Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പിലെ ഗോള്‍ മെഷീന്‍ ആര്? ഉത്തരം ഇതാ... അതു മെസ്സിയും റൊണാള്‍ഡോയുമല്ല!!!

ലണ്ടന്‍: 2017ല്‍ യൂറോപ്പില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം ആരെന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായിരിക്കുന്നു. ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമല്ല യൂറോപ്പിലെ ഗോള്‍ മെഷീന്‍. ഇരുവരെയും പിന്നിലാക്കി ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിന്റെ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഹാരി കെയ്‌നാണ് ഈ അപൂര്‍വ്വ നേട്ടത്തിന് അവകാശിയായത്.

പ്രീമിയര്‍ ലീഗില്‍ ചൊവ്വാഴ്ച രാത്രി നടന്ന കളിയില്‍ സതാംപ്റ്റനെതിരേ ടോട്ടനത്തിനായി ഹാട്രിക് നേടിയതോടെയാണ് യൂറോപ്പിലെ ഗോള്‍വേട്ടക്കാരനെന്ന പുരസ്‌കാരം 24 കാരനായ കെയ്‌നിനെ തേടിയെത്തിയത്.

56 ഗോളുകള്‍

56 ഗോളുകള്‍

56 ഗോളുകളാണ് രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 2017ല്‍ കെയ്ന്‍ വാരിക്കൂട്ടിയത്. ഇത്രയും ഗോളുകള്‍ നേടാന്‍ കെയ്‌നിനു വേണ്ടിവന്നത് 52 മല്‍സരങ്ങള്‍ മാത്രമാണ്. സതാംപ്റ്റനെതിരായ മല്‍സരത്തിനു മുമ്പ് 54 ഗോളുകളുമായി മെസ്സിയായിരുന്നു പട്ടികയില്‍ തലപ്പത്ത്. എന്നാല്‍ സതാംപ്റ്റനെതിരേ നേടിയ ആദ്യ ഗോളോടെ കെയ്ന്‍ മെസ്സിക്കൊപ്പമെത്തി. പിന്നീട് രണ്ടു ഗോളുകള്‍ കൂടി നേടി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയ കെയ്ന്‍ ടോപ്‌സ്‌കോറര്‍ പദവിയും തന്റെ പേരിലാക്കി.
മെസ്സിക്കും റൊണാള്‍ഡോയ്ക്കും ഈ വര്‍ഷം ഇനി മല്‍സരമില്ലാത്തതിനാലാണ് കെയ്ന്‍ ടോപ്‌സ്‌കോറര്‍ പദവി ഭദ്രമാക്കിയത്.

ടോപ്പ് ഫോര്‍

ടോപ്പ് ഫോര്‍

യൂറോപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ കെയ്ന്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ മെസ്സിയാണ് രണ്ടാമത്. ശനിയാഴ്ച നടന്ന എല്‍ ക്ലാസിക്കോയില്‍ നേടിയ ഒരു ഗോളടക്കം 64 മല്‍സരങ്ങളില്‍ നിന്നും മെസ്സിയുടെ സമ്പാദ്യം 54 ഗോളുകളാണ്.
ലോക ഫുട്‌ബോളറും ബാലണ്‍ ഡിയോര്‍ ജേതാവുമായ റൊണാള്‍ഡോയാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. 59 മല്‍സരങ്ങളില്‍ നിന്നും 53 ഗോളുകളാണ് റയല്‍ സൂപ്പര്‍ താരം നേടിയത്.
ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് നാലാമത്. 55 മല്‍സരങ്ങളില്‍ നിന്നും 53 ഗോള്‍. പിഎസ്ജിയുടെ ഉറുഗ്വേ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി 62 മല്‍സരങ്ങളില്‍ നിന്നും 53 ഗോളുകളാണ് നേടിയത്.

ഷിയറെറുടെ റെക്കോര്‍ഡ് തകര്‍ത്തു

ഷിയറെറുടെ റെക്കോര്‍ഡ് തകര്‍ത്തു

യൂറോപ്പിലെ ഗോള്‍വേട്ടക്കാരനായി മാറുന്നതിനൊപ്പം ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ താരം അലെന്‍ ഷിയററുടെ പേരിലുള്ള റെക്കോര്‍ഡും കെയ്ന്‍ തകര്‍ത്തു. 22 വര്‍ഷമായി ഇളക്കം തട്ടാതിരുന്ന റെക്കോര്‍ഡാണ് താരം പഴങ്കഥയാക്കിയത്. 36 ഗോളുകള്‍ നേടിയാണ് ഷിയറര്‍ നേരത്തെ റെക്കോര്‍ഡിട്ടത്.
ഇതാണ് 39 ഗോളുകളാക്കി കെയ്ന്‍ മാറ്റിയെഴുതിയത്. 1995 സീസണില്‍ ബ്ലാക്‌ബേണ്‍ റോവേഴ്‌സിനായി കളിക്കുന്നതിനിടെയാണ് ഷിയറെര്‍ 36 വാരിക്കൂട്ടി റെക്കോര്‍ഡ് സ്ഥാപിച്ചത്. 2011ല്‍ ആഴ്‌സനലിനു വേണ്ടി റോബിന്‍ വാന്‍പേഴ്‌സി 35 ഗോളുകളുമായി ഷിയറെറുടെ റെക്കോര്‍ഡിന് തൊട്ടരികിലെത്തിയിരുന്നു.

കെയ്‌നിനെ അഭിനന്ദിച്ച് ഷിയറെര്‍

കെയ്‌നിനെ അഭിനന്ദിച്ച് ഷിയറെര്‍

തന്റെ റെക്കോര്‍ഡ് തകര്‍ത്ത കെയ്‌നിനെ ഷിയറെര്‍ അഭിനന്ദിച്ചു. നിങ്ങള്‍ക്ക് അവിസ്മരണീയ വര്‍ഷമായിരുന്നു ഇത്. പ്രീമിയര്‍ ലീഗില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് നിങ്ങള്‍ അര്‍ഹിക്കുന്നു. ഇതേ പ്രകടനം ഇനിയും ആവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുന്നതായി ഷിയറെര്‍ ട്വീറ്റ് ചെയ്തു.

ഹാട്രിക്കിലും കെയ്‌നിനെ വെല്ലാന്‍ ആളില്ല

ഹാട്രിക്കിലും കെയ്‌നിനെ വെല്ലാന്‍ ആളില്ല

പ്രീമിയര്‍ ലീഗില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം ഹാട്രിക്കുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും കെയ്‌നിന്റെ പേരിലാണ്. ആറു ഹാട്രിക്കുകളാണ് താരം ഈ സീസണില്‍ അടിച്ചുകൂട്ടിയത്. ഇതുവരെ എട്ടു ഹാട്രിക്കുകള്‍ കെയ്‌നിന്റെ പേരിലുണ്ട്,
ഇതിഹാസ താരങ്ങളായ തിയറി ഹെന്റി, മൈക്കല്‍ ഓവന്‍, അലെന്‍ ഷിയറെര്‍ എന്നിവരാണ് 11 ഹാട്രിക്കുകളോടെ പട്ടികയില്‍ തലപ്പത്ത്. ഒമ്പത് ഗോളുകളുമായി റോബി ഫൗളര്‍ രണ്ടാമതുണ്ട്.

Story first published: Wednesday, December 27, 2017, 11:00 [IST]
Other articles published on Dec 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+