Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗില്‍ ഹിഗ്വെയിന്റെ സൂപ്പര്‍ ഫിനിംഷിംഗില്‍ യുവെന്റസ് ഫൈനലിനരികെ...

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവെന്റസ് എതിരില്ലാതെ മുന്നേറുന്നു. ആദ്യപാദ സെമിഫൈനലില്‍ യുവെന്റസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മൊണാക്കോയെ കീഴടക്കി. മത്സരം ഫ്രഞ്ച് ക്ലബ്ബിന്റെ തട്ടകത്തിലായതിനാല്‍ ഇറ്റാലിയന്‍ ടീം രണ്ട് എവേ ഗോള്‍ സമ്പാദിച്ചാണ് മടങ്ങിയത്. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിനാണ് രണ്ട് ഗോളുകള്‍ നേടിയത്. 29, 59 മിനുട്ടുകളിലായിരുന്നു സ്‌കോറിംഗ്.

 ബ്രസീലിന്റെ പാസില്‍ അര്‍ജന്റീനയുടെ ഗോളടി..

ബ്രസീലിന്റെ പാസില്‍ അര്‍ജന്റീനയുടെ ഗോളടി..

യുവെന്റസിന്റെ വിജയത്തിന്റെ രഹസ്യം ബ്രസീല്‍-അര്‍ജന്റീന കോമ്പിനേഷനായിരുന്നു. വലത് വിംഗ് ബാക്കായ ബ്രസീലിന്റെ ഡാനി ആല്‍വസിന്റെ പാസിലായിരുന്നു അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഹിഗ്വെയിനിന്റെ ഗോളടി.

ആല്‍വസിന്റെ ബാക് ഹീല്‍ പാസ്..

ആല്‍വസിന്റെ ബാക് ഹീല്‍ പാസ്..

പത്തൊമ്പതാം മിനുട്ടിലെ ലീഡ് ഗോളിന്റെ മുഴുവന്‍ ക്രെഡിറ്റു ഡാനി ആല്‍വസിനുള്ളതാണ്. കൗണ്ടര്‍ അറ്റാക്കായിരുന്നു. ആല്‍വസ് പന്തുമായി ബോക്‌സിനുള്ളിലേക്ക് കുതിച്ചു. അവിടെ വെച്ച് ബാക് ഹീല്‍ പാസ്. മൊണാക്കോ ഡിഫന്‍ഡര്‍മാരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച പാസ്. ഹിഗ്വെയിന്‍ ആദ്യ ടചില്‍ തന്നെ പന്ത് വലയിലാക്കി.

ആല്‍വസിന്റെ ക്രോസ് ബോള്‍...

ആല്‍വസിന്റെ ക്രോസ് ബോള്‍...

ഇതും കൗണ്ടര്‍ അറ്റാക്കിംഗ് ഗോളായിരുന്നു. അഞ്ച് മൊണാക്കോ താരങ്ങള്‍ പൊസിഷന്‍ ചെയ്ത് പ്രതിരോധിക്കുമ്പോള്‍ ഡിബാല പന്ത് തട്ടിയെടുത്ത് ആല്‍വസിന് നല്‍കുന്നു. വലത് വിംഗില്‍ നിന്ന് ആല്‍വസിന്റെ അളന്ന് തൂക്കിയ ക്രോസ് ബോള്‍. പൊടുന്നനെ ബോക്‌സിലേക്ക് കുതിച്ച ഹിഗ്വെയിന്റെ പുല്ലില്‍ ഉരസിക്കൊണ്ടാണ് ഫിനിഷ് ചെയ്തത്.

മൊണാക്കോക്ക് ഫിനിഷിംഗില്‍ പാളി...

മൊണാക്കോക്ക് ഫിനിഷിംഗില്‍ പാളി...

യുവെന്റസ് ആദ്യ ഗോള്‍ നേടുന്നതിന് മുമ്പ് മൊണാക്കോക്ക് ലഭിച്ചത് മൂന്ന് അവസരങ്ങള്‍. ഫ്രഞ്ച് സ്‌ട്രൈക്കര്‍ എംബാപെക്ക് രണ്ടെണ്ണവും കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഫാല്‍കോക്ക് ഒരു ഹെഡര്‍ അവസരവും. അതൊന്നും ഗോളി ബുഫണിനെ കീഴടക്കിയില്ല.

ബുഫണ്‍ തളരാത്ത പോരാളി...

ബുഫണ്‍ തളരാത്ത പോരാളി...

ലോകത്തെ മികച്ച ഗോള്‍ കീപ്പര്‍ തനിക്കൊപ്പമാണെന്ന് യുവെന്റസ് കോച്ച് മാസിമിലിയാനോ അലെഗ്രി പറയുന്നത് ബുഫണിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രകടനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ്. മൊണാക്കോക്കെതിരെ അരഡസന്‍ അവസരങ്ങളാണ് ബുഫണ്‍ തടഞ്ഞത്.

ബുഫണിന് റെക്കോര്‍ഡ്...

ബുഫണിന് റെക്കോര്‍ഡ്...

ഒരേ ക്ലബ്ബിന് വേണ്ടി നൂറ് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിച്ച ഏക ഇറ്റാലിയന്‍ താരം എ സി മിലാന്റെ പോളോ മാള്‍ഡീനിയായിരുന്നു. എന്നാല്‍, മൊണാക്കോക്കെതിരെ കളിക്കാനിറയങ്ങി ബുഫണ്‍ മാള്‍ഡീനിയുടെ റെക്കോര്‍ഡിനൊപ്പമെത്തി.

 ഹിഗ്വെയിന്റെ ഡബിള്‍...

ഹിഗ്വെയിന്റെ ഡബിള്‍...

ചാമ്പ്യന്‍സ് ലീഗില്‍ ഹിഗ്വെയിന്റെ അവസാന ഡബിള്‍ ഗോളുകള്‍ സംഭവിച്ചത് 2013 ല്‍ മാഴ്‌സെക്കെതിരെയാണ്. മാത്രമല്ല, ഇതിന് മുമ്പ് കളിച്ച ഏഴ് നോക്കൗട്ട് റൗണ്ട് മത്സരങ്ങളിലും ഹിഗ്വെയിന്‍ ഗോള്‍ നേടിയിരുന്നില്ല. മൊണാക്കോക്കെതിരെ ഡബിള്‍ നേടിക്കൊണ്ട് ഹിഗ്വെയിന്‍ ഗോള്‍ ദാരിദ്ര്യം മാറ്റി.

ഹിഗ്വെയിന്റെ മികച്ച സീസണ്‍...

ഹിഗ്വെയിന്റെ മികച്ച സീസണ്‍...

ഇത്തവണ അഞ്ച് ഗോളുകളാണ് ഹിഗ്വെയിന്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഹിഗ്വെയിന്റെ ഏറ്റവും മികച്ച സീസണ്‍ ഇതാണെന്ന് പറയാം.

ആല്‍വസിന്റെ 72 ടചുകള്‍....

ആല്‍വസിന്റെ 72 ടചുകള്‍....

പന്തില്‍ 72 തവണയാണ് ആല്‍വസ് ടച് ചെയ്തത്. മറ്റൊരു യുവെന്റസ് താരവും ആല്‍വസിന്റെ മികവിലേക്കുയര്‍ന്നിട്ടില്ല. വലത് വിംഗിലൂടെ നിശബ്ദനായി ആക്രമിച്ചു കയറിയ ആല്‍വസാണ് മൊണാക്കോയുടെ ഉറക്കം കെടുത്തിയത്.

സ്‌ട്രൈക്കറാകുന്ന വിംഗ് ബാക്ക്...

സ്‌ട്രൈക്കറാകുന്ന വിംഗ് ബാക്ക്...

പത്ത് തവണ ബോക്‌സിനുള്ളില്‍ കൃത്യമായി പൊസിഷന്‍ ചെയ്തു ആല്‍വസ്. സ്‌ട്രൈക്കര്‍മാരുടെ ക്വാളിറ്റിയായിരുന്നു ഈ വിംഗ് ബാക്ക് കാഴ്ചവെച്ചത്.

മാന്‍ ഓഫ് ദ മാച്ച് ഹിഗ്വെയിന്‍....

മാന്‍ ഓഫ് ദ മാച്ച് ഹിഗ്വെയിന്‍....

ഹിഗ്വെയിന് രണ്ട് ഗോളുകള്‍ക്കും മികച്ച പാസൊരുക്കി. ഒരു തവണ ഗോളിലേക്ക് ഉന്നം വെച്ചു. നിരവധി ക്രോസ്‌ബോളുകള്‍ നല്‍കി. ഹിഗ്വെയിന്‍ തന്നെ മാന്‍ ഓഫ് ദ മാച്ച്.

യുവെന്റസിന്റെ ക്ലീന്‍ റെക്കോര്‍ഡ്...

യുവെന്റസിന്റെ ക്ലീന്‍ റെക്കോര്‍ഡ്...

തുടരെ ആറ് ക്ലീന്‍ ഷീറ്റുകള്‍, ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ സംഭവമായി യുവെന്റസിന്റെ ഈ ഗോള്‍ വഴങ്ങാത്ത കുതിപ്പ്.

മൊണാക്കോയുടെ റെക്കോര്‍ഡ്...

മൊണാക്കോയുടെ റെക്കോര്‍ഡ്...

സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി മൊണാക്കോയുടെ അമ്പത്തെട്ടാം മത്സരമായിരുന്നു ചാമ്പ്യന്‍സ് ലീഗിലെ ആദ്യ പാദ സെമി. യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളെടുത്താല്‍ ഒരു ക്ലബ്ബും മൊണാക്കോയേക്കാള്‍ കൂടുതല്‍ മത്സരം കളിച്ചിട്ടില്ല സീസണില്‍.

പതിനെട്ട് ഗോളുകള്‍...

പതിനെട്ട് ഗോളുകള്‍...

ചാമ്പ്യന്‍സ് ലീഗ്‌സീസണില്‍ മൊണാക്കോ വഴങ്ങിയത് പതിനെട്ട് ഗോളുകള്‍. സെമിയിലെത്തിയ ടീമുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീം മൊണാക്കോയാണ്.

ഫിഫ്റ്റി ഫിഫ്റ്റി...

മത്സരത്തിന്റെ ബോള്‍ പൊസെഷന്‍ തുല്യമാണ്. രണ്ട് ടീമുകള്‍ അമ്പത് ശതമാനം പൊസഷന്‍ കൈവരിച്ചു. പതിനാല് ഷോട്ടുകളുമായി മൊണാക്കോക്ക് മുന്‍തൂക്കം. ഏഴ് കോര്‍ണറുകളും മൊണാക്കോക്ക് ലഭിച്ചു. യുവെന്റസിന് മൂന്ന് കോര്‍ണറുകള്‍ മാത്രം. കൂടുതല്‍ ഫൗളുകള്‍ യുവെന്റസാണ്. പതിമൂന്നെണ്ണം.

Story first published: Thursday, May 4, 2017, 10:17 [IST]
Other articles published on May 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+