Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: കാത്തിരിപ്പ് നീളുന്നു, ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി തന്നെ... ബെംഗളൂരുവിലും മുട്ടുമടക്കി (0-1)

1
2026445

ബെംഗളൂരു: ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയുടെ മൈതാനത്ത് വിജയം മോഹിച്ചെത്തിയ മഞ്ഞപ്പട 0-1നാണ് മുട്ടുമടക്കിയത്. 55ാം മിനിറ്റില്‍ ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് ബെംഗളുരൂവിന് ജയം സമ്മാനിച്ചത്.

chetri

ഈ സീസണില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന് നേരിട്ട മൂന്നാമത്തെ പരാജയമാണിത്. ഉദ്ഘാടന മല്‍സരത്തില്‍ എഎടിക്കെയെ പരാജയപ്പെടുത്തിയ ശേഷം ബ്ലാസ്റ്റേഴ്‌സിനു വിജയഭാഗ്യം ഉണ്ടായിട്ടില്ല. അറ്റാക്കിങ് ഫുട്‌ബോളാണ് ബെംഗളൂരുവിനെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. ആദ്യപകുതിയില്‍ ലീഡ് നേടാന്‍ രണ്ടു മികച്ച അവസങ്ങള്‍ ലഭിച്ചെങ്കിലും ഇവ മഞ്ഞപ്പട പാഴാക്കി. രണ്ടാംപകുതിയില്‍ ബെംഗളൂരു ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയ ആതിഥേയര്‍ ബ്ലാസ്റ്റേഴ്‌സിനെ നിരന്തരം മുള്‍മുനയില്‍ നിര്‍ത്തുക തന്നെ ചെയ്തു. തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഛേത്രിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വഴങ്ങുകയുമായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണാവസരം
14ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് കളിയില്‍ ലീഡ് നേടാന്‍ സുവര്‍ണാവസരം ലഭിച്ചു. ബെംഗളൂരുവിന്റെ ഓഫ് സൈഡ് പൂട്ട് പൊട്ടിച്ച് ഒബ്‌ഗെബെച്ചെ ബോക്‌സിനകത്തേക്കു നല്‍കിയ മനോഹരമായ ത്രൂ പാസ്. ഇടതു വിങിലൂടെ ഓടിയെത്തിയ മെസ്സി പന്ത് ബോക്‌സിനു കുറുകെ ക്രോസ് ചെയ്തു. പന്തിനെ വലയിലേക്ക് വഴി തിരിച്ചുവിടാന്‍ ഒഗ്‌ബെച്ചെ മുന്നോട്ട് സ്ലൈഡ് ചെയ്‌തെങ്കിലും പന്ത് കാലിന് തൊട്ടരികില്‍ കൂടെ പുറത്തു പോവുകയായിരുന്നു.

ബെംഗളൂരുവിന് ഗോള്‍ നഷ്ടം
29ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ വഴങ്ങുന്നതില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വലതു വിങിലൂടെ പറന്നെത്തിയ ഉദാന്ത ബോക്‌സിനു കുറുകെ ചെത്തിയിട്ട ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ റാഫേല്‍ അഗസ്‌റ്റോ വലയ്ക്കുള്ളിലാക്കി. എന്നാല്‍ ഉദാന്ത പന്ത് ക്രോസ് ചെയ്യുമ്പോള്‍ പന്ത് കോര്‍ണര്‍ ലൈന്‍ കടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റഫറി ഗോള്‍ അനുവദിച്ചില്ല.

അവസരം തുലച്ച് മെസ്സിബൗളി
42ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിക്കാനുള്ള തുറന്ന അവസരം മെസ്സിബൗളി പുറത്തേക്കടിച്ച് നഷ്ടപ്പെടുത്തിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സ്തബ്ധരാക്കി. ഒറ്റയ്ക്ക് പന്തുമായി ബോക്‌സിലേക്കു കുതിച്ച മെസ്സിബൗളിക്ക മുന്നില്‍ ഗോളി ഗുര്‍പ്രീത് മാത്രം. ആരാധകര്‍ ഇത് ഗോളാവുമെന്ന് ഉറപ്പിച്ചു നില്‍ക്കെ മെസ്സിബൗളി പന്ത് ആകാശത്തേക്ക് അടിച്ചു നഷ്ടപ്പെടത്തുകയായിരുന്നു. കളിയില്‍ ഏറ്റവും മികച്ച ഗോളവസരം കൂടിയായിരുന്നു ഇത്.

ഛേത്രിയിലൂടെ ബെംഗളൂരു മുന്നില്‍
രണ്ടാം പകുതിയില്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയ ബ്ലാസ്റ്റേഴ്‌സ് 55ാം മിനിറ്റില്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു ലീഡ് പിടിച്ചെടുത്തു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് ഗോളിനു വഴിവച്ചത്. ഇടതു മൂലയില്‍ നിന്നും ഡെല്‍ഗാഡോ മൊര്‍ഗാഡോയുടെ കോര്‍ണര്‍ കിക്ക് ബോക്‌സിന് പുറത്തു മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രി ബോക്‌സിനകത്തേക്ക് ഓടിയെത്തി അനായാസം ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖം വിറച്ചു
ലീഡ് വഴങ്ങിയതിനു പിന്നാലെ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് വട്ടമിട്ടു പറക്കുന്നതാണ് കണ്ടത്. ഏതു നിമിഷവും ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോള്‍ വഴങ്ങിയേക്കുമെന്ന പ്രതീതിയാണുണ്ടായത്. 58ാം മിനിറ്റില്‍ ബെംഗളൂരു സ്‌കോര്‍ 2-0 ആക്കേണ്ടതായിരുന്നു. എന്നാല്‍ അപകടകരമായ നീക്കത്തിനൊടുവില്‍ ബോക്‌സിനകത്ത് വച്ച് ഡിമാസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരം ഗെയ്ക്ക്വാദ് ബ്ലോക്ക് ചെയ്യുകയായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിന് നല്ലൊരവസരം
68ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് സമനില ഗോളിനായി മികച്ചൊരു അവസരം ലഭിച്ചു. സെറാനില്‍ നിന്നും പന്ത് തട്ടിയെടുത്ത് മെസ്സിബൗളി നല്‍കിയ പാസ് പിടിച്ചെടുത്ത രാഹുല്‍ ഗ്രൗണ്ട് ഷോട്ട് പായിച്ചെങ്കിലും ഗോളി ഗുര്‍പ്രീത് നോക്കിനില്‍ക്കെ ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പുറത്തേക്കു പോവുകയായിരുന്നു.

Story first published: Saturday, November 23, 2019, 21:42 [IST]
Other articles published on Nov 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+