Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനലില്‍ നിര്‍ണായകമാകുക ഫ്രാന്‍സിന്റെ കാന്റെ; സ്വര്‍ണപ്പന്ത് സ്വന്തമാക്കുമോ?

മോസ്‌കോ: ലോകകപ്പില്‍ ഫ്രാന്‍സിന്റെ വിജയക്കുതിപ്പിന് പിന്നില്‍ പല പേരുകളും ഉയര്‍ന്നിട്ടുണ്ടെങ്കിലും എന്‍ഗോളോ കാന്റെയുടെ സാന്നിധ്യമാണ് ടീമിന് നിര്‍ണായകമായതെന്നാണ് ഒരുവിഭാഗം ഫുട്‌ബോള്‍ നിരീക്ഷകരുടെ പക്ഷം. ഫ്രാന്‍സിനെ നേരിട്ട പ്രമുഖ ടീമുകളുടെ സൂപ്പര്‍താരങ്ങളെ മധ്യനിരയില്‍തന്നെ പൂട്ടിയിട്ടത് കാന്റെയാണ്. കാന്റെയെ മുന്‍നിര്‍ത്തിയാണ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് തന്ത്രങ്ങളൊരുക്കുന്നതും.

മണിക്കൂറുകളോളം എണ്ണയിട്ട യന്ത്രം പോലെ കാന്റെ മൈതാനം നിറഞ്ഞു കളിക്കും. ഈ ഇരുപത്തിയേഴുകാരനെ കടന്നുപോകുക ഏതൊരു താരത്തിനും വെല്ലുവിളിയാണ്. അര്‍ജന്റീനയുടെ സാക്ഷാല്‍ ലയണല്‍ മെസ്സിയെയും ബെല്‍ജിയത്തിന്റെ ഈഡന്‍ ഹസാര്‍ഡിനെയും മധ്യനിരയില്‍ തടഞ്ഞിട്ടത് കാന്റെയുടെ മിടുക്കാണ്.

ngalokante

എതിര്‍ടീമിന്റെ മുന്നേറ്റങ്ങളെ മുന്‍കൂട്ടികാണാന്‍ കഴിയുന്നതാണ് കാന്റെയുടെ പ്രധാന പ്രത്യേകത. മൈതാനത്ത് അലസനായി ഈ താരത്തെ ഇതേവരെ കണ്ടിട്ടില്ല. പ്രതിരോധത്തിലും മധ്യനിരയിലും കോട്ടതീര്‍ക്കുമ്പോഴും മാന്യമായ കളിയാണ് പുറത്തെടുക്കുന്നതും ശ്രദ്ധേയമാണ്. ഇന്നേവരെ ഒരു ചുവപ്പുകാര്‍ഡുപോലും കാന്റെ ഒരു മത്സരത്തിലും കണ്ടിട്ടില്ലെന്നത് ഇതിന് തെളിവാണ്.

മൈതാനത്ത് കാന്റെയെ പലസ്ഥലങ്ങളിലായി കാണുമ്പോള്‍ ഇരട്ടകള്‍ കളിക്കാനിറങ്ങിയിട്ടുണ്ടോയെന്ന് തോന്നിപ്പോകുമെന്നാണ് ചെല്‍സിയിലെ സഹതാരം ഹസാര്‍ഡിന്റെ പുകഴ്ത്തല്‍. ഫ്രാന്‍സിലെ രണ്ടാം ഡിവിഷന്‍ ക്ലബ് സായെനില്‍നിന്ന് 2015ല്‍ ലെസ്റ്ററില്‍ എത്തിയതോടെയാണ് കാന്റെ അറിയപ്പെട്ടു തുടങ്ങിയത്.

2015-16ല്‍ ലെസ്റ്റര്‍ പ്രീമിയര്‍ലീഗ് ചാമ്പ്യന്മാരായപ്പോള്‍ ഫ്രഞ്ച് താരം പ്രമുഖരുടെ നോട്ടപ്പുള്ളിയായി. 2016 മുതല്‍ ചെല്‍സിയുടെ മധ്യനിരയിലുണ്ട്. ചെല്‍സി 287 കോടി രൂപ മുടക്കിയ താരത്തിനിപ്പോള്‍ 797 കോടി രൂപയാണ് വിലപറയുന്നത്. ബാഴ്‌സലോണയാണ് കാന്റെയ്ക്കായി രംഗത്തുള്ളത്.

ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയുടെ ആക്രമണം ചെറുക്കുകയാകും കാന്റെയുടെ ചുമതല. കാന്റെ ഒരിക്കല്‍ക്കൂടി തിളങ്ങിയാല്‍ ഫ്രാന്‍സ് ലോകകപ്പില്‍ മുത്തമിടും. ടീമിന്റെ പ്രയാണത്തിന് ചുക്കാന്‍ പിടിച്ച താരത്തിന് സ്വര്‍ണ്ണപ്പന്തിനുള്ള എല്ലാ അവകാശവുമുണ്ട്. നിശബ്ദനായ ഈ പോരാളി റഷ്യിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് അര്‍ഹിച്ച അംഗീകാരം കൂടിയാകും.


Story first published: Saturday, July 14, 2018, 11:58 [IST]
Other articles published on Jul 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+