For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: തുടര്‍ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്‌സിന് സമനില മാത്രം (1-1)

ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്

1
2026456
ISL 2019-20 HIGHLIGHTS, Mumbai City FC vs Kerala Blasters-Kerala, Mumbai Draw

മുംബൈ: ഐഎസ്എല്ലില്‍ ജയത്തിനു വേണ്ടിയുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കാത്തിരിപ്പ് നീളുന്നു. സീസണിലെ തുടര്‍ച്ചയായ ആറാമത്തെ കളിയിലും മഞ്ഞപ്പടയ്ക്കു ജയം എത്തിപ്പിടിക്കാനായില്ല. മുംബൈ അരീനയില്‍ നടന്ന മല്‍സരത്തില്‍ മുംബൈ സിറ്റിയുമായി ബ്ലാസ്റ്റേഴ്‌സ് 1-1ന്റെ സമനില വഴങ്ങുകയായിരുന്നു. ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമാണ് മഞ്ഞപ്പട ജയം കൈവിട്ടത്.

blas

75ാം മിനിറ്റില്‍ റാഫേല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് അക്കൗണ്ട് തുറന്നെങ്കിലും രണ്ടു മിനിറ്റിനുള്ളില്‍ അമീന്‍ ഷെര്‍മിറ്റിയിലൂടെ മുംബൈ സമനില കണ്ടെത്തുകയായിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും ആറു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ എട്ടാംസ്ഥാനത്തു തന്നെ തുടരുകയാണ്. എന്നാല്‍ ഏഴു പോയിന്റുള്ള മുംബൈ ഒരു സ്ഥാനം കയറി അഞ്ചാമതെത്തി.

തുടരെ മുന്നേറ്റങ്ങള്‍

വളരെ പോസിറ്റീവായി തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ് മല്‍സരത്തില്‍ തുടങ്ങിയത്. അറ്റാക്കിങ് ഫുട്‌ബോള്‍ പുറത്തെടുത്ത മഞ്ഞപ്പട മുംൈബയെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കി. 10ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ വച്ച് മെസ്സിബൗളിക്ക് പന്ത് ലഭിച്ചെങ്കിലും മുംബൈ താരം സുഭാശിഷ് ക്ലിയര്‍ ചെയ്ത് അപകടമൊഴിവാക്കി.

മെസ്സിക്ക് സുവര്‍ണാവസരം
25ാം മിനിറ്റില്‍ മെസ്സിയിലൂടെ ബ്ലാസ്റ്റേഴ്‌സിന് അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാവസരം. ബോക്‌സിനുള്ളില്‍ വച്ച് പുറം തിരിഞ്ഞ് നിന്ന് പന്ത് നെഞ്ച് കൊണ്ടു തടുത്തിട്ട ശേഷം മെസ്സി പരീക്ഷിച്ച തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്ക് ഉറപ്പായും വലയില്‍ കയറേണ്ടതായിരുന്നു. എന്നാല്‍ ഇടതു വശത്തേക്ക് മിന്നല്‍ വേഗത്തില്‍ ഡൈവ് ചെയ്ത് ഗോളി അമരീന്ദര്‍ ഇത് പുറത്തേക്ക് തട്ടിയകറ്റി.

മുംബൈയുടെ ആദ്യ ഗോള്‍ നീക്കം
34ാം മിനിറ്റിലായിരുന്നു കളിയില്‍ മുംബൈയുടെ ഭാഗത്തു നിന്ന് ആദ്യത്തെ ഗോള്‍നീക്കം കണ്ടത്. സഹലില്‍ നിന്നും പന്ത് തട്ടിയെടിത്ത ലാബ്രി നല്‍കിയ ത്രൂ ബോള്‍ മോഡു സുഗുവിന്. സോഗു ഷോട്ട് കൃത്യമായി വല ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് ഗോളി രഹനേഷ് വിഫലമാക്കി.
ഈ മുന്നേറ്റത്തിനു ശേഷം പതിയെ ആത്മവിശ്വാസം തിരിച്ചുപിടിച്ച മുംബൈ കളിയിലേക്കു തിരികെ വന്നതാണ് കണ്ടത്. മൂന്നു മിനിറ്റിനകം മുംബൈ വീണ്ടും ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് റെയ്ഡ് നടത്തി. വലതു മൂലയില്‍ നിന്നും സുഗു ബോക്‌സിനു കുറുകെ നല്‍കിയ അപകടകരമായ ക്രോസ് ഗോളി രഹനേഷിനും ഹെഡ്ഡ് ചെയ്യാന്‍ ശ്രമിച്ച മുംബൈ താരം ലാര്‍ബിക്കും കണക്ട് ചെയ്യാനായില്ല.

ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെടുന്നു
42ാം മിനിറ്റില്‍ ലീഡ് വഴങ്ങുന്നതില്‍ നിന്നും കഷ്ടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെടുന്നത്. ബോക്‌സിന് തൊട്ടരികില്‍, ഇടതു മൂലയില്‍ നിന്നും ഷെര്‍മിറ്റി നല്‍കിയ പാസ് സുഗുവിന്റെ കാലുകളിലെത്തിയപ്പോള്‍ മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി രഹനേഷ് മാത്രം. ബോക്‌സിന് തൊട്ടരികില്‍ നിന്നും സുഗു തൊടുത്ത ദുര്‍ബലമായ ഗ്രൗണ്ട് ഷോട്ട് രഹനേഷ് കൈയ്ക്കുള്ളിലാക്കിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കു ശ്വാസം നേരെ വീണത്. ഈ ഷോട്ട് സുഗു ശരിയായി കണക്ട് ചെയ്തിരുന്നെങ്കില്‍ മുംബൈയുടെ സ്‌കോര്‍ ബോര്‍ഡില്‍ 1-0 ആവുമായിരുന്നു.

രഹനേഷിന്റെ ഇടപെടല്‍
56ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ രഹനേഷിന്റെ ബുദ്ധിപൂര്‍വ്വമായ ഇടപെടല്‍ ബ്ലാസ്റ്റേഴ്‌സിനെ ലീഡ് വഴങ്ങുന്നതില്‍ രക്ഷിക്കുകയായിരുന്നു. ത്രൂബോള്‍ സ്വീകരിച്ച് ഒറ്റയ്ക്ക് ബോക്‌സിനകത്തേക്ക് മുംബൈ താരം ബിബിന്‍ ബോക്‌സിനകത്തേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും കുതിച്ചെത്തിയ രഹനേഷ് ബോക്‌സിന് അരികില്‍ വച്ച് പന്ത് അടിച്ചകറ്റി.
ആറു മിനിറ്റില്‍ മുംബൈയുടെ മറ്റൊരു ശ്രമം കൂടി രഹനേഷ് വിഫലമാക്കി. ഇത്തവണയും ബിബിന്റെ ഷോട്ടാണ് രഹനേഷ് ബ്ലോക്ക് ചെയ്തത്.

ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍
75ാം മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായി മെസ്സിബൗളിയിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. ത്രൂബോളിനൊടുവില്‍ ബോക്‌സിനുള്ളില്‍ വച്ച് ജെസ്സലിന്റെ ഷോട്ട് മുംബൈ ഗോളി അമരീന്ദര്‍ തടുത്തിട്ടു. റീബൗണ്ട് ചെയ്ത പന്ത് പിടിച്ചെടുത്ത ജജെസ്സല്‍ ബോക്‌സിനു കുറുകെ നീട്ടി നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മെസ്സിബൗളി ക്ലോസ് റേഞ്ചില്‍ നിന്നും ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലേക്ക് തൊടുക്കുകയായിരുന്നു.

മുംബൈ ഒപ്പമെത്തി
ബ്ലാസ്റ്റേഴ്‌സിന്റെ ലീഡിന് വെറും രണ്ടു മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 77ാം മിനിറ്റില്‍ അമീന്‍ ഷെര്‍മിറ്റിയിലൂടെ മുംബൈ സമനില പിടിച്ചുവാങ്ങി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ പിഴവാണ് ഗോളിനു വഴിവച്ചത്. ബോക്‌സിനുള്ളില്‍ വച്ച് ഷെര്‍മിറ്റിയുടെ ക്ലോസ് റേഞ്ച് ഷോട്ട് ഗോളി രഹനേഷ് തടുത്തിട്ടെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ഇടതു പോസ്റ്റിന് തൊട്ടരികില്‍ നിന്ന് ഷെര്‍മിറ്റി വലയിലേക്ക് തട്ടിയിട്ടു.

Story first published: Thursday, December 5, 2019, 21:43 [IST]
Other articles published on Dec 5, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+