Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോ രക്ഷകനാകുമോ? യുവന്റസും അത്‌ലറ്റിക്കോയും വീണ്ടും മുഖാമുഖം; യൂറോപ്പില്‍ തീപാറും പോര്

ടുറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ മത്സരത്തില്‍ ഇന്ന് തീപ്പൊരി പോരാട്ടം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ബൂട്ടണിയുന്ന യുവന്റസും അന്റോണിയോ ഗ്രിസ്മാന്‍ വജ്രായുധമായുള്ള അത്‌ലറ്റികോ മാഡ്രിഡും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആവേശം വാനോളം. ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റ യുവന്റസിന് ഇന്ന് സ്വന്തം തട്ടകത്തില്‍ അത്ഭുതം കാട്ടാനാവുമെന്നാണ് യുവന്റസ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മത്സരം.


പ്രതീക്ഷ റൊണാള്‍ഡോയില്‍

പ്രതീക്ഷ റൊണാള്‍ഡോയില്‍

ചാമ്പ്യന്‍സ് ലീഗില്‍ മികച്ച റെക്കോഡുകളുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലാണ് യുവന്റസിന്റെ പ്രതീക്ഷകളെങ്കിലും നിലവിലെ താരത്തിന്റെ പ്രകടനം നിലവാരത്തിനൊത്തല്ല. ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ ഒരു ഗോളും രണ്ട് അസിസ്റ്റും മാത്രമാണ് റൊണാള്‍ഡോയ്ക്ക് നേടാനായത്. പരിശീലകന്‍ അല്ലെഗ്രിയുടെ പ്രതിരോധ ഫുട്‌ബോള്‍ ശൈലിയും റൊണാള്‍ഡോയുടെ പ്രകടനത്തെ ബാധിച്ചു. മരിയോ മാന്‍സുക്കിച്ച്, പാലോ ഡിബാല,പജാനിക്ക്,ബെന്റാക്യൂര്‍,ചില്ലിനി, തുടങ്ങി കഴിവ് തെളിയിച്ച് താരങ്ങള്‍ യുവന്റസ് നിരയിലുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാനാവുന്നില്ല. അലക്‌സ് സാന്‍ഡ്രോ, ഖദീര,കുഡ്രാഡോ എന്നിവര്‍ക്ക് പരിക്കേറ്റതും തിരിച്ചടിയാണ്.

മിന്നും ഫോമില്‍ അത്‌ലറ്റികോ

മിന്നും ഫോമില്‍ അത്‌ലറ്റികോ

അവസാനം കളിച്ച അഞ്ച് മത്സരത്തിലും തോല്‍ക്കാതെയാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ വരവ്. അന്റോണിയോ ഗ്രിസ്മാനിലാണ് ടീമിന്റെ കുതിപ്പ്. നാല് ഗോളും മൂന്ന് അസിസ്റ്റുമായി മുന്നേറ്റത്തില്‍ നിറഞ്ഞ് കളിക്കാന്‍ താരത്തിന് സാധിക്കുന്നുണ്ട്. രണ്ട് ഗോള്‍ നേടിയ കോക്കെയും സ്പാനിഷ് ക്ലബ്ബിന്റെ പ്രതീക്ഷകളെ സജീവമാക്കുന്നു. ആദ്യ പാദത്തില്‍ ജോസ് മരിയ ഗിമിനെസും ഡീഗോ ഗോഡിനുമാണ് അത്‌ലറ്റിക്കോയ്ക്കുവേണ്ടി ലക്ഷ്യം കണ്ടത്.

നേര്‍ക്കുനേര്‍

നേര്‍ക്കുനേര്‍

അടുത്തിടെ മൂന്നുതവണ നേരിട്ടപ്പോള്‍ രണ്ടു തവണയും യുവന്റസിനെ വീഴ്ത്താന്‍ സ്പാനിഷ് ക്ലബ്ബിന് സാധിച്ചു. ഒരു മത്സരം സമനിലയില്‍ കലാശിച്ചു. ചാമ്പ്യന്‍സ് ലീഗ് മോഹിച്ച് യുവന്റസ് ടീമിലെത്തിച്ച റൊണാള്‍ഡോയ്ക്ക് എന്തുവിലകൊടുത്തും ടീമിനെ ജയിപ്പിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്.

സിറ്റി കീഴടക്കാന്‍ ഷാല്‍ക്കെ

സിറ്റി കീഴടക്കാന്‍ ഷാല്‍ക്കെ

പ്രീമിയര്‍ ലീഗിലെ ഗോളടിമേളം ചാമ്പ്യന്‍സ് ലീഗില്‍ ആവര്‍ത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് ഇറങ്ങും. സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാം പാദത്തില്‍ സിറ്റിയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ് ജര്‍മന്‍ ക്ലബ്ബായ ഷാല്‍ക്കെ. ആദ്യ പാദത്തില്‍ 3-2ന് പൊരുതിയാണ് ഷാല്‍ക്കെ കീഴങ്ങിയത്. സെര്‍ജിയോ അഗ്യൂറോയും ഗബ്രിയേല്‍ ജീസസും കരുത്തുപകരുന്ന സിറ്റിക്ക്

Story first published: Tuesday, March 12, 2019, 15:33 [IST]
Other articles published on Mar 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+