Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: ആദ്യമത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം, 7-0ന് ആന്ധ്രയെ തോല്‍പ്പിച്ചു

ബെംഗളൂരു: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖല യോഗ്യതാറൗണ്ട് മല്‍സരത്തില്‍ കേരളത്തിനു തകര്‍പ്പന്‍ തുടക്കം. ആന്ധ്രാപ്രദേശിനെതിരായ ഗ്രൂപ്പ് ബി മല്‍സരത്തില്‍ എതിരില്ലാത്ത ഏഴുഗോളുകള്‍ക്കാണ് കേരളം ജയിച്ചത്. തിങ്കളാഴ്ച തമിഴ്നാടിനെതിരേയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.

1

കളിയുടെ തുടക്കം മുതല്‍ മികച്ച ഒത്തിണക്കത്തോടെയാണ് കേരളം കളിച്ചത്. അതിന് അവര്‍ ഫലം കാണുകയും ചെയ്തു. സജിത്ത് പൗലോസണ് കേരളത്തിന്റെ അക്കൗണ്ട് തുറന്നത്. വലതുവിങിലൂടെ പറന്നെത്തി ജിതിന്‍ നല്‍കിയ ക്രോസ് ഗോളിയെ കബളിപ്പിച്ച് സജിത്ത് വലയിലേക്ക് തൊടുക്കുകയായിരുന്നു. തുടര്‍ന്നും ആധിപത്യം പുലര്‍ത്തിയ കേരളം ഏതു നിമിഷവും ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കി.

കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. കെപി രാഹുലിലൂടെ കേരളം ലീഡുയര്‍ത്തി. വലതുവിങില്‍ നിന്നും അഫ്ദല്‍ നല്‍കിയ ക്രോസിലാണ് രാഹുല്‍ ലക്ഷ്യംകണ്ടത്. മിനിറ്റുകള്‍ക്കകം കേരളം സ്‌കോര്‍ 3-0 ആക്കി. ഇത്തവണ സെല്‍ഫ് ഗോളാണ് കേരളത്തിന്റെ ലീഡുയര്‍ത്തിയത്. ബാക്ക്പാസ് നല്‍കുന്നതിനിടെ സിങ്കംപള്ളി വിനോദാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് ദുരന്തനായകനായത്.

നാലാം ഗോള്‍ രാഹുല്‍ കെപിയുടെ വകയായിരുന്നു. ബോക്‌സില്‍ നിന്നും ജിതിന്‍ എംഎസ് നല്‍കിയ ബാക്ക് പാസ് രാഹുല്‍ നെറ്റിന്റെ ടോപ്പ് കോര്‍ണറിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. ബോക്‌സിനു തൊട്ടരികില്‍ വെച്ച് കിട്ടിയ ഫൗള്‍കിക്കില്‍ നിന്നായിരുന്നു അഞ്ചാം ഗോള്‍. കിക്കെടുത്ത വിബിന്‍ തോമസിന് പിഴച്ചില്ല. മുഹമ്മദ് ഷരീഫിന്റെ ക്രോസില്‍ നിന്നും അഫ്ദാലിന്റെ വകയായിരുന്നു ആറാം ഗോള്‍. ഏഴാം വാസ്തവത്തില്‍ ആറാംഗോളിന്റെ തനിയാവര്‍ത്തനമായിരുന്നു. ഷരീഫിന്റെ പാസില്‍ നിന്നും അഫ്ദാല്‍ വീണ്ടും വലകുലുക്കി.

2

അഞ്ചു തവണ ജേതാക്കളും എട്ടു തവണ റണ്ണറപ്പുമായിട്ടുള്ള കേരളം ഇത്തവണ കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. യുവനിരയെയാണ് കേരളം ടൂര്‍ണമെന്റില്‍ അണിനിരത്തുന്നത്. ആന്ധ്രയെക്കൂടാതെ തമിഴ്‌നാട്, ആന്തമാന്‍ നിക്കോബാര്‍ എന്നിവരാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ള മറ്റു ടീമുകള്‍.

Story first published: Thursday, January 18, 2018, 18:15 [IST]
Other articles published on Jan 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+