Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു, വിശ്വാസം വരാതെ ആരാധകര്‍, ട്രോളുകള്‍ ഇങ്ങനെ...

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2015 ല്‍ നിന്നും തങ്ങളെ എഴുതിത്തളളാന്‍ വരട്ടെ എന്ന് കൊച്ചിയില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ്. തോറ്റുതോറ്റ് തൊപ്പിയിട്ട് നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ തോല്‍പിച്ചതാകട്ടെ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള പുനെ സിറ്റി എഫ് സിയെയും.

ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചുകയറിയത്. തുടക്കം മുതല്‍ ആക്രമണാത്മക ഫുട്‌ബോള്‍ പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിന് രണ്ടാം പകുതിയോടടുപ്പിച്ചാണ് വല കുലുക്കാന്‍ പറ്റിയത്. ആദ്യ പകുതിക്കൊടുവില്‍ ക്രിസ് ഡാഗ്‌നലും രണ്ടാം പകുതിയില്‍ സാഞ്ചസ് വാട്ടും കേരളത്തിന്റെ ഗോളുകള്‍ അടിച്ചു.

ഇനിയുള്ള എല്ലാ കളിയും ജയിച്ച് കപ്പടിക്കാം എന്ന് കരുതുന്ന ആരാധകരും അവരെ ട്രോളുന്നവരും കൂടി സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവ് ആയിട്ടുണ്ട് ഈ ജയത്തോടെ. അതുകൂടി കാണൂ..

ജയിച്ച് ജയിച്ച് നമ്മള്‍

ജയിച്ച് ജയിച്ച് നമ്മള്‍

ഇപ്പോ എട്ടുകളിയില്‍ 8, ഇനി 9 കളിയില്‍ 9, 10 കളിയില്‍ 12... അങ്ങനെ കയറി കയറി നമ്മള്‍ തകര്‍ക്കും. ഇത് വല്ലോം നടക്കുമോ ആവോ..

കളി പക്ഷ കലക്കി

കളി പക്ഷ കലക്കി

ടൂര്‍ണമെന്റിലെ ആദ്യ പകുതിയിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുവരവ് തുടങ്ങിയത്. പോയന്റ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ള പുനെയെ ആണ് തകര്‍ത്തത് എന്നത് കേരളത്തിന്റെ ആത്മവിശ്വാസം കൂട്ടും . ഫോട്ടോ: isl official site

ഇത്രേയുള്ളൂ പുനെ

ഇത്രേയുള്ളൂ പുനെ

ഈ കളിയും വെച്ചാണോ ഇവര്‍ ഒന്നാമതെത്തിയത്. സംശയം ന്യായം

ഇതുപോലെ കളിച്ചാ മതി

ഇതുപോലെ കളിച്ചാ മതി

കളിയൊക്കെ കൊള്ളാം, ഇതുപോലെ എന്നും കളിച്ചാല്‍ മതിയായിരുന്നു

തലയാണ് തല

തലയാണ് തല

വര്‍ഷത്തില്‍ ഒരു സിനിമയേ ഇറക്കു അത് ഹിറ്റാകും ഇതേപോലെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കാര്യവും വല്ലപ്പോഴുമേ ജയിക്കൂ പിന്നെ അത് മതി

ഇത് കേരളത്തിന്റെ കളി

ഇത് കേരളത്തിന്റെ കളി

തുടക്കം മുതല്‍ ആക്രമണോത്സുകമായിരുന്നു കേരളത്തിന്റെ നീക്കങ്ങള്‍. 28 ഗോള്‍ ഷോട്ടുകളാണ് കേരളം അടിച്ചത്. ഫോട്ടോ: isl official site

അവസരം പാഴാക്കി

അവസരം പാഴാക്കി

ഒരുപാട് അവസരങ്ങള്‍ പാഴാക്കിയ ശേഷമാണ് നാല്‍പത്തഞ്ചാം മിനുട്ടില്‍ ആദ്യഗോള്‍ വന്നത്. ക്രിസ് ഡാഗ്നലിന്റെ വകയായിരുന്നു ആദ്യഗോള്‍. ഫോട്ടോ: isl official site

പിന്നാലെ വാട്ടും

പിന്നാലെ വാട്ടും

അറുപതാം മിനിറ്റില്‍ ഇംഗ്ലീഷ് താരം സാഞ്ചസ് വാട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ അടിച്ചത്. ഇതോടെ കളിയും കേരളത്തിന്റെ പക്കലായി. വാട്ടാണ് കളിയിലെ താരം. ഫോട്ടോ: isl official site

മുന്നേറ്റം നടത്തി

മുന്നേറ്റം നടത്തി

നോര്‍ത്ത് ഈസ്റ്റ് എഫ്‌സിക്ക് മുന്നിലെത്തി ഏഴാം സ്ഥാനത്താണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. എട്ടു മത്സരങ്ങളില്‍ എട്ടു പോയന്റാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇപ്പോഴുള്ളത്. ഫോട്ടോ: isl official site

Story first published: Thursday, November 5, 2015, 11:26 [IST]
Other articles published on Nov 5, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+