Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിന്റെ സെല്‍ഫ് ഗോള്‍ പ്രവചിച്ച ജോണ്‍...

മുംബൈ: ലോകകപ്പിലെ മത്സര ഫലങ്ങള്‍ പ്രവചിക്കാന്‍ മനുഷ്യന്‍മാരേക്കാള്‍ ഇപ്പോള്‍ പ്രിയം മൃഗങ്ങള്‍ക്കാണല്ലോ. പാണ്ടയും, ഉറുമ്പ് തീനിയും ഒട്ടകവും എല്ലാം മത്സരഫലങ്ങള്‍ പ്രവചിക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന കൃത്യതയോടെ പ്രവചനം നടത്തിയത് ഒരു മനുഷ്യനാണ്. ഒരു ഇന്ത്യക്കാരന്‍.

അതെ... അവന്റെ പേരാണ് ജോണ്‍. 2014 ലോകകപ്പിലെ കന്നി മത്സരത്തില്‍ വീഴുന്ന ആദ്യ ഗോള്‍ സെല്‍ഫ് ഗോളാകുമെന്നും, അത് ബ്രസീലിനായിരിക്കുമെന്നും കളി തുടങ്ങും മുമ്പേ ജോണ്‍ പ്രവചിച്ചു. ഗോളടിക്കുക മാര്‍സെല്ലോ ആയിരിക്കും എന്നുകൂടി ജോണ്‍ പ്രവചിച്ചിരുന്നു.

John Tweets

ട്വിറ്ററിലൂടെയായിരുന്നു ജോണ്‍ പ്രവചനം നടത്തിയത്. താരതമ്യേന ദുര്‍ബലരായ ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തില്‍ ബ്രസീലിന് സെല്‍ഫ് ഗോളോ... ഇതായിരുന്നു ഭൂരിപക്ഷം പേരുടേയും പ്രതികരണം. പലരും ജോണിനെ പരിഹസിക്കുകയും ചെയ്തു.

എന്നാല്‍ കളി കഴിഞ്ഞതോടെ പലരും ജോണിനെ ആരാധനയോടെയാണത്രെ നോക്കുന്നത്. ട്വിറ്ററില്‍ ആയിരക്കണക്കിന് പേരാണ് ഇപ്പോള്‍ ജോണിനെ ഫോളോ ചെയ്യുന്നത്. കളി ആര് ജയിക്കുമെന്നോ എത്ര ഗോള്‍ അടിക്കുമെന്നോ ഒന്നും അല്ലല്ലോ ജോണിന്റെ പ്രവചനം, മാര്‍സെല്ലോ ആയിരിക്കും സെല്‍ഫ് ഗോള്‍ അടിക്കുക എന്ന് കൃത്യമായി പറഞ്ഞില്ലേ... ആളുകളെ അമ്പരപ്പിക്കാന്‍ ഇതിനപ്പുറം എന്ത് വേണം

ജോണ്‍ റാഫേല്‍ എന്നാണ് ഈ ചെറുപ്പക്കാരന്റെ മുഴുവന്‍ പേര്. മുംബൈയിലെ ഒരു സ്വകാര്യ കന്പനിയിലെ ജീവനക്കാരനാണ് ഇദ്ദേഹം.

Story first published: Monday, June 16, 2014, 17:33 [IST]
Other articles published on Jun 16, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+