വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗ് തോല്‍വി; ലിവര്‍പൂള്‍ ഗോളി ലോറിസ് കാരിയസിന്റെ മകളെ കൊല്ലുമെന്ന് ഭീഷണി

ലിവര്‍പൂള്‍: ഒരു ഫൈനല്‍ മത്സരം വിജയിച്ച് കഴിഞ്ഞാല്‍ ആഘോഷിക്കുന്നതിന് പകരം എതിര്‍ടീം അംഗത്തെ ആശ്വസിപ്പിക്കാന്‍ എത്തുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ച് നോക്കൂ. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഈ അപൂര്‍വ്വമായ കാഴ്ചകളാണ് ലോകം കണ്ടത്. രണ്ട് ഗോളുകള്‍ അടിച്ച് റയല്‍ മാഡ്രിഡിനെ വിജയത്തിലേക്ക് നയിച്ച സൂപ്പര്‍താരം ഗാരത് ബെയില്‍ ലിവര്‍പൂള്‍ ഗോളി ലോറിസ് കാരിയസിനെ സമാധാനിപ്പിക്കാനെത്തിയത് വെറുതെയല്ല. കാരിയസിന്റെ അപ്രതീക്ഷിതമായ പിഴവുകളാണ് റയല്‍ ഗോളുകള്‍ വലയിലെത്തിച്ചത്.

football

ലിവര്‍പൂളിനെ 3-1ന് തോല്‍പ്പിച്ച് റയല്‍ വിജയവും ചാമ്പ്യന്‍സ് ലീഗ് കിരീടവും ചുമലിലേറ്റുമ്പോള്‍ മറുവശത്ത് കാരിയസിന് കരച്ചിലടക്കാന്‍ കഴിഞ്ഞിരുന്നില്ല. കരഞ്ഞ് കൊണ്ട് കാണികളോട് മാപ്പ് പറഞ്ഞ ഗോളിയോട് ക്ഷമിക്കാന്‍ പക്ഷെ ചെമ്പടയുടെ എല്ലാ ആരാധകര്‍ക്കും കഴിഞ്ഞില്ല. ആരെയും ഭീഷണിപ്പെടുത്താനും അസഭ്യം പറയാനും അവസരം നല്‍കുന്ന സോഷ്യല്‍ മീഡിയയിലാണ് ആരാധകരെന്ന് പറയുന്ന ഒരു സംഘം തെമ്മാടികള്‍ കാരിയസിനും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കുന്നത്.

നിങ്ങളുടെ മകളെ ഞാന്‍ കൊല്ലും, നിങ്ങളുടെ കുടുംബം മുഴുവന്‍ ചാകുമെന്ന് പ്രതീക്ഷിക്കുന്നു, എന്ന് തുടങ്ങുന്ന വിവിധ തരം ഭീഷണികളാണ് കാരിയസിന് നേരെ എത്തുന്നത്. ഇതിന് പുറമെ അപഹസിക്കുന്ന ട്രോളുകളുടെ പെരുമഴയും. ജര്‍മ്മന്‍കാരനായ ഗോള്‍കീപ്പറെ നാസിയെന്ന് വിശേഷിപ്പിച്ചാണ് പല പോസ്റ്റുകളും വിദ്വേഷം വിളമ്പുന്നത്. സംഭവം കൈവിട്ട് പോകുമെന്ന ഘട്ടം വന്നതോടെ മേഴ്‌സിസൈഡ് പോലീസ് നടപടികളുമായി രംഗത്തെത്തി. കാരിയസിനെതിരെ വധഭീഷണി മുഴക്കിയവര്‍ക്കെതിരെ അന്വേഷണവും ആരംഭിച്ചു.

എന്നാല്‍ കാരിയസ് ഇപ്പോഴും തകര്‍ച്ചയില്‍ നിന്നും കരകയറിയിട്ടില്ല. ട്വിറ്ററിലൂടെയാണ് ആ ഗോള്‍കീപ്പര്‍ വീണ്ടും മോശം പ്രകടനത്തിന് മാപ്പ് പറഞ്ഞത്. 'ഇതുവരെ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. എന്റെ രണ്ട് പിഴവുകളാണ് ടീമിനെ വീഴ്ത്തിയത്. എല്ലാവരെയും ഞാന്‍ നിരാശയിലാക്കി', കാരിയസ് കുറിച്ചു.

Story first published: Tuesday, May 29, 2018, 8:39 [IST]
Other articles published on May 29, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X