തേ പ്രീക്വാര്‍ട്ടറിലേക്കു യോഗ്യത നേടിയിരുന്നു. എന്നാല്‍ ക്വാര്‍ട്ടറില്‍ കടക്കാന്‍ അവര്‍ക്കായില്ല. ഐഎസ്എല്‍ റണ്ണറപ്പായ ബെംഗളൂരു എഫ്‌സിയോട് 1-2നു തോറ്റ് ഗോകുലം പുറത്താവുകയായിരുന്നു. ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമായിരുന്നു ഗോകുലത്തിന്റെ തോല്‍വി.
ഗോകുലത്തിന്റെ അഭാവത്തില്‍ കേരള ഫുട്‌ബോളിന്റെ അഭിമാനമാവുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം. നെറോക്കയെ തോല്‍പ്പിച്ചാല്‍ ബെംഗളൂരു എഫ്‌സിയാണ് ക്വാര്‍ട്ടറില്‍ ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത്.

Story first published: Thursday, April 5, 2018, 15:16 [IST]
Other articles published on Apr 5, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+