Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അങ്ങനെ കേരളം ജയിച്ചു; മലയാളിക്ക് ചരിത്ര ഗോള്‍

പൂണെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അങ്ങനെ കേരളം ആദ്യ ജയം സ്വന്തമാക്കി. പൂണെ സിറ്റി എഫ്‌സിയെ അവരുടെ തട്ടകത്തില്‍ ചെന്നാണ് കേരളം അടിയറവ് പറയിച്ചത്. ലീഗിലെ ആദ്യ മലയാളി ഗോള്‍ നേടി കേരളത്തിന്റെ സബീത്ത് ചരിത്രവും സൃഷ്ടിച്ചു.

കളി തുടങ്ങിയപ്പോള്‍ ആദ്യം കുലുങ്ങിയത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ വലയായിരുന്നു. പൂണെ സിറ്റിയുടെ ക്യാപ്റ്റനും ലോകോത്തര താരവുമായ ഡേവിഡ് ട്രെസഗെയാണ് ആ ഗോള്‍ സ്വന്തമാക്കിയത്. നാലാം കളിയിലും വിജയം കേരളത്തിന് കൈയ്യെത്താ ദൂരത്താകുമോ എന്ന് സംശയിച്ചെങ്കിലും പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിക്കുന്ന കാഴ്ചയാണ് കണ്ടത്.

ISL Kerala Blasters

ആദ്യ പകുതിയുടെ 41-ാം മിനുട്ടിലായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍. മലയാളികളുടെ അഭിമാനമായി സ്‌ട്രൈക്കര്‍ സബീത്ത് പൂണെയുടെ ഗോള്‍വല ചലിപ്പിച്ചു. രണ്ടാം പകുതി തുടങ്ങി 20 മിനിട്ട് തികഞ്ഞപ്പോള്‍ നൈജീരിയന്‍ താരം പെന് ഓര്‍ജി കേരള സ്‌ട്രൈക്കേഴ്‌സിന് വിജയ ഗോള്‍ സമ്മാനിച്ചു.

പരിക്കേറ്റ മൈക്കല്‍ ചോപ്രയുടെ അഭാവത്തിലാണ് കേരള ടീം പൂണെയില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ ക്യാപ്റ്റന്‍ ഇയാന്‍ ഹ്യൂം കളിയെ കേരളത്തിന്റെ വരുതിയിലാക്കുകയായിരുന്നു. ഹ്യൂം ആണ് കളിയിലെ താരം.

ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് കേരളം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തില്‍ ചെന്നൈയിന്‍സിനെതിരേയും കേരളം പരാജയം രുചിച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളക്കാന്‍ കേരളത്തിനായി.

നാല് കളികളില്‍ നിന്ന് നാല് പോയന്റുകള്‍ സ്വന്തമാക്കിയ കേരളം പോയന്റ് നിലയില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. ഒറ്റത്തോല്‍വിപോലും ഏറ്റുവാങ്ങാതെ 11 പോയന്റ് നേടിയ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ഒന്നാം സ്ഥാനത്ത്.

Story first published: Friday, October 31, 2014, 10:49 [IST]
Other articles published on Oct 31, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+