വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: ജയത്തില്‍ ഹാപ്പി, പക്ഷെ... ഷറ്റോരി പറയുന്നു, റഫറിയുടെ ആ തീരുമാനം തെറ്റെന്ന് ഹബാസ്

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം

ISL 2019 : ATK Coach Habas Complains About Refereeing Decisions | Oneindia Malayalam
blas

കൊച്ചി: ഐഎസ്എല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ ആരാധകരെ ഹാപ്പിയാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളംവിട്ടത്. മഞ്ഞക്കടലിരമ്പിയ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ എടിക്കെയെ ബ്ലാസ്‌റ്റേഴ്‌സ് 2-1ന് മറികടക്കുകയായിരുന്നു. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് എല്‍ക്കോ ഷറ്റോരി പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്‌സ് വിജയം പിടിച്ചെടുത്തത്.

ലിവര്‍പൂളിന്റെ വിജയക്കുതിപ്പിന് കുരുക്കിട്ട് യുണൈറ്റഡ്; ഇന്റര്‍ മിലാന് മിന്നുന്ന ജയംലിവര്‍പൂളിന്റെ വിജയക്കുതിപ്പിന് കുരുക്കിട്ട് യുണൈറ്റഡ്; ഇന്റര്‍ മിലാന് മിന്നുന്ന ജയം

തുടര്‍ച്ചയായി രണ്ടാം സീസണിലാണ് ഉദ്ഘാടന മല്‍സരത്തില്‍ എടിക്കെയെ ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം. ഇത്തവണ വിജയത്തോടെ തന്നെ തുടങ്ങാന്‍ കഴിഞ്ഞെങ്കിലും താന്‍ അത്ര ഹാപ്പിയല്ലെന്നു കോച്ച് ഷറ്റോരി വ്യക്തമാക്കി.

ആര്‍ക്വസിന്റെ പരിക്ക്

ആര്‍ക്വസിന്റെ പരിക്ക്

സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മരിയോ ആര്‍ക്വസിനേറ്റ പരിക്കാണ് ഷറ്റോരിയെ നിരാശനാക്കുന്നത്. എടിക്കെയ്‌ക്കെതിരേ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ആര്‍ക്വസിനെ പരിക്ക് കാരണം കളി പൂര്‍ത്തിയാക്കാനാവാതെ ഗ്രൗണ്ട് വിടേണ്ടി വരികയായിരുന്നു.
മൂന്നു പോയിന്റ് ലഭിച്ചതില്‍ സന്തോഷവാനാണ്. എന്നാല്‍ ആര്‍ക്വസിന്റെ പരിക്കില്‍ നിരാശനുമാണ്. പ്രീസീസണില്‍ വെറും 45 മിനിറ്റ് മാത്രമേ അദ്ദേഹം കളിച്ചിരുന്നുള്ളൂ. ഇപ്പോല്‍ ആര്‍ക്വസിന് വീണ്ടും പരിക്കേറ്റിരിക്കുന്നു. സെന്‍ട്രന്‍ ഡിഫന്റര്‍മാരായ ജിയാനി സ്യുവെര്‍ലൂന്‍, ജെയ്‌റോ റോഡ്രിഗസ് എന്നിവരും പൂര്‍ണ ഫിറ്റായല്ല എടിക്കെയ്‌ക്കെതിരേ കളിച്ചതെന്നും ഷറ്റോരി വിശദമാക്കി.

പോരാട്ടവീര്യം

പോരാട്ടവീര്യം

കളിക്കളത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ പോരാട്ടവീര്യം തന്നെ ഏറെ ആകര്‍ഷിച്ചതായി ഷറ്റോരി പറയുന്നു. പരിശീലനം നടത്തുന്നതിനിടെയാണ് എടിക്കെയ്‌ക്കെതിരേ കളി നടക്കുന്ന അതേ ദിവസം തന്നെ ഗോളി ടിപി രഹനേഷിനെ ടീമിനു നഷ്ടമായത്. ടീമില്‍ പല ഏരിയകളിലും ഇതുപോലെ അനുയോജ്യരാവയവരെ പകരം കണ്ടെത്തി ടീമിനെ മികച്ചൊരു സംഘമാക്കേണ്ടതുണ്ട്. കളിയില്‍ ടീമിലെ ഓരോ താരത്തിന്റെയും ഭാഗത്തു നിന്നുണ്ടായ ആത്മസമര്‍പ്പണം ഏറെ സന്തോഷം നല്‍കുന്നു. ഫ്രീകിക്കുകളിലായിരുന്നു എടിക്കെ ഈ മല്‍സരത്തില്‍ ഏറ്റവും അപകടകാരികള്‍. ഇക്കാര്യത്തില്‍ അവരെ നന്നായി പൂട്ടാനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചതായി ഷറ്റോരി ചൂണ്ടിക്കാട്ടി.

പെനല്‍റ്റി തീരുമാനത്തെ പഴിച്ച് ഹബാസ്

പെനല്‍റ്റി തീരുമാനത്തെ പഴിച്ച് ഹബാസ്

ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനല്‍റ്റി വിധിക്കാനുള്ള തീരുമാനത്തില്‍ നിരാശയുണ്ടെന്ന് എടിക്കെ കോച്ച് അന്റോണിയോ ഹബാസ് വ്യക്തമാക്കി. കളിയിയിലെ റഫറിയിങില്‍ അസ്വസ്ഥനല്ല. ബ്ലാസ്റ്റഴ്‌സിനേക്കാള്‍ മല്‍സരത്തില്‍ മികച്ചുനിന്നത് എടിക്കെയായിരുന്നു. ബ്ലാസ്റ്റേഴ്‌സിന് പെനല്‍റ്റി വിധിക്കാനുള്ള തീരുമാനം ശരിയായിരുന്നില്ല. ഞങ്ങള്‍ക്കാവട്ടെ അര്‍ഹിച്ച പെനല്‍റ്റി നല്‍കിയതുമില്ലെന്നും ഹബാസ് വിശദമാക്കി.
28ാം മിനിറ്റില്‍ എടിക്കെ താരം മൈക്കല്‍ സുസൈരാജിനെ ബ്ലാസ്റ്റേഴ്‌സിന്റെ സിഡോഞ്ച ബോക്‌സില്‍ ഫൗള്‍ ചെയ്തു വീഴ്ത്തിയെങ്കിലും റഫറി പെനല്‍റ്റി നല്‍കിയിരുന്നില്ല. മിനിറ്റുകള്‍ക്കകമാണ് ജെയ്‌റോയെ എടിക്കെയുടെ പ്രണോയ് ഹല്‍ദര്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സിന് പെനല്‍റ്റി ലഭിച്ചത്.

Story first published: Monday, October 21, 2019, 10:57 [IST]
Other articles published on Oct 21, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X