For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Serie A: വമ്പന്‍ ജയവുമായി ഇറ്റലിയില്‍ യുവന്റസ് പിടിമുറുക്കി, ഏഴു പോയിന്റ് ലീഡ്

ലെക്കെയെയാണ് യുവന്റസ് 4-0ന് തകര്‍ത്തുവിട്ടത്

റോം: ഇറ്റാലിയന്‍ സെരി എയില്‍ തകര്‍പ്പന്‍ ജയവുമായി നിലവിലെ ചാംപ്യന്മാരായ യുവന്റസ് തങ്ങളുടെ ഒന്നാംസ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ഏക മല്‍സരത്തില്‍ യുവന്റസ് സ്വന്തം മൈതാനത്ത് ലെക്കെയെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കു തുരത്തുകയായിരുന്നു, ഈ ജയം ഒന്നാംസ്ഥാനത്തുള്ള യുവന്റസിന്റെ ലീഡ് ഏഴു പോയിന്റാക്കി ഉയര്‍ത്തി. തൊട്ടുമുമ്പത്തെ കളിയില്‍ യുവന്റസിന് ഭീഷണിയായ രണ്ടാംസ്ഥാനത്തുള്ള ലാസിയോ പരാജയപ്പെട്ടിരുന്നു. ഈ അനുകൂല സാഹചര്യം മുതലെടുത്താണ് യുവന്റസ് മികച്ച ജയവുമായി ലാസിയോയുമായുള്ള അകലം വര്‍ധിപ്പിച്ചത്.

1

10 പേരുമായി കളിച്ച ലെക്കെയ്‌ക്കെതിരേ യുവന്റസിന്റെ നാലു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. അര്‍ജന്റൈന്‍ സൂപ്പര്‍ താരം പൗലോ ഡിബാലയാണ് ഗോള്‍വേട്ടയ്ക്കു തിരികൊളുത്തിയത്. 53ാം മിനിറ്റിലായിരുന്നു ഗോള്‍. 62ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പെനല്‍റ്റി ഗോളില്‍ ലീഡുയര്‍ത്തിയ യുവന്റസ് ഗോണ്‍സാലോ ഹിഗ്വയ്ന്‍ (83), മത്യാസ് ഡിലൈറ്റ് (85) എന്നിവരിലൂടെ ഗോള്‍പട്ടികയും തികച്ചു. 31ാം മിനിറ്റില്‍ ഫാബിയോ ലൂസിയോണി ചുവപ്പ് കാര്‍ഡ് മടങ്ങിയതോടെ ലെക്കെ പത്തു പേരായി ചുരുങ്ങിയത് യുവന്റസിന് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കുകയും ചെയ്തു.

മികച്ച രീതിയിലായിരുന്നു ലെക്കെ കളിയാരംഭിച്ചത്. യുവന്റസിനെ ഞെട്ടിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം മുതല്‍ ലെക്കെ ആക്രമിച്ചു കളിച്ചു. എന്നാല്‍ 31ാം മിനിറ്റില്‍ ലൂസിയോണിക്കു ചുവപ്പ്കാര്‍ഡ് കണ്ട് കളം വിടേണ്ടി വന്നത് അവരുടെ താളം തെറ്റിച്ചു. യുവന്റസിനു വേണ്ടി 100ാമത്തെ മല്‍സരം കളിച്ച റോഡ്രിഗോ ബെന്റാന്‍കറിനെ ഗോള്‍ പോസ്റ്റില്‍ നിന്നും 40 വാര അകലെ വച്ച് ഗുരുതരമായി ഫൗള്‍ ചെയ്തതാണ് ലൂസിയോണിക്കു നേരിട്ടു ചുവപ്പ് കാര്‍ഡ് സമ്മാനിച്ചത്. ഇതോടെ യുവന്റസ് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ആദ്യ പകുതിയില്‍ താര നിബിഡമായ യുവന്റസിനെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്താന്‍ ലെക്കെയ്ക്കു സാധിച്ചു.

3

രണ്ടാം പകുതിയില്‍ യുവന്റസിന്റെ ഗോളടിമേളമാണ് കണ്ടത്. ലെക്കെ താരം എവ്ഗന്‍ ഷാക്കോവിന്റെ മിസ് പാസ് പിടിച്ചെടുത്ത റൊണാള്‍ഡോ പന്ത് ഡിബാലയ്ക്കു മറിച്ചു നല്‍കുകയായിരുന്നു. ബോക്‌സിന് തൊട്ടു പുറത്തു നിന്ന് ഡിബാല തൊടുത്ത കരുത്തുറ്റ ഇടംകാല്‍ ഷോട്ട് വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ ഗോളി നിസ്സഹായനായി. 62ാം മിനിറ്റില്‍ റൊണാള്‍ഡോ യുവന്റസിന്റെ ലീഡുയര്‍ത്തി. ലൂക്ക റോസെറ്റിനി തന്നെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി റൊണാള്‍ഡോ തന്നെ അനായാസം ഗോളാക്കി മാറ്റി. സെരി എയുടെ ഈ സീസണില്‍ അദ്ദേഹത്തിന്റെ 23ാമത്തെ ഗോളാണിത്. 83ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ബാക്ക് ഹീല്‍ വലയിലേക്കു വഴി തിരിച്ചുവിട്ട് ഹിഗ്വയ്ന്‍ യുവന്റസിന്റെ സ്‌കോര്‍ 3-0 ആക്കി. രണ്ടു മിനിറ്റിനുള്ളില്‍ ഡഗ്ലസ് കോസ്റ്റയുടെ കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ഡച്ച് ഡിഫന്റര്‍ ഡിലൈറ്റ് യുവന്റസിന്റെ ഗോള്‍പട്ടിക തികയ്ക്കുകയും ചെയ്തു.

അതേസമയം, സ്പാനിഷ് ലാ ലിഗയിലെ ഏക മല്‍സരത്തില്‍ സെവിയ്യ സമനിലയില്‍ കുരുങ്ങി. റയല്‍ വല്ലഡോലിഡാണ് അവരെ സ്വന്തം മൈതാനത്ത് 1-1ന് തളച്ചത്. 25ാം മിനിറ്റില്‍കിക്കോ ഒലിവാസിലൂടെ വല്ലഡോലിഡാണ് ആദ്യം മുന്നിലെത്തിയതെങ്കിലും 83ാം മിനിറ്റില്‍ ലൂക്കാസ് ഒക്കാംപോസിന്റെ ഗോൡ സെവിയ്യ ഒപ്പമെത്തി. ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു മുന്നേറാനുള്ള അവസരമാണ് സെവിയ്യ സമനില വഴങ്ങി നഷ്ടപ്പെടുത്തിയത്.

Story first published: Saturday, June 27, 2020, 7:43 [IST]
Other articles published on Jun 27, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+