വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മഞ്ഞക്കടലിനെ നിശബ്ധരാക്കി ഭൂമിജ്... വണ്ടര്‍ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിടിച്ചുകെട്ടി മുംബൈ (1-1)

പ്രാഞ്ചല്‍ ഭൂമിജ്‌ 93ാം മിനിറ്റിലാണ് മുംബൈയുടെ സമനില ഗോള്‍ നേടിയത്93ാം മിനിറ്റിലാണ് ഭൂമിജ് മുംബൈയുടെ സമനില ഗോള്‍ നേടിയത്

By Manu
1

കൊച്ചി: ആര്‍ത്തലച്ച മഞ്ഞക്കടലിനു മുന്നില്‍ കൊമ്പന്‍മാരെ ചങ്ങലയ്ക്കിട്ട് മുംബൈയുടെ നീലപ്പട. ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ ഹോംഗ്രൗണ്ടിലെ ആദ്യ കളിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുംബൈ സിറ്റി 1-1നു പിടിച്ചുകെട്ടി. 1-0ന്റെ വിജയമുറപ്പിച്ച് ആഹ്ലാദനൃത്തം ചവിട്ടിയ സ്റ്റേഡിയത്തിലെ പതിനായിരത്തോളം ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരെ നിശബ്ധരാക്കിയാണ് മുംബൈ ഇഞ്ചുറിടൈമില്‍ സമനില ഗോള്‍ പിടിച്ചുവാങ്ങിയത്. 35വാര അകലെ നിന്നും പകരക്കാരനായി ഇറങ്ങിയ പ്രാഞ്ചല്‍ ഭൂമിജ്‌ നേടിയ വണ്ടര്‍ ഗോളിനു മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് സിങ് നിസ്സഹായനായി.

നേരേേത്ത ഒന്നാംപകുതിയുടെ 24ാം മിനിറ്റില്‍ ഹോളിചരണ്‍ നര്‍സറെയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളിയില്‍ മുന്നിലെത്തിയത്. സമനില വഴങ്ങേണ്ടിവന്നെങ്കിലും ഓരോ ജയവും സമനിലയുമടക്കം നാലു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ തലപ്പത്തേക്കു കയറി. ആദ്യ മല്‍സരത്തില്‍ എടിക്കെയെ ബ്ലാസ്റ്റേഴ്‌സ് 2-0നു തകര്‍ത്തുവിട്ടിരുന്നു.

Oct 05, 2018, 9:30 pm IST

ഫൈനല്‍ വിസില്‍. ജയമുറപ്പിച്ച കളിയില്‍ അവസാന മിനിറ്റില്‍ വഴങ്ങിയ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സിന് സമനില കൊണ്ടു തൃപ്തിപ്പെടേണ്ടിവരുന്നു

Oct 05, 2018, 9:27 pm IST

ഗോള്‍... ഇഞ്ചുറിടൈമിന്റെ മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് മുംബൈയുടെ സമനില ഗോള്‍. പകരക്കാരനായി ഇറങ്ങിയ പ്രാഞ്ചല്‍ ഭൂമിജ്‌ 35 വാര അകലെ നിന്നും തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയില്‍ തുളഞ്ഞുകയറുകയായിരുന്നു

Oct 05, 2018, 9:18 pm IST

85ം മിനിറ്റില്‍ മുംബൈയുടെ തുടരെയുള്ള രണ്ടു ഗോള്‍ ശ്രമങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് തകര്‍പ്പന്‍ സേവിലൂടെ രക്ഷപ്പെടുത്തുന്നു

Oct 05, 2018, 9:17 pm IST

82ാം മിനിറ്റില്‍ ടീമിന്റെ രണ്ടാം ഗോള്‍ നേടാനുള്ള അവസരം സ്‌റ്റൊയാനോവിച്ച് പാഴാക്കി. വലതുമൂലയിലൂടെ ബോക്‌സിലേക്കു കുതിച്ചു കയറി പെക്ക്യൂസന്‍ നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സ്‌റ്റൊയാനോവിച്ചിന്റെ കാലിലാണ് വന്നു വീണത്. ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഗോള്‍ നേടാന്‍ താരം ശ്രമിച്ചെങ്കിലും കണക്ട് ചെയ്യാനായില്ല.

Oct 05, 2018, 9:15 pm IST

മല്‍സരം അവസാന 10 മിനിറ്റിലേക്ക്‌

Oct 05, 2018, 9:02 pm IST

70ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്‌സ് കെസിറോണ്‍ കിസീത്തോയെ ഇറക്കി

Oct 05, 2018, 9:01 pm IST

66ാം മിനറ്റില്‍ സ്റ്റൊയാനോവിച്ചിലൂടെ ബ്ലാസറ്റേഴ്‌സ് രണ്ടാം ഗോള്‍ നേടേണ്ടതായിരുന്നു. എടിക്കെയ്‌ക്കെതിരേ ആദ്യ മല്‍സരത്തില്‍ നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്ന ഷോട്ടായിരുന്നു ഇത്. ബോക്‌സിന് തൊട്ടരികില്‍ നിന്നും സ്‌റ്റൊയാനോവിച്ച് തൊടുത്ത വലം കാല്‍ ഷോട്ട് വലതു പോസ്റ്റിനെ തൊട്ടുരുമ്മ് പുറത്തേക്കു പോവുകയായിരുന്നു

Oct 05, 2018, 8:59 pm IST

64ാം മിനിറ്റില്‍ മുംബൈയുടെ സമനില ഗോള്‍ നേടാന്‍ ലഭിച്ച അവസരം ഇസോക്കോ നഷ്ടപ്പെടുത്തി. റെയ്‌നിയറുടെ മനോഹരമായ ത്രൂബോളുമായി വലതു വിങിലൂടെ ബോക്‌സിലേക്കുി കയറിയ ഇസോക്കോ ഗോളി ധീരജ് മാത്രം മുന്നില്‍ നില്‍ക്കെ ഷോട്ട് പുറത്തേക്കടിച്ചു പാഴാക്കി

Oct 05, 2018, 8:54 pm IST

62ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമത്തെ സബ്സ്റ്റിറ്റിയൂഷനും നടത്തി. സ്‌ട്രൈക്കര്‍ മത്തേയ് പോപ്ലാറ്റ്‌നിക്കിനെ പിന്‍വലിച്ച് കറേജ് പെക്ക്യൂസനെ ഇറക്കി

Oct 05, 2018, 8:53 pm IST

അതിവേഗ ഫുട്‌ബോളാണ് മല്‍സരത്തില്‍ ഇരുടീമും കാഴ്ചവയ്ക്കുന്നത്. കൗണ്ടര്‍ഡ അറ്റാക്കിനൊടുവില്‍ 60ാം മിനിറ്റില്‍ മുംബൈ താരം സെഹനാജ് സിങ് ബോക്‌സിനു പുറത്തുനിന്നും ലേങ്‌റേഞ്ചര്‍ പരീക്ഷിച്ചെങ്കിലും ഗോളിക്ക് വെല്ലുവിളിയുയര്‍ത്താതെ പുറത്തുപോയി

Oct 05, 2018, 8:48 pm IST

54ാം മിനിറ്റില്‍ ഡൊംഗെലിനെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്‌സ് മലയാളി താരം സികെ വിനീതിനെ ഇറക്കി

Oct 05, 2018, 8:41 pm IST

രണ്ടാംപകുതിയുടെ ആദ്യ മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് മുംബൈ ഗോള്‍മുഖം വിറപ്പിക്കുന്നു.

Oct 05, 2018, 8:37 pm IST

രണ്ടാംപകുതിക്കു തുടക്കം. രണ്ടാം ഗോളും നേടി വിജയമുറപ്പിക്കുകയാവും മഞ്ഞപ്പടയുടെ ലക്ഷ്യം

Oct 05, 2018, 8:22 pm IST

ഒന്നാംപകുതി അവസാനിച്ചു. 1-0ന് മഞ്ഞപ്പട മുന്നിട്ടുനില്‍ക്കുന്നു.

Oct 05, 2018, 8:19 pm IST

ഒന്നാം പകുതിയുടെ അവസാന മിനിറ്റുകള്‍. മുംബൈ ചില മികച്ച നീക്കങ്ങള്‍ ഇതിനിടെ നടത്തിയെങ്കിലും എല്ലാം ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ധീരജ് സിങ് ഇടപെട്ട് വിഫലമാക്കുന്നു

Oct 05, 2018, 8:07 pm IST

മല്‍സരം അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നര്‍സറെയുടെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0ന് ലീഡ് ചെയ്യുന്നു

Oct 05, 2018, 8:05 pm IST

ത്രോയ്‌ക്കൊടുവില്‍ ക്രമാറെവിച്ച് ബാക്ക് ഹീല്‍ കൊണ്ട് പന്ത് ഡൊംഗെലിന് മറിച്ചു നല്‍കി. വലതു മൂലയില്‍ നിന്നും ബോക്‌സുള്ളിലേക്ക് ഡൊംഗെല്‍ നല്‍കിയ മനോഹരമായ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നര്‍സറെ തടുത്തിട്ട ശേഷം ഇടം കാല്‍ ഷോട്ടിലൂടെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു

Oct 05, 2018, 8:03 pm IST

24ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സറെയാണ് ഹോംഗ്രൗണ്ടില്‍ സീസണിലെ ആദ്യ ഗോള്‍ നേടിയത്‌

Oct 05, 2018, 8:01 pm IST

ഗോള്‍... കൊച്ചിയിലെ മഞ്ഞക്കടലിനെ ഇളക്കിമറിച്ച് ബ്ലാസ്‌റ്റേഴ്‌സ് 1-0ന് മുന്നില്‍

Oct 05, 2018, 7:56 pm IST

മൂന്നാം മിനിറ്റിലെ ആ ഷോട്ട് മാറ്റിനിര്‍ത്തിയാല്‍ പിന്നീട് ഇരുടീമിലെയും ഗോള്‍കീപ്പര്‍മാരെം പരീക്ഷിക്കുന്ന ഷോട്ടുകളും കാണാനായിട്ടില്ല

Oct 05, 2018, 7:48 pm IST

കളിയുടെ ആദ്യ 10 മിനിറ്റില്‍ ബ്ലാസ്‌സ്റ്റേഴ്‌സാണ് മികച്ചുനില്‍ക്കുന്നത്. ചടുലമായ ചില നീക്കങ്ങളിലൂടെ മഞ്ഞപ്പട മുംബൈയെ സമ്മര്‍ദ്ദത്തിലാക്കുന്നു.

Oct 05, 2018, 7:41 pm IST

മൂന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന് ലീഡ് നേടാന്‍ സുവര്‍ണാവസരം. ഇടതുവിങില്‍ നിന്നും നര്‍സറെ നല്‍കിയ മികച്ചൊരു ക്രോസില്‍ ഡൊംഗെലിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഗോളി അമരീന്ദര്‍ കാല് കൊണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു

Oct 05, 2018, 7:35 pm IST

വിസില്‍ മുഴങ്ങി.... ബ്ലാസ്റ്റേഴ്‌സ്- മുംബൈ പോരാട്ടത്തിന് തുടക്കം

Oct 05, 2018, 7:33 pm IST

ആരു നേടും?

Oct 05, 2018, 7:28 pm IST

ഇരുടീമുകളുടെയും പ്ലെയിങ് ഇലവന്‍

Story first published: Friday, October 5, 2018, 21:53 [IST]
Other articles published on Oct 5, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X