Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്‌റ്റേഴ്‌സ് x ബെംഗളൂരു, ഇതു ക്യാപ്റ്റന്മാരുടെ പോര്, ജിങ്കനോ, ഛേത്രിയോ? ആരാവും കൊച്ചിയിലെ കിങ്?

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും കൊമ്പുകോര്‍ക്കുമ്പോള്‍ അതു രണ്ടു നായകന്‍മാര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കൂടിയാവും. ഇന്ത്യയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിനെ നയിക്കുന്നതെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അമരക്കാരന്‍ പ്രമുഖ ഡിഫന്‍ഡര്‍ സന്ദേഷ് ജിങ്കനാണ്. തങ്ങളുടെ ക്ലബ്ബുകള്‍ രൂപീകരിക്കപ്പെട്ടതു മുതല്‍ ഒപ്പമുളള രണ്ടു താരങ്ങള്‍ കൂടിയാണ് ഇരുവരും.

ഡിസംബര്‍ 31ന് കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു അങ്കം. ജയത്തോടെ ഈ വര്‍ഷത്തിനു തിരശീലയിടാനാവും ഇരുടീമുകളുടെയും ശ്രമം. ഇത്തവണത്തെ ഐഎസ്എല്ലിലെ അരങ്ങേറ്റക്കാര്‍ കൂടിയായ ബെംഗളൂരുവിനെതിരേ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മല്‍സരം കൂടിയാണിത്.

ബൂട്ടിയയുടെ വഴിയെ ഛേത്രി

ബൂട്ടിയയുടെ വഴിയെ ഛേത്രി

മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായ ബെയ്ച്ചുങ് ബൂട്ടിയക്കു ശേഷം ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ ഐക്കണ്‍ താരമാണ് ഛേത്രി. ഗോളുകള്‍ നേടി ടീമിനെ മുന്നില്‍ നിന്നു നയിച്ച അദ്ദേഹം ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ പോസ്റ്റര്‍ ബോയിയായി മാറിക്കഴിഞ്ഞു.
രാജ്യത്തിനു വേണ്ടി മാത്രമല്ല തന്റെ ക്ലബ്ബിനു വേണ്ടിയും 33 കാരനായ സ്‌ട്രൈക്കര്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തെ കരിയറിനിടെ അമേരിക്കന്‍ ലീഗില്‍ കന്‍സാസ് സിറ്റിക്കു വേണ്ടിയും ഛേത്രിക്ക് കളിക്കാന്‍ അവസരം ലഭിച്ചിരുന്നു.

 ബെംഗളൂരുവിലെത്തിയത്

ബെംഗളൂരുവിലെത്തിയത്

2013ലാണ് ഛേത്രി ബെംഗളൂരു എഫ്‌സിയുടെ ഭാഗമാവുന്നത്. ഇതിനു മുമ്പ് കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബ്ബുകളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നിവര്‍ക്കു വേണ്ടിയെല്ലാം താരം ജഴ്‌സിയണിഞ്ഞിട്ടുണ്ട്. ബെംഗളൂരുവിനൊപ്പം പ്രഥമ സീസണില്‍ തന്നെ ഐ ലീഗ് കിരീടവിജയത്തില്‍ പങ്കാളിയാവാന്‍ ഛേത്രിക്കു സാധിച്ചു.
കൂടാതെ ഒരു ഐ ലീഗ് കിരീടവും രണ്ടു ഫെഡറേഷന്‍ കപ്പ് ട്രോഫിയും കൂടി ഛേത്രിക്കു കീഴില്‍ ബെംഗളൂരുനേടുകയുണ്ടായി. ടീമിനൊപ്പമുള്ള നാലു സീസണുകളില്‍ നാലു കിരീടങ്ങളാണ് ഛേത്രി സ്വന്തമാക്കിയത്.

ഇന്ത്യന്‍ മാല്‍ഡീനി

ഇന്ത്യന്‍ മാല്‍ഡീനി

ഇറ്റലിയുടെ ഇതിഹാസ ഡിഫന്‍ഡര്‍ പൗലോ മാല്‍ഡീനിയെപ്പോലെ ഇന്ത്യന്‍ ഫുട്‌ബോളിലെ സ്റ്റാര്‍ ഡിഫന്‍ഡറായി മാറിയിരിക്കുകയാണ് സന്ദേഷ് ജിങ്കന്‍. 2015ല്‍ ഫുട്‌ബോള്‍ പ്ലയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മികച്ച ഇന്ത്യന്‍ താരത്തിനുള്ള പുരസ്‌കാരം ലഭിച്ചതോടെയാണ് ജിങ്കന്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ജിങ്കന്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ ഭടനാവുകയായിരുന്നു.
ഇന്ത്യന്‍ ടീമിന്റെ നായകപദവിയില്‍ വരെ എത്താന്‍ അദ്ദേഹത്തിനു സാധിച്ചു. പ്രഥമ ഐഎസ്എല്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സിയില്‍ ജിങ്കനുണ്ട്. നേരത്തേ ഛേത്രിയുടെ കീഴില്‍ ബെംഗളൂരു എഫ്‌സിക്കു വേണ്ടി ജിങ്കന്‍ വായ്പയില്‍ കളിച്ചിരുന്നു.

കിരീടവിജയങ്ങളില്ല

കിരീടവിജയങ്ങളില്ല

ഛേത്രിയെപ്പോലെ തന്റെ ടീമിനൊപ്പം കിരീടവിജയങ്ങളൊന്നും 24 കാരനായ ജിങ്കന് അവകാശപ്പെടാനില്ല. എന്നാല്‍ ഫുട്‌ബോളില്‍ കിരീടനേട്ടമെന്ന് ഒരു താരം മാത്രം വിചാരിച്ചാല്‍ നടക്കുന്നതല്ലെന്നത് എല്ലാവര്‍ക്കുമറിയാവുന്ന സത്യം.
കിരീടനേട്ടങ്ങളിലെങ്കിലും ടീമിനെ മുന്നില്‍ നിന്നു നയിക്കാനുള്ള മിടുക്ക് തനിക്കുണ്ടെന്ന് തെളിയിച്ച താരമാണ് ജിങ്കന്‍.

ഇതാണ് ക്യാപ്റ്റന്‍...

ഇതാണ് ക്യാപ്റ്റന്‍...

ചെന്നൈയ്ന്‍ എഫ്‌സിക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന കളിയില്‍ യഥാര്‍ഥ ക്യാപ്റ്റന്റെ ചുമതല എന്താണെന്ന് ജിങ്കന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരുന്നു. കളിയുടെ 88ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ വച്ച് ചെന്നൈ താരത്തിന്റെ ഷോട്ട് ജിങ്കന്റെ തോളില്‍ തട്ടിയപ്പോള്‍ റഫറി അബദ്ധത്തില്‍ പെനല്‍റ്റി വിധിച്ചിരുന്നു. തുടര്‍ന്ന് ചെന്നൈ 1-0ന് മുന്നിലെത്തുകയും ചെയ്തു.
എന്നാല്‍ തോല്‍ക്കാന്‍ ജിങ്കന് മനസ്സുണ്ടായിരുന്നില്ല. ഇഞ്ചുറിടൈമില്‍ വലതുവിങിലൂടെ ചാട്ടുളി കണക്കെ കുതിച്ച ജിങ്കന്‍ നല്‍കിയ ക്രോസിലാണ് മലയാളി താരം സി കെ വിനീത് ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ കണ്ടെത്തിയത്. റഫറിയുടെ പിഴവ് മൂലം തന്റെ ടീമിനു വഴങ്ങേണ്ടിവന്ന ഗോളിന് ജിങ്കന്‍ ഇതോടെ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.

Story first published: Wednesday, December 27, 2017, 12:48 [IST]
Other articles published on Dec 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+