ഡിബാലയുടെ ഡബിളില്‍ ബാഴ്‌സലോണ തരിപ്പണം, യുവെന്റസ് ചാമ്പ്യന്‍സ് ലീഗ് സെമി ഉറപ്പിച്ചു!!! ബാഴ്‌സക്ക് തിരിച്ചുവരവ് സാധിക്കുമോ?
ടുറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവെന്റസ് ബാഴ്‌സലോണയെ കശക്കിയെറിഞ്ഞു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഹോം മാച്ചില്‍ ഇറ്റാലിയന്‍ ക്ലബ്ബിന്റെ ജയം. ഇതോടെ, ബാഴ്‌സയുടെ സെമി സാധ്യതകള്‍ക്ക് മങ്ങലേറ്റു.
അര്‍ജന്റൈന്‍ മുന്നേറ്റ താരം പോളോ ഡിബാലയാണ് രണ്ട് ഗോളുകള്‍ നേടിയത്. ഒരു ഗോള്‍ ഡിഫന്‍ഡര്‍ ചെല്ലെനിയും നേടി. ഏഴ്, 22 മിനുട്ടുകളിലായിരുന്നു ഡിബാലയുടെ സ്‌കോറിംഗ്. രണ്ടും മികച്ച ഗോളുകള്‍. സീസണില്‍ ഡിബാല പതിനാറാം ഗോളുമായി തിളങ്ങിയപ്പോള്‍ മെസി നിരാശപ്പെടുത്തി.

ചെല്ലെനിയാകട്ടെ കരിയറിലെ രണ്ടാമത്തെ ചാമ്പ്യന്‍സ് ലീഗ് ഗോളാണ് ബാഴ്‌സക്കെതിരെ നേടിയത്. 2009 ഒക്ടോബറിലായിരുന്നു ആദ്യ ഗോള്‍. 2015 ലായിരുന്നു ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സ-യുവെ പോരാട്ടം അവസാനമായി നടന്നത്. അന്ന് ഫൈനലില്‍ ബാഴ്‌സ 3-1ന് യുവെയെ കീഴടക്കിയിരുന്നു.
പഴയ കണക്കുകള്‍ തീര്‍ത്താണ് യുവെന്റസ് ബാഴ്‌സയെ നാട്ടിലേക്ക് തിരിച്ചയച്ചത്. രണ്ടാം പാദം നൗകാംപില്‍ നടക്കും. പ്രീക്വാര്‍ട്ടറില്‍ പി എസ് ജിയോട് ആദ്യ പാദത്തില്‍ 4-0ന് തകര്‍ത്തു പോയതിന് ശേഷം ബാഴ്‌സ നടത്തിയ തിരിച്ചുവരവ് ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. അതുപോലൊരു തിരിച്ചുവരവ് യുവെന്റസിനെതിരെയുണ്ടാകുമോ എന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്.
ഗോള്‍ നില
യുവെന്റസ് 3-0 ബാഴ്‌സലോണ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications