Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോര്‍ട്ടോയില്‍ രണ്ട് ഗോളടിച്ച് യുവെന്റസ് ക്വാര്‍ട്ടറിലേക്ക് പകുതി ടിക്കറ്റെടുത്തു!

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവെന്റസിനും സ്പാനിഷ് ക്ലബ്ബ് സെവിയ്യക്കും ജയം. യുവെന്റസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എഫ് സി പോര്‍ട്ടോയെ തകര്‍ത്തപ്പോള്‍ സെവിയ്യ ഹോം ഗ്രൗണ്ടില്‍ 2-1ന് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയുടെ വെല്ലുവിളി അതിജീവിച്ചു.

പോര്‍ച്ചുഗീസ് ക്ലബ്ബിന്റെ തട്ടകത്തില്‍ യുവെന്റസ് ആദ്യ പകുതിയില്‍ ഗോണ്‍ കണ്ടെത്താന്‍ വിഷമിച്ചു. എഴുപത്തിരണ്ടാം മിനുട്ടില്‍ പകരക്കാരന്‍ മാര്‍ക്കോ യാകയാണ് ആദ്യ ഗോള്‍ നേടിയത്. എഴുപത്തിനാലാം മിനുട്ടില്‍ ഡാനി ആല്‍വസും ഗോളടിച്ചോടെ യുവെന്റസിന് തലയെടുപ്പായി. ആദ്യപകുതിയില്‍ ഇരുപത്തേഴാം മിനുട്ടില്‍ പോര്‍ട്ടോ പത്ത് പേരായി ചുരുങ്ങിയിട്ടും അത് മുതലെടുക്കാന്‍ യുവെന്റസ് ഏറെ വൈകിയത് ക്ലബ്ബ് ആരാധകരെ നിരാശപ്പെടുത്തുന്നതായി. ടെല്ലെസാണ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് അരമണിക്കൂര്‍ തികയും മുമ്പെ കളം വിട്ടത്.

juve

വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി തുടരെ നാലാം മത്സരത്തിലാണ് യുവെന്റസ് 2-0 മാര്‍ജിനില്‍ ജയിക്കുന്നത് എന്ന പ്രത്യേകതയും നിലനില്‍ക്കുന്നു. പോര്‍ട്ടോയുടെയും യുവെന്റസിന്റെയും വല കാത്തത് ഇതിഹാസങ്ങളായിരുന്നു. സ്പാനിഷ് ഗോളി ഐകര്‍ കസിയസും ഇറ്റാലിയന്‍ ഗോളി ബുഫണും. ഇരുവരും മുഖാമുഖം വന്ന പതിനേഴാം മത്സരമായിരുന്നു ഇത്.

എഫ് സി പോര്‍ട്ടോയും യുവെന്റസും യൂറോപ്പില്‍ അവസാനമായി ഏറ്റുമുട്ടിയത് 2001 ലായിരുന്നു. അന്നും യുവെയുടെ വല കാത്തത് ബുഫണായിരുന്നു. മുപ്പത്തൊമ്പതാം വയസിലും ബുഫണിന് ക്ലീന്‍ ഷീറ്റ് നിലനിര്‍ത്താന്‍ സാധിക്കുന്നത് വിസ്മയമാണ്.

വാര്‍ഡി നല്‍കുന്ന പ്രതീക്ഷ...

സെവിയ്യയുടെ തട്ടകത്തില്‍ നിന്ന് ലെസ്റ്റര്‍ സിറ്റിയുടെ പിന്‍മാറ്റം തോല്‍വിയോടെയാണ്. എന്നാല്‍, ആദ്യപാദത്തില്‍ നിര്‍ണായക എവേ ഗോള്‍ പ്രീമിയര്‍ലീഗ് ടീം പോക്കറ്റിലാക്കിയിട്ടുണ്ട്. എഴുപത്തിമൂന്നാം മിനുട്ടില്‍ ജാമി വാര്‍ഡിയാണ് ലെസ്റ്ററിനായി എവേ ഗോള്‍ നേടിയത്. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന റിട്ടേണ്‍ ലെഗില്‍ 1-0ന് ജയിച്ചാല്‍ ലെസ്റ്ററിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാം

ആദ്യപകുതിയില്‍ സറാബിയയും രണ്ടാംപകുതിയില്‍ കോറിയയും സെവിയ്യക്ക് 2-0ന് അനിഷേധ്യ ലീഡ് സമ്മാനിച്ചു. എന്നാല്‍, ആശ്വാസ ഗോളെങ്കിലും നേടാന്‍ പൊരുതിക്കളിച്ച ലെസ്റ്റര്‍ അത് കണ്ടെത്തി. ഡിസംബറില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഹാട്രിക്ക് നേടിയതിന് ശേഷം ആദ്യമായിട്ടായിരുന്നു ജാമി വാര്‍ഡി എന്ന സൂപ്പര്‍ സ്‌ട്രൈക്കര്‍ ഒരു ഗോള്‍ നേടിയത്. കഴിഞ്ഞ സീസണില്‍ ലെസ്റ്ററിന്റെ അത്ഭുത കിരീടക്കുതിപ്പിന് കരുത്തേകിയത് വാര്‍ഡിയുടെ ഗോളടിയായിരുന്നു. ഇത്തവണ വാര്‍ഡി മങ്ങിയതോടെ ലെസ്റ്റര്‍ താഴേക്ക് വീണു.

ഗോള്‍ നില

എഫ് സി പോര്‍ട്ടോ 0-2 യുവെന്റസ്

സെവിയ്യ 2-1 ലെസ്റ്റര്‍ സിറ്റി

Story first published: Thursday, February 23, 2017, 12:42 [IST]
Other articles published on Feb 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+