വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അങ്കം നയിക്കാന്‍ മഞ്ഞപ്പടയ്ക്ക് പുതിയ നായകന്‍... 'വന്‍മതിലിനെ' മുന്നില്‍ നിര്‍ത്തി ബ്ലാസ്റ്റേഴ്‌സ്

ഡിഫന്‍റര്‍ സന്ദേഷ് ജിങ്കാനാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍

By Manu

കൊച്ചി: ഐഎസ്എല്ലിന്റെ നാലാം സീസണിന് വെള്ളിയാഴ്ച വിസില്‍ മുഴങ്ങാനിരിക്കെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം തങ്ങളുടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ടീമിലെ ഏറ്റവും വിശ്വസ്തനായ, പ്രതിരോധത്തില്‍ വന്‍മതില്‍ പോലെ ഉറച്ചുനില്‍ക്കുന്ന സന്ദേഷ് ജിങ്കാനാണ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്റെ ചുമതല നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടനമല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് നിലവിലെ ജേതാക്കളായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടാന്‍ തയ്യാറെടുക്കവെയാണ് ജിങ്കാനെ പുതിയ നായകനായി തിരഞ്ഞെടുത്തത്.

1

നേരത്തേ തന്നെ ക്യാപ്റ്റനായി മിടുക്ക് തെളിയിച്ച താരമാണ് ജിങ്കാന്‍. ഇന്ത്യന്‍ ടീമിനെ മുമ്പ് ജിങ്കാന്‍ നയിച്ചിട്ടുണ്ട്. ഇന്ത്യ പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരയിലായിരുന്നു ഇത്. മൗറീഷ്യസും സെന്റ് കിറ്റ്‌സുമായിരുന്നു ടൂര്‍ണമെന്റില്‍ കളിച്ച മറ്റു ടീമുകള്‍.

2

ഡിഫന്ററും മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരവുമായ വെസ് ബ്രൗണ്‍ ബ്ലാസ്റ്റേഴ്‌സ് നായകാവുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ജിങ്കാന് ക്യാപ്റ്റനായി നറുക്ക് വീഴുകയായിരുന്നു. അവസാന നിമിഷം ക്ലബ്ബ് മാനേജ്‌മെന്റ് നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് ജിങ്കാനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് ജിങ്കാന്‍. തുടക്കം മുതല്‍ താരം ടീമിനൊപ്പമുണ്ട്. 2014, 16 രണ്ടു സീസണുകളിലെ ഫൈനലിലും ജിങ്കാന്‍ മഞ്ഞപ്പടയ്ക്കായി ജഴ്‌സിയണിഞ്ഞു.

Story first published: Thursday, November 16, 2017, 16:33 [IST]
Other articles published on Nov 16, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X