Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുട്ടിടിച്ച് ബ്ലാസ്‌റ്റേഴ്‌സ്... വീണ്ടും ഗോള്‍ മഴ പെയ്യുമോ? ജയിച്ചാല്‍ ജിറോണയ്ക്ക് കിരീടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജിറോണക്കെതിരെ | Oneindia Malayalam

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഒരുപക്ഷെ ഇതുപോലെ ആശങ്കയുണ്ടാക്കിയ ദിവസം നേരത്തേയുണ്ടായിട്ടുണ്ടാവില്ല. ലാ ലിഗ വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജിറോണ എഫ്‌സിക്കെതിരേ നടക്കാനിരിക്കുന്ന മല്‍സരമാണ് ഇതിനു കാരണം. രാത്രി ഏഴിന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മല്‍സരം.

ടൂര്‍ണമെന്റിലെ അവസാനത്തെ കളി കൂടിയാണിത്. പുതിയ സീസണിലെ ഐഎസ്എല്ലിനു മുന്നോടിയായുള്ള തയ്യാറെടുപ്പായാണ് ബ്ലാസ്റ്റേഴ്‌സ് ഈ ടൂര്‍ണമെന്റിനെ കാണുന്നത്.

ഞെട്ടല്‍ മാറാതെ മഞ്ഞപ്പട

ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരത്തിലേറ്റ ദയനീയ തോല്‍വിയുടെ ഞെട്ടല്‍ മാറാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ രണ്ടാമത്തെയും അവസാനത്തെയും കളിക്ക് ഇറങ്ങുന്നത്. അന്ന് ഓസ്‌ട്രേലിയയുടെ മുന്‍നിര ക്ലബ്ബായ മെല്‍ബണ്‍ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത ആറു ഗോളുകള്‍ക്കു ബ്ലാസ്‌റ്റേഴ്‌സ് തകര്‍ന്നടിയുകയായിരുന്നു.
ഈ ദുരന്തത്തില്‍ നിന്നും കരകയറാനായെങ്കില്‍ മാത്രമേ ജിറോണയ്‌ക്കെതിരേ മഞ്ഞപ്പടയ്ക്കു പൊരുതിനോക്കാനെങ്കിലും കഴിയുകയുള്ളൂ.

ആശങ്കയ്ക്കു കാരണം

ജിറോണയ്‌ക്കെതിരേ ഇറങ്ങുന്നതിനു മുമ്പ് ബ്ലാസ്റ്റേഴ്‌സിന് ഇത്രയുമധികം ആശങ്കയുണ്ടാവാന്‍ കാരണമുണ്ട്. ആദ്യ കളിയില്‍ തങ്ങളെ 6-0ന് കെട്ടുകെട്ടിച്ച മെല്‍ബണ്‍ സിറ്റിയെ വെള്ളിയാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ ജിറോണ ഇതേ സ്‌കോറിന് തരിപ്പണമാക്കിയിരുന്നു.
തങ്ങളെ നിഷ്പ്രഭരാക്കിയ മെല്‍ബണിനെപ്പോലും കശക്കിയെറിഞ്ഞ ജിറോണയുടെ കരുത്ത് എത്രത്തോളമുണ്ടെന്ന് ബോധ്യമായതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഹൃദയമിടിപ്പ് കൂട്ടുന്നത്.

സമനില പോലും സന്തോഷിപ്പിക്കും

ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷകളൊന്നും ജിറോണയ്‌ക്കെതിരേ ഉണ്ടാവില്ല. കാരണം സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവരടക്കമുള്ള അതികായന്മാര്‍ക്കെതിരേ കൊമ്പുകോര്‍ത്ത ടീമാണ് ജിറോണ. അവരെ സമനിലയില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞാല്‍ പോലും ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം അത് ജയത്തിനു തുല്യമാവും.

ജയിച്ചാല്‍ ചാംപ്യന്‍മാര്‍

ജിറോണയെ സംബന്ധിച്ചിടത്തോളം മെല്‍ബണിനെതിരേ നിര്‍ത്തിയ ഇടത്തുനിന്ന് ബ്ലാസ്‌റ്റേഴ്‌സിനെതിരേ തുടങ്ങാനായിരിക്കും ശ്രമം. ബ്ലാസ്‌റ്റേഴ്‌സിനെതിരേ ജയിക്കാനായാല്‍ ലാ ലിഗ വേള്‍ഡ് ട്രോഫിയുമായി ജിറോണയ്ക്കു നാട്ടിലേക്കു മടങ്ങാം. സമനില പോലും ജിറോണയെ കിരീടം സ്വന്തമാക്കാന്‍ സഹായിക്കും. കാരണം, ഒരു ജയം മാത്രമേ മെല്‍ബണിന്റെ അക്കൗണ്ടിലുള്ളൂ.

Story first published: Saturday, July 28, 2018, 10:29 [IST]
Other articles published on Jul 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+