വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റൊണാള്‍ഡോ x യുനൈറ്റഡ്... ചാംപ്യന്‍സ് ലീഗില്‍ യുനൈറ്റഡും യുവന്റസും ഒരേ ഗ്രൂപ്പില്‍

ലിവര്‍പൂളിന് ഇത്തവണ പോരാട്ടം കനക്കും

1

പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പുതിയ സീസണിലെ ഗ്രൂപ്പുതല മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. പോര്‍ച്ചുഗീസ് ഇതിഹാസവും ലോക ഫുട്‌ബോളറുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ മുന്‍ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്കു ചേക്കേറിയ ശേഷമുള്ള റൊണാള്‍ഡോയുടെ ആദ്യത്തെ ചാംപ്യന്‍സ് ലീഗ് കൂടിയാണിത്.

കടുവകളെ മോര്‍ത്തസ നയിക്കും... ഏഷ്യാകപ്പിനുള്ള ബംഗ്ലാദേശ് ടീം റെഡികടുവകളെ മോര്‍ത്തസ നയിക്കും... ഏഷ്യാകപ്പിനുള്ള ബംഗ്ലാദേശ് ടീം റെഡി

നാലാം ടെസ്റ്റ്: ഇംഗ്ലണ്ടിനെ 246ന് എറിഞ്ഞിട്ടു... ഇന്ത്യ വിക്കറ്റ് പോവാതെ 19 റണ്‍സ് നാലാം ടെസ്റ്റ്: ഇംഗ്ലണ്ടിനെ 246ന് എറിഞ്ഞിട്ടു... ഇന്ത്യ വിക്കറ്റ് പോവാതെ 19 റണ്‍സ്

ഗ്രൂപ്പ് എച്ചിലാണ് യുവന്റസും യുനൈറ്റഡും നേര്‍ക്കുനേര്‍ വരുന്നത്. വലന്‍സിയയും യങ് ബോയ്‌സുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ഇത്തവണ ദുര്‍ബലമായ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ജിയില്‍ എഎസ് റോമയെ മാറ്റിനിര്‍ത്തിയാല്‍ സിഎസ്‌കെഎ മോസ്‌കോയും വിക്ടോറിയ പ്ലസെനുമാണ് റയലിന്റെ എതിരാളികള്‍. എന്നാല്‍ നിലവിലെ റണ്ണറപ്പായ ലിവര്‍പൂള്‍ ഇത്തവണ കടുപ്പമേറിയ ഗ്രൂപ്പിലാണ് ഇടംപിടിച്ചത്. ഗ്രൂപ്പ് സിയിലുള്ള ലിവര്‍പൂളിന്റെ എതിരാളികള്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജി, നാപ്പോളി, റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് എന്നിവരാണ്.

ഗ്രൂപ്പ് എയില്‍ അത്‌ലറ്റികോ മാഡ്രിഡ്, ബൊറൂസ്യ ഡോട്മുണ്ട്, മൊണാക്കോ, ക്ലബ്ബ് ബ്രൂഗെ എന്നിവരും ഗ്രൂപ്പ് ബിയില്‍ ബാഴ്‌സലോണ, ടോട്ടനം ഹോട്‌സ്പര്‍, പിഎസ്‌വി ഐന്തോവന്‍, ഇന്റര്‍മിലാന്‍ എന്നിവരും ഗ്രൂപ്പ് ഡിയില്‍ എഫ്‌സി പോര്‍ട്ടോ, ഷാല്‍ക്കെ, ഗലാത്സരെ, ലോക്കോമോട്ടീവ് മോസ്‌കോ എന്നിവരും ഗ്രൂപ്പ് ഇയില്‍ ബയേണ്‍ മ്യൂണിക്ക്, ബെന്‍ഫിക്ക, അയാക്‌സ്, എഇകെ ഏതന്‍സ് എന്നിവരും ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ലിയോണ്‍, ഹോഫെന്‍ഹെയിം, ഷക്തര്‍ ഡൊണെസ്‌ക് എന്നിവരും അണിനിരക്കും. സപ്തംബര്‍ 18, 19 തിയ്യതികളിലാണ് ഗ്രൂപ്പുതല മല്‍രങ്ങളുടെ ആദ്യറൗണ്ട് നടക്കുന്നത്.

Story first published: Friday, August 31, 2018, 9:50 [IST]
Other articles published on Aug 31, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X