Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊളംബിയയോട് ഗുഡ്‌ബൈ പറഞ്ഞ് പെക്കര്‍മാന്‍... ഇനി അര്‍ജന്റീന? അഭ്യൂഹം ശക്തം

ബൊഗോട്ട: ലാറ്റിനമേരിക്കയിലെ പ്രമുഖ ടീമുകളിലൊന്നായ കൊളംബിയയുടെ പരിശീലകസ്ഥാനത്തു നിന്നും ജോസ് പെക്കര്‍മാന്‍ പടിയിറങ്ങി. കരാര്‍ പുതുക്കാന്‍ തനിക്കു താല്‍പ്പര്യമില്ലെന്നും 2022ലെ ഖത്തര്‍ ലോകകപ്പില്‍ കൊളംബിയക്ക് എല്ലാ വിധ ആശംസകളും നേരുന്നുവെന്നും പെക്കര്‍മാന്‍ അറിയിച്ചു. പരിശീലകസ്ഥാനത്ത് തുടരാന്‍ കഴിയാത്തതില്‍ ദുഖമില്ല. ടീമിനൊപ്പം മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കിയ ശേഷമാണ് ടീം വിടുന്നത്. ഫിഫ റാങ്കിങില്‍ കൊളംബിയ ഇത്രയും മുകളില്‍ നില്‍ക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു. ലക്ഷ്യങ്ങള്‍ തങ്ങള്‍ കൈവരിച്ചതായും വാര്‍ത്താസമ്മേളനത്തില്‍ പെക്കര്‍മാന്‍ വിശദമാക്കി.

1

കഴിഞ്ഞ ആറു വര്‍ഷമായി കൊളംബിയന്‍ ടീമിന്റെ പരിശീലകനായിരുന്നു അദ്ദേഹം. 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിക്കാന്‍ പെക്കര്‍മാന് സാധിച്ചിരുന്നു. എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ കൊളംബിയ നിരാശപ്പെടുത്തിയതോടെ അദ്ദേഹത്തിനു നേരെ വിമര്‍ശനമുയര്‍ന്നിരുന്നു. അടുത്ത വര്‍ഷം കോപ്പാ അമേരിക്ക ചാംപ്യന്‍ഷിപ്പ് നടക്കാനിരിക്കെയാണ് പെക്കര്‍മാന്‍ കൊളംബിയയോട് ഗുഡ്‌ബൈ പറയാന്‍ തീരുമാനിച്ചത്.

കൊളംബിയയുടെ പരിശീലകസ്ഥാനമൊഴിഞ്ഞതോടെ പെക്കര്‍മാന്‍ ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീനയുടെ പുതിയ കോച്ചായേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ട്. നേരത്തേ അര്‍ജന്റൈന്‍ ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം പുതിയ കോച്ചുമാരുടെ സാധ്യതാ ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്.

Story first published: Wednesday, September 5, 2018, 16:39 [IST]
Other articles published on Sep 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+