Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുറത്താക്കിയാല്‍ കൊടുക്കാന്‍ പണമില്ല; സാംപോളി അര്‍ജന്റീന കോച്ച് ആയി തുടര്‍ന്നേക്കും

പരിശീലകനായി സാംപോളി തുടരും | Oneindia Malayalam

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ ലോകകപ്പ് തോല്‍വിക്ക് മുഖ്യ കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന പരിശീലകന്‍ യോര്‍ഗെ സാംപോളിയെ പുറത്താക്കില്ലെന്ന് റിപ്പോര്‍ട്ട്. കോച്ച് സ്വയം രാജിവെച്ചൊഴിയാന്‍ ജൂലൈ അവസാനം വരെ കാത്തിരിക്കാനാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം.

2019ലെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് മുന്‍പ് സാംപോളിയെ പുറത്താക്കിയാല്‍ 8 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നാണ് കരാര്‍. അതുകൊണ്ടുതന്നെ പരിശീലകനെ പുറത്താക്കുന്നത് ഫെഡറേഷന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കും. ഇത് ഒഴിവാക്കാനായി ജൂലൈ അവസാനം നടക്കുന്ന എക്‌സിക്യുട്ടീവ് കമ്മറ്റി യോഗം വരെ കാത്തിരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

jorge

അതിന് മുന്‍പായി സാംപോളി അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിന്റെ ചുമതല ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ അണ്ടര്‍ 20 ടീമിന്റെ പ്രകടനം കൂടി കണക്കിലെടുത്തായിരിക്കും സാംപോളിയുടെ ഭാവിയെക്കുറിച്ച് തീരുമാനിക്കുക. ലോകകപ്പില്‍ നിറംമങ്ങിയ പ്രകടനമാണ് മെസ്സിയും സംഘവും പുറത്തെടുത്തത്. പരിശീലകന്റെ തലതിരിഞ്ഞ തീരുമാനങ്ങളാണ് ടീമിനെ നാണക്കേടിലാക്കിയതെന്ന് ടീം അംഗങ്ങളില്‍ ചിലര്‍ തന്നെ സൂചിപ്പിച്ചിരുന്നു. കോപ്പ അമേരിക്കയ്ക്ക് മുന്‍പായി അര്‍ജന്റീനയെ പുന: സംഘടിപ്പിക്കുകയാകും ഇനി അസോസിയേഷന്റെ ചുമതല.

Story first published: Tuesday, July 10, 2018, 11:55 [IST]
Other articles published on Jul 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+