ലോകകപ്പ്: റയലുമായി രഹസ്യ ധാരണ, സ്പാനിഷ് കോച്ചിനെ പുറത്താക്കി!! ഞെട്ടലോടെ ആരാധകര്‍
മാഡ്രിഡ്: റഷ്യന്‍ ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആരാധകരെ ഞെട്ടിച്ച് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍. ലോകകപ്പിനുള്ള സ്പാനിഷ് ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നു ജുലെന്‍ ലോപ്പെറ്റേഗിയെ പുറത്താക്കി. തികച്ചും അപ്രതീക്ഷിതമായാണ് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചത്.

ലോകകപ്പിനു ശേഷം യൂറോപ്യന്‍ ചാംപ്യന്‍മാരും സ്‌പെയിനിലെ വമ്പന്‍ ക്ലബ്ബുമായ റയല്‍ മാഡ്രിഡിന്റെ പുതിയ പരിശീലകനാവാന്‍ ലോപ്പെറ്റേഗി ധാരണയിലെത്തിയിരുന്നു. ഈ തീരുമാനമാണ് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനെ ചൊടിപ്പിച്ചത്. അസോസിയേഷനുമായി ആലോചിക്കാതെയും അറിയിക്കാതെയുമാണ് അദ്ദേഹം റയലിന്റെ കോച്ചാവാനുള്ള ഓഫര്‍ സ്വീകരിച്ചത്. ചാംപ്യന്‍സ് ലീഗ് വിജയത്തിനു ശേഷം പടിയിറങ്ങിയ സിനദിന്‍ സിദാനു പകരമാണ് റയല്‍ പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്.
റയലുമായുണ്ടാക്കിയ രഹസ്യധാരണ പുറത്തായതോടെ ലോപ്പെറ്റേഗി പ്രതിക്കൂട്ടിലായിരുന്നു. അദ്ദേഹത്തെ ലോകകപ്പില്‍ പരിശീലകസ്ഥാനത്തു നിലനിര്‍ത്തണമെന്ന് സ്പാനിഷ് ടീമിലെ താരങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും ഫെഡറേഷന്‍ ഇത് അംഗീകരിച്ചില്ല. സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ തലവനായ ലൂയിസ് റുബിയാലസാണ് ലോപ്പെറ്റേഗിക്കു പരിശീലകസ്ഥാനത്തു നിന്നും ഇറങ്ങാമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇതുവരെ ലോപ്പെറ്റേഗി ടീമിനായി നടത്തിയ സേവനത്തിന് നന്ദി പറയുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തെ പുറത്താക്കേണ്ടിവരികയായിരുന്നുവെന്നും റുബിയാലസ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications