Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്റ്റേഴ്‌സ് കുതിക്കും... ആ കുറവ് നികത്താന്‍ അവനെത്തും, ഇനി കാണാം ശരിക്കുള്ള മഞ്ഞപ്പടയെ

കൊച്ചി: ഐഎസ്എല്ലില്‍ വന്‍ പ്രതീക്ഷകളുമായെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ആരാധകരെ ശരിക്കും നിരാശരാക്കി കഴിഞ്ഞു. കിരീട ഫേവറിറ്റെന്ന പേരോടെ കളത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് കളിച്ച രണ്ടു മല്‍സരങ്ങളിലും സമനില വഴങ്ങേണ്ടിവന്നിരുന്നു. ഇയാന്‍ ഹ്യൂം, ദിമിതര്‍ ബെര്‍ബറ്റോവ്, കേരളത്തിന്റെ സ്വന്തം സികെ വിനീത് എന്നിവരെ ഒരുമിച്ച് അണിനിരത്തിയിട്ടും ഒരു തവണ പോലും എതിര്‍ വല കുലുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായിട്ടില്ല.

1

മുന്നേറ്റവും പ്രതിരോധവും മികച്ചതായിട്ടും മധ്യനിരയിലെ ദൗര്‍ബല്യമാണ് ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയാവുന്നതെന്ന് രണ്ടാമത്തെ മല്‍സരത്തിനു ശേഷം കോച്ച് റെനെ മ്യൂളെന്‍സ്റ്റീന്‍ തന്നെ സമ്മതിച്ചിരുന്നു. ഇപ്പോഴിതാ ഈ കുറവ് നികത്താനൊരുങ്ങുകയാണ് മഞ്ഞപ്പട. ഉഗാണ്ടയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കിസിത്തോ കെസിറോണിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിക്കുന്നത്. കൊച്ചിയിലെത്തിയ താരം ഇതിനകം ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. കെസിറോണിനൊപ്പമുള്ള ചിത്രം ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍ഡര്‍ വെസ് ബ്രൗണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

2

അറ്റാക്കിങ് മിഡ്ഫീല്‍ഡറായ കെസിറോണ്‍ സെന്‍ട്രല്‍ സ്‌ട്രൈക്കര്‍ക്കു പിറകിലായി ഏതു റോളിലും കളിക്കാന്‍ മിടുക്കുള്ള താരമാണ്. പോര്‍ച്ചുഗീസ് ക്ലബ്ബായ അലാവസിനു വേണ്ടിയാണ് കെസിറോണ്‍ നേരത്തേ കളിച്ചിരുന്നത്. പിന്നീട് റുമാനിയയിലെ ഒന്നാം ഡിവിഷന്‍ ലീഗിലെ ക്ലബ്ബായ പൊളിറ്റെനിക്കയിലേക്ക് കൂടുമാറി. റുമാനിയന്‍ ക്ലബ്ബിനായി ഈ സീസണില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല കെസിറോണിന്റേത്. 13 മല്‍സരങ്ങള്‍ മാത്രമാണ് താരം ക്ലബ്ബിനായി കളിച്ചത്. രണ്ടു ഗോളുകള്‍ നേടിയ മിഡ്ഫീല്‍ഡര്‍ മൂന്നു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയില്‍ കെസിറോണിന്റെ അരങ്ങേറ്റം ഉടനുണ്ടാവില്ല. ഇതിനായി ജനുവരി വരെ കാത്തിരിക്കേണ്ടിവരും. കാരണം ജനുവരിയിലാണ് താരങ്ങളെ വാങ്ങാനും വില്‍ക്കാനുമുള്ള ട്രാന്‍സ്ഫര്‍ വിപണം വീണ്ടും തുറക്കുന്നത്.

Story first published: Wednesday, November 29, 2017, 16:02 [IST]
Other articles published on Nov 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+