Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചിയില്‍ സൂപ്പര്‍ സണ്‍ഡേ... ബ്ലാസ്റ്റേഴ്‌സ് x ബെംഗളൂരു, പുതുവര്‍ഷാഘോഷം ആരുടേതാവും?

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടുമിറങ്ങുന്നു. ഞായറാഴ്ച വൈകീട്ട് 5.30നു നടക്കുന്ന കളിയില്‍ കരുത്തരായ ബെംഗളൂരു എഫ്‌സിയുമായി മഞ്ഞപ്പട മാറ്റുരയ്ക്കും. ഹോഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഈ കിടിലന്‍ പോരാട്ടം.

പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം മുമ്പ് നടക്കുന്ന കളിയില്‍ ജയത്തോടെ തന്നെ കാണികള്‍ക്ക് ആഹ്ലാദിക്കാന്‍ വകയൊരുക്കാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം. ജയത്തോടെ തന്നെ ഈ വര്‍ഷത്തോടെ ഗുഡ്‌ബൈ പറയാനുറച്ച് ഇരുടീമുകളും അങ്കത്തിനിറങ്ങുമ്പോള്‍ മല്‍സരം തീപാറുമെന്നുറപ്പാണ്. സീസണിലെ രണ്ടാം ജയമാണ് മഞ്ഞപ്പടയുടെ ലക്ഷ്യമെങ്കില്‍ തോല്‍വിക്കു ബ്രേക്കിടാനുറച്ചാണ് ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകത്തിലെത്തുന്നത്. ഏഴു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും മൂന്നു തോല്‍വിയുമടക്കം 12 പോയിന്റോടെ ടൂര്‍ണമെന്റില്‍ നാലാംസ്ഥാനത്താണ് ബെംഗളൂരു. എന്നാല്‍ ഒരു മല്‍സരം കുറച്ചു കളിച്ച മഞ്ഞപ്പട ഏഴു പോയിന്റ് മാത്രം നേടി എട്ടാമതാണ്.

ആത്മവിശ്വാസത്തില്‍ ബ്ലാസ്റ്റേഴ്‌സ്

ആത്മവിശ്വാസത്തില്‍ ബ്ലാസ്റ്റേഴ്‌സ്

തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം തൈാനത്തേക്കു ബെംഗളൂരുവിനെ ക്ഷണിക്കുന്നത്. അവസാനമായി കളിച്ച രണ്ടു മല്‍സരങ്ങളിലും തോല്‍വിയറിഞ്ഞിട്ടില്ലാത്ത മഞ്ഞപ്പട ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനായിരിക്കും ഞായറാഴ്ച ശ്രമിക്കുക.
കഴിഞ്ഞ മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരും മുന്‍ ചാംപ്യന്‍മാരുമായ ചെന്നൈയ്ന്‍ എഫ്‌സിയെ 1-1നു സമനിലയില്‍ തളയ്ക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു. റഫറിയുടെ മോശം തീരുമാനത്തെ തുടര്‍ന്ന് 0-1ന്റെ തോല്‍വി മുന്നില്‍ കണ്ട ബ്ലാസ്‌റ്റേഴ്‌സിനെ മലയാളി താരം സികെ വിനീതാണ് ഇഞ്ചുറിടൈം ഗോളിലൂടെ രക്ഷപ്പെടുത്തിയത്. കേരളം അര്‍ഹിച്ച സമനില കൂടിയായിരുന്നു ഇത്. ഫിനിഷിങില്‍ കുറച്ചുകൂടി കൃത്യത പാലിച്ചിരുന്നെങ്കില്‍ ജയവുമായി മടങ്ങാന്‍ മഞ്ഞപ്പടയ്ക്കാവുമായിരുന്നു.

താളം വീണ്ടെടുത്ത് മഞ്ഞപ്പട

താളം വീണ്ടെടുത്ത് മഞ്ഞപ്പട

ടൂര്‍ണമെന്റിലെ ഓരോ മല്‍സരം കഴിയുന്തോറും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആദ്യ കളിയില്‍ എടിക്കെയ്‌ക്കെതിരേ കളിച്ച മഞ്ഞപ്പടയെയല്ല ചെന്നൈക്കെതിരായ അവസാന മല്‍സരത്തില്‍ കണ്ടത്. പ്രകടനത്തിന്റെ കാര്യത്തില്‍ ടീം ഏറെ മെച്ചപ്പെട്ടുകഴിഞ്ഞു.
ബെംഗളരൂവിനെതിരേയും കൂടുതല്‍ മികച്ച പ്രകടനം നടത്താനായാല്‍ സീസണിലെ രണ്ടാം ജയം മഞ്ഞപ്പടയെ തേടിയെത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

 ബെര്‍ബ തിരിച്ചെത്തുമോ?

ബെര്‍ബ തിരിച്ചെത്തുമോ?

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഞായറാഴ്ച തിരിച്ചെത്തുമെന്നാണ് സൂചന. എഫ്‌സി ഗോവയോട് ബ്ലാസ്‌റ്റേഴ്‌സ് 2-5നു തോറ്റ കളിക്കിടെ പരിക്കേറ്റ ബെര്‍ബയ്ക്ക് രഴിഞ്ഞ രണ്ടു മല്‍സരങ്ങളും നഷ്ടമായിരുന്നു. ബെംഗളൂരുവിനെതിരേ താരം ടീമില്‍ തിരിച്ചെത്തുമെന്നാണ് നേരത്തേ കോച്ച് റെനെ മ്യുളെന്‍സ്റ്റീന്‍ പറഞ്ഞത്.
എന്നാല്‍ താരം ഞായറാഴ്ച കളിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ ബെര്‍ബയെ കോച്ച് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.

തുറുപ്പുചീട്ടുകള്‍ രണ്ടു പേര്‍

തുറുപ്പുചീട്ടുകള്‍ രണ്ടു പേര്‍

രണ്ടു താരങ്ങളാണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പുചീട്ടുകള്‍. നിര്‍ണായക മല്‍സരങ്ങളില്‍ ഗോള്‍ നേടി ടീമിനെ രക്ഷിക്കുന്ന വിനീതാണ് ഇതില്‍ ഒരാളെങ്കില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സൂപ്പര്‍ ഡിഫന്‍ഡര്‍ വെസ് ബ്രൗണാണ് രണ്ടാമന്‍.
കഴിഞ്ഞ രണ്ടു കളികളിലും ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ വിനീതില്‍ നിന്നായിരുന്നു. നോര്‍ത്ത് ഈസ്റ്റിനെതിരേ മഞ്ഞപ്പയുടെ വിജയഗോള്‍ നേടിയ വിനീത് ചെന്നൈക്കെതിരേ സമനില ഗോളിനും അവകാശിയായിരുന്നു.
അതേസമയം, തന്റെ സ്ഥിരം പൊസിഷനായ പ്രതിരോധത്തില്‍ നിന്നു മാറി ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായാണ് ബ്രൗണിനെ ബ്ലാസ്റ്റേഴ്‌സ് പരീക്ഷിച്ചത്. തന്റെ പുതിയ റോള്‍ അദ്ദേഹം ഗംഭീരമാക്കുകയും ചെയ്തു. പരിക്കുമൂലം സീസണിലെ ആദ്യ രണ്ടു കളികളും നഷ്ടമായ ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിനെതിരേയാണ് അരങ്ങേറിയത്. ആദ്യ കളിയില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

 ഓര്‍മയുണ്ടോ ഈ മുഖം?

ഓര്‍മയുണ്ടോ ഈ മുഖം?

പല താരങ്ങളും തങ്ങളുടെ മുന്‍ ടീമുകള്‍ക്കെതിരേ മുഖാമുഖം വരുന്നുവെന്നതാണ് ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മല്‍സരത്തിന്റെ മറ്റൊരു പ്രത്യേകത. മഞ്ഞപ്പയുടെ മിന്നും താരമായ വിനീത് അടക്കം നിലവില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലെ പലരും ബെംഗളൂരുവിന്റെ മുന്‍ കളിക്കാരാണ്. മഞ്ഞപ്പടയുടെ ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കന്‍, മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോ, സിയാം ഹംഗല്‍ എന്നിവരാണ് നേരത്തേ ബെംഗളൂരുവിന്റെ നീല ജഴ്‌സി ധരിച്ചിട്ടുള്ളത്.
മറുഭാഗത്ത് കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയിലുണ്ടായിരുന്ന രാഹുല്‍ ബെക്കെ, തോങ്കോസിയെം ഹവോകിപ്പ് എന്നിവര്‍ ഇത്തവണ ബെംഗളൂരുവിനു വേണ്ടിയാണ് കളത്തിലിറങ്ങുക.
തന്റെ മുന്‍ ടീമിനെതിരേ ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സിനെ ജയിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ചെന്നൈക്കെതിരായ കഴിഞ്ഞ മല്‍സരത്തിനു ശേഷം വിനീത് പറഞ്ഞിരുന്നു.

വിജയവഴിയില്‍ തിരിച്ചെത്താന്‍ ബെംഗളൂരു

വിജയവഴിയില്‍ തിരിച്ചെത്താന്‍ ബെംഗളൂരു

ഐ ലീഗില്‍ നിന്നും ഐഎസ്എല്ലിലേക്ക് ഈ സീസണില്‍ ചുവടുമാറിയ ബെംഗളൂരുവിന്റെ തുടക്കം മികച്ചതായിരുന്നു. ആദ്യത്തെ അഞ്ചു മല്‍സരങ്ങള്‍ നാലിലും ജയിക്കാന്‍ അവര്‍ക്കായിരുന്നു. ഒന്നില്‍ മാത്രമാണ് പരാജയപ്പെട്ടത്. എന്നാല്‍ അവസാന രണ്ടു കളികളിലും പരാജയമേറ്റുവാങ്ങിയ മുന്‍ ഐ ലീഗ് ചാംപ്യന്‍മാര്‍ വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെത്തിയത്.
ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന്റെ തുറുപ്പുചീട്ട്.

Story first published: Saturday, December 30, 2017, 11:18 [IST]
Other articles published on Dec 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+