For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇറ്റലിയില്‍ യുവന്റസ് തന്നെ, തുടര്‍ച്ചയായ ഒമ്പതാം സെരി എ കിരീടം

രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് യുവന്റസ് വിജയികളായത്

റോം: ഇറ്റാലിയന്‍ സെരി എ ഫുട്‌ബോളില്‍ തുടര്‍ച്ചയായി ഒമ്പതാമത്തെ സീസണിലും യുവന്റസ് ജേതാക്കളായി. രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് യുവന്റസ് കിരീടമുറപ്പിച്ചത്. 36ാം റൗണ്ട് മല്‍സരത്തില്‍ സംഡോറിയയെ യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. ഇതോടെ ലീഗിലെ രണ്ടാംസ്ഥാനക്കാരായ ഇന്റര്‍മിലാനുമായുള്ള ലീഡ് ഏഴു പോയിന്റാക്കി ഉയര്‍ത്തിയാണ് യുവന്റസ് ഒന്നാംസ്ഥാനം ഭദ്രമാക്കിയത്.

1

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (45ാം മിനിറ്റ്), ഫെഡറിക്കോ ബെര്‍നാഡെഷി (67) എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍. നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ റൊണാള്‍ഡോയ്ക്കു തന്റെ രണ്ടാമത്തെയും യുവന്റസിന്റെ മൂന്നാമത്തെയും ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പെനല്‍റ്റി പാഴാക്കുകയായിരുന്നു.

ജയിച്ചാല്‍ ലീഗ് കിരീടമെന്ന പ്രതീക്ഷയുമായാണ് യുവന്റസ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. സ്വന്തം മൈതാനത്തു സംഡോറിയയെ തോല്‍പ്പിച്ച് അവര്‍ ലക്ഷ്യം പൂര്‍ത്തിയാക്കുകയും ചെയ്തു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ബൊളോന 3-2ന് ലെക്കെയെയും ഉഡിനെസ് 1-0നു കാഗ്ലിയാരിയെയും എഎസ് റോമ 2-1നു ഫിയൊറെന്റീനയെയും ലാസിയോ 5-1നു വെറോണയെയും പരാജയപ്പെടുത്തി.

2

ഈ സീസണില്‍ യുവന്റസിന്റെ കിരീടധാരണം അത്ര ആധികാരികവും എളുപ്പവുമായിരുന്നില്ല. ഇന്റര്‍മിലാന്‍, ലാസിയോ എന്നിവരില്‍ നിന്നും ശക്തമായ വെല്ലുവിളി തന്നെ മൗറിസിയോ സാറിയുടെ ടീമിനു നേരിടേണ്ടി വന്നു. യുവന്റസിന് ഒരു ഘട്ടത്തില്‍ ഏറ്റവുമധികം ഭീഷണിയുയര്‍ത്തിയത് ഇന്ററായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ സമനില വഴങ്ങിയതോടെ ഇന്റര്‍ പിന്തള്ളപ്പെടുകയായിരുന്നു.

അതേസമയം, കൊവിഡിനെ തുടര്‍ന്ന് ലീഗ് നിര്‍ത്തി വയ്ക്കുമ്പോള്‍ ലാസിയോയിരുന്നു പോയിന്റ് പട്ടികയില്‍ ഒന്നാമത്. സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ ഉപേക്ഷിച്ചാല്‍ അവര്‍ ചാംപ്യന്‍മാരുമാവുമായിരുന്നു. എന്നാല്‍ ലീഗ് പുനരാരംഭിച്ച ശേഷം ലാസിയോക്കു പിഴച്ചു. അഞ്ചു മല്‍സരങ്ങളില്‍ അവര്‍ക്കു നേടാനായത് വെറുമൊരു പോയിന്റ് മാത്രം. ഇതു മുതലെടുത്ത് യുവന്റസ് ജയങ്ങള്‍ കൊയ്ത് പടിപടിയായി കിരീടത്തിലേക്കു മുന്നേറുകയായിരുന്നു.

കോച്ചെന്ന നിലയില്‍ കരിയറിലെ രണ്ടാമത്തെ പ്രധാനപ്പെട്ട കിരീടവിജയമാണ് സാറി യുവന്റസിനൊപ്പം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ യൂറോപ്പ ലീഗില്‍ ചെല്‍സിയെ ജേതാക്കളാക്കിയതാണ് അദ്ദേഹത്തിന്റെ കോച്ചിങ് കരിയറിലെ ആദ്യത്തെ പ്രധാനനേട്ടം. ഇറ്റലിയില്‍ സാറിയുടെ രണ്ടാമത്തെ മാത്രം കിരീടമാണ് യുവന്റസിനൊപ്പമുള്ളത്. 17 വര്‍ഷങ്ങള്‍ക്കു മുമ്പ് സെരി ഡിയില്‍ ചെറുടീം സാന്‍സൊവിനോയെ കോപ്പ ഇറ്റാലിയയില്‍ ജേതാക്കളാക്കിയതാണ് ഇതിനു മുമ്പത്തെ അദ്ദേഹത്തിന്റെ അഭിമാനിക്കാവുന്ന നേട്ടം.

3

സെരി എ കിരീടമുറപ്പിച്ചതോടെ ഇനി സീസണിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ കൂടി ജയിച്ച് പരമാവധി പോയിന്റുമായി സീസണ്‍ അവസാനിപ്പിക്കാനായിരിക്കും യുവന്റസിന്റെ ശ്രമം. കാഗ്ലിയാരി, റോമ എന്നിവര്‍ക്കെതിരേയാണ് യുവന്റസിന്റെ ഇനിയുള്ള മല്‍സരങ്ങള്‍. അതിനു ശേഷം ചാംപ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങളാണ് അവര്‍ക്കു ബാക്കിയുള്ളത്. ഫ്രഞ്ച് ടീം ലിയോണിനെതിരേ ആഗസ്റ്റ് ഏഴിനാണ് ചാംപ്യന്‍സ് ലീഗിന്റെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ യുവന്റസ് ഏറ്റുമുട്ടുക. ആദ്യപാദത്തില്‍ ലിയോണ്‍ 1-0നു യുവന്റസിനെ തോല്‍പ്പിച്ചിരുന്നു.

Story first published: Monday, July 27, 2020, 9:23 [IST]
Other articles published on Jul 27, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+