Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതല്ല, ഞങ്ങളുടെ ജിങ്കന്‍!! മൂന്നില്‍ രണ്ടിലും വില്ലന്‍, കണ്ടുപഠിക്കാം ഛേത്രിയെ...

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതുവര്‍ഷാഘോഷങ്ങള്‍ക്കു മേല്‍ ബെംഗളൂരു എഫ്‌സി കരിനിഴല്‍ വീഴ്ത്തിയതിന്റെ നടുക്കത്തിയാണ് ആരാധകര്‍. ഞായറാഴ്ട വൈകീട്ട് ഹോംഗ്രൗണ്ടാട കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ബെംഗളൂരു മഞ്ഞപ്പടയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തുരത്തുകയായിരുന്നു.

ഈ സീസണില്‍ ഹോംഗ്രൗണ്ടില്‍ തോറ്റിട്ടില്ലെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ റെക്കോര്‍ഡ് ഇതോടെ തകരുകയും ചെയ്തു. സീസണില്‍ മഞ്ഞപ്പടയ്ക്കു നേരിട്ട രണ്ടാമത്തെ തോല്‍വി. രണ്ടു ക്യാപ്റ്റന്‍മാര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലെന്ന നിലയില്‍ കൂടി ശ്രദ്ധിക്കപ്പെട്ട മല്‍സരമായിരുന്നു ഇത്. ബെംഗളൂരു നായകനും ഇന്ത്യന്‍ ക്യാപ്റ്റനുമായ സൂപ്പര്‍ താരം സുനില്‍ ഛേത്രിയും ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കനും തമ്മിലാണ് മുഖാമുഖം വന്നത്. താന്‍ തന്നെയാണ് കേമനെന്നു ടീമിനെ മുന്നില്‍ നിന്നു നയിച്ച ഛേത്രി തെളിയിച്ചപ്പോള്‍ ജിങ്കന്‍ പരാജയമായി മാറി. ടീമിന്റെ ആദ്യ ഗോള്‍ നേടുന്നതിനൊപ്പം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമായാണ് ഛേത്രി കളംവിട്ടത്.

കളം നിറഞ്ഞ് ഛേത്രി

കളം നിറഞ്ഞ് ഛേത്രി

കളിയുടെ തുടക്കം മുതല്‍ ബെംഗളൂരുവിനായി ഛേത്രി കത്തിക്കയറുന്നതാണ് കൊച്ചിയില്‍ കണ്ടത്. ഇടതുവിങിലൂടെ പലപ്പോഴും ചാട്ടുളി കണക്കെ കുതിച്ചെത്തിയ ഛേത്രി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെയും ഗോള്‍കീപ്പര്‍ സുഭാശിഷ് റോയ് ചൗധരിയെയും നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഒന്നാംപകുതിയില്‍ ഛേത്രിയുടെ ലോങ്‌റേഞ്ചര്‍ സുഭാഷിഷ് വിഫലമാക്കിയപ്പോള്‍ രണ്ടാംപകുതിയില്‍ താരത്തിന്റെ ഹെഡ്ഡറും ഗോളി വിഫലമാക്കി.
ഒടുവില്‍ രണ്ടാംപകുതിയില്‍ ഛേത്രി തന്നെയാണ് ആദ്യഗോളിനു വഴിയൊരുക്കിതയും നേടിതയും ഇടതുവിങിലൂടെ പറന്നെത്തി ഛേത്രി തൊടുത്ത ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ക്യാപറ്റന്‍ ജിങ്കന്‍ കൈ കൊണ്ടു തടുത്തതിനെ തുടര്‍ന്ന് റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. ഗോളിക്ക് യാതൊരു പഴുതും നല്‍കാതെ ഛേത്രി പന്ത് വലയ്ക്കുള്ളിലേക്കു പായിക്കുകയും ചെയ്തു.

ജിങ്കനില്‍ നിന്നു പ്രതീക്ഷിച്ചില്ല

ജിങ്കനില്‍ നിന്നു പ്രതീക്ഷിച്ചില്ല

ബ്ലാസ്റ്റേഴ്‌സിന്റെ മാത്രമല്ല ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളെന്നു പേരെടുത്ത ജിങ്കനില്‍ നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് 60ാം മിനിറ്റില്‍ സംഭവിച്ചത്. ഛേത്രിയുടെ അപകടകരമായ ക്രോസ് ബ്ലോക്ക് ചെയ്യാന്‍ വേണ്ടി ജിങ്കന്‍ കൈ നീട്ടിയത് ആരാധകരെ ശരിക്കും ഞെട്ടിച്ചു.
തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ജിങ്കന്‍ പെനല്‍റ്റി വഴങ്ങുന്നത്. ചെന്നൈയ്ന്‍ എഫ്‌സിയുമായി ബ്ലാസ്റ്റേഴ്‌സ് 1-1ന്റെ സമനില വഴങ്ങിയ തൊട്ടുമുമ്പത്തെ കളിയിലും ജിങ്കനാണ് പെനല്‍റ്റിക്കു വഴിവച്ചത്. പന്ത് ബോക്‌സിനുള്ളില്‍ വച്ച് തടുത്തുവെന്ന റഫറിക്കു വന്ന പിഴവാണ് അന്നത്തെ പെനല്‍റ്റിക്കു കാരണം. എന്നാല്‍ ഇത്തവണ ബെംഗളൂരുവിനെതിരേ ജിങ്കന്‍ മനപ്പൂര്‍വ്വം തന്നെ ഒരു പെനല്‍റ്റി എതിര്‍ ടീമിനു സമ്മാനിക്കുകയായിരുന്നു.
ജിങ്കന്റെ ഈ പിഴവ് മൂലം ലഭിച്ച പെനല്‍റ്റിയാണ് മല്‍സരത്തില്‍ നിര്‍ണായകമായതെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മ്യുളെന്‍സ്റ്റീനും ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിലുള്ള ഗോളുകള്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

 വീണ്ടും ദുരന്തമായി ജിങ്കന്‍

വീണ്ടും ദുരന്തമായി ജിങ്കന്‍

ഇഞ്ചുറിടൈമില്‍ മിക്കുവിലൂടെ ബെംഗളൂരു നേടിയ മൂന്നാം ഗോളിലും ജിങ്കന്റെ പിഴവ് തന്നെയാണ് വ്യക്തമായത്. ബോക്‌സിനുള്ളില്‍ വച്ച് ജിങ്കനെ നിഷ്പ്രഭനാക്കിയാണ് സുഭാശിഷ് ബോസ് പന്ത് മറിച്ചുനല്‍കിയത്. ജിങ്കന് ക്ലിയര്‍ ചെയ്യാവുന്ന പന്തായിരുന്നു ഇത്. എന്നാല്‍ ജിങ്കന്‍ കാഴ്ചക്കാരനായപ്പോള്‍ മിക്കു പന്ത് അനായാസം വലയിലേക്ക് വഴിതിരിച്ചുവിട്ട് ബ്ലാസ്റ്റേഴ്‌സിന്റെ പതനം പൂര്‍ത്തിയാക്കുകയായിരുന്നു.

ഗോവയ്‌ക്കെതിരേയും മങ്ങി

ഗോവയ്‌ക്കെതിരേയും മങ്ങി

ഈ സീസണില്‍ ഇത് ആദ്യമായല്ല ജിങ്കന്‍ പ്രതീക്ഷകള്‍ തെറ്റിക്കുന്നത്. എഫ്‌സി ഗോവയ്‌ക്കെതിരേ മഞ്ഞപ്പട 2-5നു തകര്‍ന്നടിഞ്ഞ കളിയിലും ജിങ്കന്റെ പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോള്‍ ബെംഗളൂരുവിനെതിരേയും ജിങ്കന്‍ ഫ്‌ളോപ്പായതോടെ ആരാധകരും കോച്ച് മ്യുളെന്‍സ്റ്റീനും ആശങ്കയിലാണ്. കാരണം. കഴിഞ്ഞ മൂന്നു സീസണുകളിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലെ ഏറ്റവും മികച്ച താരമായിരുന്നു 24കാരന്‍.

പൂനെയ്ക്ക് മുന്നിലും പതറും

പൂനെയ്ക്ക് മുന്നിലും പതറും

ടൂര്‍ണമെന്റിലെ രണ്ട് അറ്റാക്കിങ് ടീമുകളായ ഗോവയോടും ബെംഗളൂരുവിനോടും ബ്ലാസ്‌റ്റേഴ്‌സ് തോറ്റു കഴിഞ്ഞു. ഇനി നടക്കാനിരിക്കുന്ന കളിയില്‍ മറ്റൊരു അറ്റാക്കിങ് ടീമായ പൂനെയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. ജിങ്കന്റെ ഇപ്പോഴത്തെ പ്രകടനവും നെമഞ്ജ ലാക്കിച്ച് പെസിച്ചിന്റെ സസ്‌പെന്‍ഷനും ബ്ലാസ്റ്റേഴ്‌സിന്റെ സമ്മര്‍ദ്ദം കൂട്ടുമെന്നുറപ്പ്.
പൂനെയ്ക്കായി മിന്നുന്ന പ്രകടനം നടത്തുന്ന മാര്‍സെലീഞ്ഞോ, എമിലിയാനോ അല്‍ഫാറോ എന്നിവരെ പിടിച്ചുകെട്ടാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ലെങ്കില്‍ മറ്റൊരു ദുരന്തം കൂടി മഞ്ഞപ്പടയ്ക്ക് ഏറ്റുവാങ്ങേണ്ടിവരും.

Story first published: Monday, January 1, 2018, 10:47 [IST]
Other articles published on Jan 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+