For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: വര്‍ഷം മാറി, തലവരയും... മനം നിറച്ച്, വല നിറച്ച് മഞ്ഞപ്പട, ബ്ലാസ്റ്റേഴ്സിന് അഞ്ചു ഗോള്‍ ജയം

ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് മഞ്ഞപ്പട ജയിച്ചുകയറിയത്

1
2026478

കൊച്ചി: 2019 അവസാനിച്ചതോടെ ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കഷ്ടകാലവും അവസാനിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ ഒമ്പത് മല്‍സരങ്ങള്‍ ജയിക്കാനാവാതെ വലഞ്ഞ മഞ്ഞപ്പട 10ാമത്തെ കളിയില്‍ ഗോള്‍ വര്‍ഷിച്ച് ഇതിന് അറുതിയിട്ടു. ഹോംഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിയെയാണ്‌ ബ്ലാസ്റ്റേഴ്‌സ് 5-1ന് തകര്‍ത്തുവിട്ടത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് ഹൈദരാബാദിനെ മഞ്ഞക്കുപ്പായക്കാര്‍ തരിപ്പണമാക്കിയത്. ഈ സീസണിലെ ഏറ്റവും മികച്ച കളിയാണ് ഈ മല്‍സരത്തില്‍ എല്‍ക്കോ ഷറ്റോരിയുടെ കുട്ടികള്‍ പുറത്തെടുത്തത്. സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ എടിക്കെയെ 2-1ന് തോല്‍പ്പിച്ച ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ജയമാണിത്.

1

ഇരട്ടഗോളുകള്‍ നേടിയ നായകന്‍ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചത്. 33, 75 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. വ്‌ളാക്കോ ഡ്രൊബാറോവ് (39), റാഫേല്‍ മെസ്സിബൗളി(45), സെയ്ത്യാസെന്‍ സിങ് (59) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ഹൈദരാബാദിന്റെ ആശ്വാസ ഗോള്‍ 14ാം മിനിറ്റില്‍ ബോബോയുടെ വകയായിരുന്നു. ഈ വിജയത്തോടെ രണ്ടു സ്ഥാനം മെച്ചപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

സീസണിലെ മുന്‍ മല്‍സരങ്ങളില്‍ കണ്ട ബ്ലാസ്റ്റേഴ്‌സിനെയല്ല ഇത്തവണ കൊച്ചിയില്‍ കണ്ടത്. തുടക്കം മുതല്‍ അടങ്ങാത്ത വിജയദാഹവുമായി ഹൈദരാബാദ് ഗോള്‍മുഖത്തേക്ക് മഞ്ഞക്കുപ്പായക്കാര്‍ ഇരമ്പിയാര്‍ത്തു. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. 14ാം മിനിറ്റില്‍ ബോബോയിലൂടെ ഹൈദരാബാദ് അക്കൗണ്ട് തുറന്നു. ഇടതു വിങില്‍ നിന്നും മാര്‍സെലീഞ്ഞോ നല്‍കിയ ക്രോസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ബോബോ വലയ്ക്കുള്ളിലേക്കു പ്ലേസ് ചെയ്തു.

3

അപ്രതീക്ഷിതമായി ലീഡ് വഴങ്ങിയതോടെ അല്‍പ്പം പിന്‍വലിഞ്ഞ ബ്ലാസ്റ്റേഴ്‌സ് അധികം വൈകാതെ തന്നെ വീണ്ടും അറ്റാക്കിങ് ഗിയറിലേക്കു മാറി. 33ാം മിനിറ്റില്‍ ഇതിന് ഫലം കാണുകയും ചെയ്തു. ജിയാനി സ്യുവര്‍ലൂന്‍ നല്‍കിയ തകര്‍പ്പനൊരു ത്രൂബോളുമായി ഒറ്റയ്ക്ക് മുന്നേറിയ ഒഗ്‌ബെച്ചെ മുന്നോട്ട് കയറി വന്ന ഗോളി കട്ടിമണിയെയും വെട്ടിയൊഴിഞ്ഞ് ഒഴിഞ്ഞ വലയിലേക്ക് പന്ത് പ്ലേസ് ചെയ്തു. മൂന്നു മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡും പിടിച്ചെടുത്തു. വലതു വിങിലൂടെ ഓടിക്കയറി സെയ്ത്യാസെന്‍ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് മനോഹരമായ വോളിയിലൂടെ ഡ്രൊബ്രോവ് ലക്ഷ്യത്തിലെത്തിച്ചു. ക്രോസ് ബാറില്‍ ഇടിച്ചുതെറിച്ചാണ് പന്ത് വലയ്ക്കുള്ളില്‍ കയറിയത്.

2

ഒന്നാം പകുതി അവസാനിക്കുന്നതിനു മുമ്പ് ബ്ലാസ്റ്റേഴ്‌സ് സ്‌കോര്‍ 3-1 ആക്കി ഉയര്‍ത്തി. ഇത്തവണ മെസ്സിബൗളിയുടെ ഊഴമായിരുന്നു. മികച്ച മുന്നേറ്റത്തില്‍ നിന്നായിരുന്നു ഈ ഗോള്‍. ഇടതു വിങിലൂടെ ഓടിയെത്തി ഹാളിചരണ്‍ നര്‍സാറി നീട്ടി നല്‍കിയ ക്രോസ് ക്രോസ് റേഞ്ച് ഷോട്ടിലൂടെ മെസ്സിബൗളി വലയിലേക്ക് ചിപ്പ് ചെയ്തിട്ടു.

രണ്ടാംപകുതിയിലും ബ്ലാസ്റ്റേഴ്‌സ് ആക്രമണശൈലി തന്നെ തുടര്‍ന്നു. 59ാം മിനിറ്റില്‍ സെയ്ത്യാസെന്‍ ബ്ലാസ്റ്റേഴ്‌സിന്റെ നാലാം ഗോള്‍ നേടി. ജെസ്സല്‍ കര്‍നെയ്‌റോ നല്‍കിയ പാസുമായി വലതു വിങിലൂടെ കുതിച്ച സെയ്ത്യാസെന്‍ ബോക്‌സിനുള്ളിലേക്ക് കയറിയ ശേഷം തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ഗോളി കട്ടിമണി ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കൈകയില്‍ തട്ടിത്തെറിച്ചു വലയിലേക്കു തെറിക്കുകയായിരുന്നു. 75ാം മിനിറ്റില്‍ ഒഗ്‌ബെച്ചെ ടീമിന്റെ അഞ്ചാം ഗോളും നിക്ഷേപിച്ചു. മെസ്സിബൗളിയാണ് ഗോളിനു വഴിയൊരുക്കിയത്. വലതു വിങിലൂടെ ഡ്രിബ്ള്‍ ചെയ്ത് ബോക്‌സിനകത്തേക്കു കയറിയ മെസ്സിബൗളി ടാക്ലിങിന് ഇരയായി വീണെങ്കിലും പന്ത് ഒഗ്‌ബെച്ചെയ്ക്ക് കൈമാറി. തക്കം പാര്‍ത്തുനിന്ന ഒഗ്‌ബെച്ചെ മനോഹരമായ വോളിയിലൂടെ പന്ത് വലയ്ക്കുള്ളിലാക്കുകയും ചെയ്തു.

Story first published: Sunday, January 5, 2020, 21:31 [IST]
Other articles published on Jan 5, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+