Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംബപ്പെയല്ല, ഫ്രഞ്ച് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കാന്റെയ്ക്ക്

പാരീസ്: 2017ല്‍ ഫ്രാന്‍സിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം ചെല്‍സിയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എന്‍ഗോളോ കാന്റെയ്ക്ക്. പിഎസ്ജിയുടെ കൗമാര സെന്‍സേഷന്‍ കെയ്‌ലിയന്‍ എംബപ്പെയെ പിന്തള്ളിയാണ് കാന്റെ പുരസ്‌കാരത്തിന് അവകാശിയായത്. കഴിഞ്ഞ വര്‍ഷത്തെ ജേതാവായ അത്‌ലറ്റികോ മാഡ്രിഡ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാന്‍ ഇത്തവണ അവസാന മൂന്നംഗ പട്ടികയില്‍ പോലും ഇടംപിടിച്ചില്ല.

1

എംബപ്പെയെ അഞ്ചു വോട്ടുകള്‍ക്കു പിന്നിലാക്കിയാണ് കാന്റെയുടെ പുരസ്‌കാര വിജയം. റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയാണ് വോട്ടിങില്‍ മൂന്നാംസ്ഥാനത്തെത്തിയത്. രണ്ടു സീസണുകള്‍ക്കു മുമ്പ് ലെസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അദ്ഭുതം സൃഷ്ടിച്ചു കിരീടമണിഞ്ഞപ്പോള്‍ കാന്റെ ഒപ്പമുണ്ടായിരുന്നു. ലെസ്റ്ററിനെ ലീഗ് ജേതാക്കളാക്കിയ ശേഷം കാന്റെ ചെല്‍സിയിലേക്ക് കൂടുമാറിയിരുന്നു. കഴിഞ്ഞ സീസണില്‍ ചെല്‍സിയെ ലീഗ് ചാംപ്യന്‍മാരാക്കാനും മിഡ്ഫീല്‍ഡര്‍ക്കു സാധിച്ചു.

പ്രീമിയര്‍ ലീഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍, പിഎഫ്എ പ്ലെയര്‍ ഓഫ് ദി ഇയര്‍, എഫ്ഡബ്ല്യുഎ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങളും ചെല്‍സിക്കൊപ്പമുള്ള പ്രഥമ സീസണില്‍ കാന്റെയെ തേടിയെത്തി. ഈ സീസണില്‍ ചെല്‍സിക്കു വേണ്ടി 17 മല്‍സരങ്ങളില്‍ നിന്നും ഒരു ഗോളാണ് താരം നേടിയത്.

Story first published: Wednesday, December 27, 2017, 15:29 [IST]
Other articles published on Dec 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+