Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Nations League: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോള്‍, ജര്‍മനിയെ കുരുക്കി സ്‌പെയിന്‍ (1-1)

സ്റ്റുഗര്‍ട്ട്: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് ആവേശോജ്വല തുടക്കം. ആദ്യ ദിനത്തിലെ മുഖ്യ ആകര്‍ഷണം മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ ജര്‍മനിയും സ്‌പെയിനും തമ്മിലുള്ള പോരാട്ടമായിരുന്നു. ഗ്രൂപ്പ് എയില്‍ നടന്ന ഈ മല്‍സരം 1-1നു സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഉക്രെയ്ന്‍ 2-1നു സ്വിറ്റ്‌സര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി.

1

ഗ്രൂപ്പ് ബിയില്‍ റഷ്യ 3-1ന് സെര്‍ബിയെയും ഹംഗറി 1-0ന് തുര്‍ക്കിയെയും വെയ്ല്‍സ് 1-0ന് ഫിന്‍ലാന്‍ഡിനെയും തോല്‍പ്പിച്ചപ്പോള്‍ ബള്‍ഗേറിയ- അയര്‍ലാന്‍ഡ് മല്‍സരം 1-1നു പിരിഞ്ഞു. ഗ്രൂപ്പ് സിയില്‍ ഗ്രീസ്- സ്ലൊവേനിയ (0-0), കൊസോവോ- മോള്‍ഡോവ (1-1) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് ഡിയില്‍ ഫറോ ഐലാന്‍ഡ്‌സ് 3-2ന് മാള്‍ട്ടയെ മറികടന്നപ്പോള്‍ ലാത്വിയയും അന്‍ഡോറയും ഗോള്‍രഹിത സമനില പങ്കിട്ടു.

ഗ്ലാമര്‍ പോരാട്ടത്തില്‍ സ്‌പെയിനിനെതിരേ 51ാം മിനിറ്റിലായിരുന്നു ജര്‍മനി മുന്നിലെത്തിയത്. ചെല്‍സിയുടെ പുതിയ താരമായ ടിമോ വെര്‍ണറുടെ വകയായിരുന്നു ഗോള്‍. ഈ ഗോളില്‍ ജര്‍മനി ജയവും പോയിന്റും ഉറപ്പാക്കിയിരിക്കെയായിരുന്നു ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ സ്‌പെയിനിന്റെ ഷോക്ക്. ജോസ് ഗായയാണ് ജര്‍മനിയെ സ്തബ്ധരാക്കി സ്‌പെയിനിന്റെ സമനില ഗോളിന് അവകാശിയായത്.

ഈ മല്‍സരത്തില്‍ സ്‌പെയിനിനായി ഇറങ്ങിയതോടെ ബാഴ്‌സലോണയുടെ കൗമാര താരം അന്‍സു ഫാറ്റി പുതിയ റെക്കോര്‍ഡിന് അവകാശിയായി. സ്പാനിഷ് കുപ്പായമണിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് 17 വയസും 308 ദിവസവും പ്രായമുള്ള ഫാറ്റിയെ തേടിയെത്തിയത്. കഴിഞ്ഞ 84 വര്‍ഷത്തിനിടെ സ്‌പെയിനിനായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായും 17 കാരന്‍ മാറി.

2

മല്‍സരത്തില്‍ സമനിലയുമായി രക്ഷപ്പെടാന്‍ സ്‌പെയിനിനെ സഹായിച്ചത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹെയയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ജര്‍മനിയുടെ മികച്ച ചില ഗോള്‍ ശ്രമങ്ങള്‍ ഉജ്ജ്വല സേവിലൂടെ ഡെഹെയ രക്ഷപ്പെടുത്തുകയായിരുന്നു. ഏറ്റവും മികച്ച ടീമിനെയായിരുന്നില്ല ജര്‍മന്‍ കോച്ച് ജോക്വിം ലോ ഈ മല്‍സരത്തില്‍ അണിനിരത്തിയത്. എന്നിട്ടും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ജര്‍മനിക്കു കഴിഞ്ഞു. ബയേണ്‍ മ്യൂണിക്കിനൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ തോമസ് മുള്ളര്‍, ജോഷ്വ കിമ്മിക്ക്, ലിയോണ്‍ ഗൊറെറ്റ്‌സ്‌ക, മാന്വല്‍ നുയര്‍, സെര്‍ജി ഗനാബ്രി എന്നിവര്‍ക്കു ലോ വിശ്രമം നല്‍കിയിരുന്നു.

ഞായറാഴ്ച സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരേ അവരുടെ നാട്ടിലാണ് നാഷന്‍സ് ലീഗില്‍ ജര്‍മനിയുടെ അടുത്ത മല്‍സരം. അതേസമയം, സ്‌പെയിന്‍ സ്വന്തം നാട്ടില്‍ ഉക്രെയ്‌നുമായി ഏറ്റുമുട്ടും.

Story first published: Friday, September 4, 2020, 9:23 [IST]
Other articles published on Sep 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+