For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലാ ലിഗ വേള്‍ഡ്: ബ്ലാസ്‌റ്റേഴ്‌സിനു തോല്‍വി തന്നെ, നാണംകെട്ടില്ല (0-5)... ജിറോണ ജേതാക്കള്‍

ജിറോണയുടെ നാലു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു

1

കൊച്ചി: ആരാധകര്‍ ഭയപ്പെട്ടതു പോലെ വലിയൊരു ദുരന്തം കേരള ബ്ലാസ്റ്റേഴ്‌സിനുണ്ടായില്ല. ലാ ലിഗ വേള്‍ഡിലെ അവസാന കളിയില്‍ സ്പാനിഷ് ടീമായ ജിറോണ എഫ്‌സിയോട് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് മഞ്ഞപ്പട തോല്‍വി സമ്മതിച്ചത്. വന്‍ മാര്‍ജിനില്‍ ജിറോണ ബ്ലാസ്‌റ്റേഴ്‌സിനെ കശാപ്പ് ചെയ്‌തേക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. തൊട്ടുമുമ്പത്തെ കളിയില്‍ മെല്‍ബണ്‍ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കു ലാ ലിഗ ടീമായ ജിറോണ മുക്കിയിരുന്നു.

ഡിഫന്‍സീവ് ഫുട്‌ബോളിലൂടെ ഒന്നാംപകുതിയില്‍ ജിറോണയെ പിടിച്ചുകെട്ടാന്‍ ബ്ലാസ്റ്റേഴ്‌സിനു സാധിച്ചു. ഒരേയൊരു ഗോള്‍ മാത്രമാണ് മഞ്ഞപ്പട ഒന്നാംപകുതിയില്‍ വഴങ്ങിയത്. എന്നാല്‍ രണ്ടാംപകുതിയില്‍ ഈ പ്രതിരോധമികവ് ആവര്‍ത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. ഇതോടെ നാലു ഗോളുകള്‍ കൂടി നേടി ജിറോണ വിജയം വരുതിയിലാക്കുകയായിരുന്നു. കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച ജിറോണ ടൂര്‍ണമെന്റില്‍ ജേതാക്കളാവുകയും ചെയ്തു. മെല്‍ബണ്‍ സിറ്റി ഓരോ ജയവും തോല്‍വിയുമായി രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ രണ്ടു കളികളിലും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ് അവസാന സ്ഥാനക്കാരായി.

Jul 28, 2018, 8:51 pm IST

ഫൈനല്‍ വിസില്‍... 5-0ന്റെ ജയത്തോടെ ജിറോണ എഫ്‌സി ലാ ലിഗ വേള്‍ഡ് ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായി

Jul 28, 2018, 8:51 pm IST

ഗോള്‍... ഇഞ്ചുറിടൈമില്‍ പെനല്‍റ്റിയിലൂടെ ജിറോണ അഞ്ചാമത്തെ ഗോള്‍ കണ്ടെത്തി. അലെക്‌സ് ഗാര്‍ഷ്യ പെനല്‍റ്റി അനായാസം വലയ്ക്കുള്ളിലാക്കി

Jul 28, 2018, 8:46 pm IST

മല്‍സരം അവസാന 10 മിനിറ്റിലേക്ക്. 4-0ന്റെ ജയവുമായി ജിറോണ വിജയമുറപ്പാക്കിക്കഴിഞ്ഞു. ഇനിയും അവര്‍ ഗോള്‍ നേടുമോയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്‌

Jul 28, 2018, 8:37 pm IST

ഗോള്‍... ജിറോണ കളിയില്‍ 4-0ന് മുന്നിലെത്തി. 75ാം മിനിറ്റില്‍ എഡേ ബെനിറ്റസാണ് ഗോള്‍ സ്‌കോറര്‍. ഇടതുവിങിലൂടെ ഡ്രിബ്ള്‍ ചെയ്ത് ബോക്‌സിനുള്ളിലേക്കു കയറിയ ബെനിറ്റസ് പായിച്ച കരുത്തുറ്റ വലം കാല്‍ ഷോട്ട് വലയില്‍ പറന്നിറങ്ങിയപ്പോള്‍ ഗോളി നവീന്‍ കുമാര്‍ നിന്നിടത്തു നിന്നും ഇളകിയതു പോലുമില്ല

Jul 28, 2018, 8:22 pm IST

61ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ഗോള്‍ മടക്കാനുള്ള സുവര്‍ണാവസരം. ബോക്‌സിന്റെ ഇടതു മൂലയില്‍ നിന്നുള്ള കറേജ് പെക്ക്യൂസന്റെ മനോഹരമായ ഫ്രീകിക്ക് ജിറോണ ഗോളി ചാടിയുയര്‍ന്ന് ഒരു കൈ കൊണ്ട് തട്ടിയകറ്റി. ജിറോണ ഗോളി കളിയില്‍ ആദ്യമായി പരീക്ഷിക്കപ്പെട്ടതും ഇതു തന്നെയാണ്.

Jul 28, 2018, 8:19 pm IST

രണ്ടാം ഗോളിന് സമാനമായി അതേ ആംഗിളില്‍ നിന്നും മെന്‍ഡി നല്‍കിയ ക്രോസ് ബോക്‌സിനുള്ളില്‍ വച്ച് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഗ്രാനെല്‍ വലയിലേക്ക് അടിച്ചുകയറ്റി.

Jul 28, 2018, 8:16 pm IST

ഗോള്‍... മൂന്നു മിനിറ്റിനുള്ളില്‍ ജിറോണ മൂന്നാം ഗോളും കണ്ടെത്തി. 57ാം മിനിറ്റില്‍ അലെക്‌സ് ഗ്രാനെലിന്റെ വകയായിരുന്നു ഗോള്‍

Jul 28, 2018, 8:15 pm IST

ഇടതുവിങില്‍ നിന്നും അലെക്‌സ് ഗ്രാനെലിന്റെ അപകടകരമായ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ സന്ദേഷ് ജിങ്കനും ഗോളി നവീന്‍ കുമാറിനും ഒരുപോലെ പിഴച്ചു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന പോറോ അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ടു

Jul 28, 2018, 8:12 pm IST

ഗോള്‍... ജിറോണ ലീഡുയര്‍ത്തി (2-0). 54ാം മിനിറ്റില്‍ പെഡ്രോ പോറോയാണ് സ്പാനിഷ് ക്ലബ്ബിനായി ലക്ഷ്യം കണ്ടത്‌

Jul 28, 2018, 8:02 pm IST

രണ്ടാംപകുതിക്കു തുടക്കം

Jul 28, 2018, 7:58 pm IST

ടീമിനു വേണ്ടി ആര്‍പ്പുവിളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

Jul 28, 2018, 7:49 pm IST

ആദ്യപകുതി അവസാനിച്ചു. മോണ്ടെസിന്റെ വണ്ടര്‍ ഗോളില്‍ ജിറോണ 1-0ന് ലീഡ് ചെയ്യുന്നു. എങ്കിലും ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ആശ്വാസമാണിത്. ജിറോണയെ കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്നും പിടിച്ചുനിര്‍ത്താന്‍ മഞ്ഞപ്പടയ്ക്കു കഴിഞ്ഞു

Jul 28, 2018, 7:48 pm IST

അവിശ്വസനീയ ഗോളായിരുന്നു ഇത്. വലതു വിങിലൂടെ പന്തുമായി പറന്നുകയറിയ മോണ്ടെസ് ബോക്‌സിനു കുറുകെ തൊടുത്ത ക്രോസിനു സമാനമായ ഷോട്ട് ഗോളി നവീന്‍ കുമാറിനെയും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിരയെയും അമ്പരപ്പിച്ച് വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ സ്‌റ്റേഡിയം ഒരു നിമിഷം നിശബ്ധമായി

Jul 28, 2018, 7:45 pm IST

ഗോള്‍... ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിരോധപ്പൂട്ട് തകര്‍ത്ത് ജിറോണ അക്കൗണ്ട് തുറന്നു. 43ാം മിനിറ്റില്‍ എറിക്ക് മോണ്ടെസാണ് ജിറോണയ്ക്കായി വല കുലുക്കിയത്‌

Jul 28, 2018, 7:35 pm IST

മല്‍സരം അര മണിക്കൂര്‍ പിന്നിടുന്നു. സ്‌കോര്‍ ഇപ്പോഴും ഗോള്‍രഹിതം തന്നെ. ജിറോണ ഗോളിനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് കെട്ടിയ പ്രതിരോധക്കോട്ട പൊളിക്കാനാവുന്നില്ല

Jul 28, 2018, 7:24 pm IST

ബ്ലാസ്റ്റേഴ്‌സ് ടീമിന് പിന്തുണയുമായെത്തിയ ആരാധകര്‍

Jul 28, 2018, 7:19 pm IST

മല്‍സരം 20 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു. ഇരുടീമിനും ഗോള്‍ നേടാനായിട്ടില്ല. ജിറോണയുടെ സമഗ്രാധിപത്യമാണ് കാണുന്നത്. പന്ത് കൂടുതല്‍ സമയവും ബ്ലാസ്റ്റേഴ്‌സിന്റെ ഹാഫില്‍ തന്നെയാണ്. എന്നാല്‍ ജിറോണയുടെ എല്ലാ മുന്നേറ്റങ്ങളും പ്രതിരോധിക്കാന്‍ മഞ്ഞപ്പടയ്ക്കു കഴിഞ്ഞിട്ടുണ്ട്‌

Jul 28, 2018, 7:17 pm IST

ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍

Story first published: Saturday, July 28, 2018, 21:08 [IST]
Other articles published on Jul 28, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+