Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിനോ പാസില്‍ വിനീതിന്റെ ഗോള്‍... എത്ര കണ്ടിരിക്കുന്നു, ഇനി വേണ്ടെന്ന് ട്വീറ്റ് !! വിനീതിന്‍റെ മറുപടി

കൊച്ചി: ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സിത്രില്ലറിനു ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫാന്‍സുകാരും താരങ്ങളും തമ്മിലുള്ള വാക്‌പോര് തുടങ്ങി. പുതുവര്‍ഷത്തലേന്ന് കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മഞ്ഞപ്പടയും ബെംഗളൂരുവും കൊമ്പുകോര്‍ക്കുന്നത്.

മുന്‍ ഐ ലീഗ് ജേതാക്കളായ ബെംഗളൂരുവിന് ഇതു കന്നി ഐഎസ്എല്‍ ആണെങ്കില്‍ രണ്ടു തവണ റണ്ണറപ്പായ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിലെ ഐഎസ്എല്ലില്‍ അരങ്ങേറിയ ബെംഗളൂരു മഞ്ഞപ്പടയുമായി കൊമ്പുകോര്‍ക്കുന്ന ആദ്യ മല്‍സരം കൂടിയാണ് 31ലേത്. ബെഗളൂരുവിന്റെ ചില മുന്‍ താരങ്ങള്‍ ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സിയിലുണ്ടാവും.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയ താരമായ മലയാളി സ്‌ട്രൈക്കര്‍ സികെ വിനീതും മുന്‍ ബെംഗളൂരു താരമാണ്. വിനീതിന് ബെഗംളൂരു ടീമിന്റെ ആരാധകരുടെ ട്വീറ്റും ഇതിനു താരത്തിന്റെ മറുപടിയുമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

ബെംഗളൂരുവിന്റെയും തുറുപ്പുചീട്ട്

ബെംഗളൂരുവിന്റെയും തുറുപ്പുചീട്ട്

ബ്ലാസ്റ്റേഴ്‌സിന്റെ മാത്രമല്ല ബെംഗളൂരു ടീമിന്റെയും തുറുപ്പുചീട്ടായിരുന്നു വിനീത്. 2013ല്‍ ഐ ലീഗിലെ അരങ്ങേറ്റ സീസണില്‍ തന്നെ ബെംഗളൂരു ജേതാക്കളായി ചരിത്രം കുറിച്ചപ്പോള്‍ വിനീത് ടീമിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്നും നിര്‍ണായക മല്‍സരങ്ങളില്‍ ഗോള്‍ നേടിയ വിനീത് ബെംഗളൂരു ആരാധരുടെയും പ്രിയങ്കരനായി മാറി. കഴിഞ്ഞ സീസണിന്റെ അവസാനം വരെ താരം ബെംഗളൂരു നിരയിലുണ്ടായിരുന്നു. രണ്ടു വീതം ഐ ലീഗ് കിരീടങ്ങളും ഫെഡറേഷന്‍ കപ്പും ഇതിനിടെ വിനീത് സ്വന്തമാക്കുകയും ചെയ്തു.
ഐഎസ്എല്ലിന്റെ രണ്ട്, മൂന്നു സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി വായ്പയില്‍ കളിച്ച വിനീത് ഈ സീസണിനു മുമ്പാണ് സ്ഥിരം കരാറില്‍ ഒപ്പിട്ടത്.

ബെംഗളൂരു ഫാന്‍സിന്റെ ട്വീറ്റ്

റിനോ ആന്റോയുടെ പാസില്‍ സികെ വിനീതിന്റെ ഗോള്‍, നീല ജഴ്‌സിയില്‍ എത്ര തവണ ഈ കോമ്പിനേഷന്‍ ഗോള്‍ നേടുന്നത് കണ്ടിരിക്കുന്നു. എന്നാല്‍ ഇത്തവണ തങ്ങള്‍ക്കെതിരേ അതു സംഭവിക്കില്ലെന്നാണ് കരുതുന്നത്. 31ന് കലൂരില്‍ ബെംഗളൂരുവിന്റെ നിരവധി ആരാധകര്‍ മല്‍സരം കാണാനെത്തും- എന്നിങ്ങനെയായിരുന്നു വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റ്.

വിനീതിന്റെ മറുപടി ഇങ്ങനെ...

ബെംഗളൂരു ഫാന്‍സിന്റെ ട്വീറ്റിന് വിനീതിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഓരോ നിമിഷവും ശരിക്കും ആസ്വദിക്കുക തന്നെ ചെയ്തു. നിറഞ്ഞ മനസ്സോടെ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് കുടുംബം നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. നിങ്ങളെ അവിടെ നേരിട്ടു കാണാമെന്ന് പറഞ്ഞാണ് വിനീതിന്റെ ട്വീറ്റ് അവസാനിക്കുന്നത്.

ഫാന്‍സ് പോരില്ല

ഫാന്‍സ് പോരില്ല

ബെംഗളൂരു ഫാന്‍സിന്റെ ട്വീറ്റിന് പോസിറ്റീവായ രീതിയില്‍ തന്നെ വിനീത് മറുപടി നല്‍കിയോടെ ഇരുടീമിന്‍റെയും ഫാന്‍സുകാര്‍ക്ക് വലിയ കലിപ്പൊന്നുമുണ്ടായിട്ടില്ല. ബെംഗളൂരു ഫാന്‍സിന്‍റെ ട്വീറ്റിനോട് പ്രകോപനപരമായാണ് വിനീത് പ്രതികരിച്ചിരുന്നതെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പട ഫാന്‍സും ബെംഗളൂരു ഫാന്‍സും തമ്മില്‍ സോഷ്യല്‍ മീഡിയകള്‍ വഴി ഏറ്റുമുട്ടല്‍ ആരംഭിക്കുമായിരുന്നു.

Story first published: Thursday, December 28, 2017, 16:01 [IST]
Other articles published on Dec 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+