ഇന്ത്യയിലെ മികച്ച ഫുട്‌ബോളര്‍ ഈ രണ്ട് അക്ഷരക്കാരന്‍, ഇയാള്‍ മിസോറാമിന്റെ മുത്താണ്, ഇന്ത്യയുടേയും
ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുരസ്‌കാരം മിസോറാമില്‍ നിന്നുള്ള യുവതാരം ജെജെ ലാല്‍ പെഖ്‌ലുവയ്ക്ക്.
ദേശീയ ടീമിനായും വിവിധ ക്ലബ്ബുകള്‍ക്കു വേണ്ടിയും നടത്തിയ മിന്നുന്ന പ്രകടനമാണ് ജെജെയെ രാജ്യത്തെ മികച്ച താരമാക്കിയത്.
വനിതകളില്‍ ഒഡീഷക്കാരിയായ സസ്മിത മാലിക്ക് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

വനിതാ വിഭാഗത്തിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് വിങര്‍ കൂടിയായ സസ്മിത മാലിക്കിന്. 2007 മുതല്‍ സീനിയര്‍ ടീമിലെ അവിഭാജ്യഘടകമായ സസ്മിത 2010ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ കളിച്ചിരുന്നു. സാഫ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടു തവണ ജേതാക്കളായ ടീമില്‍ അംഗമായിരുന്നു ഇവര്‍.

കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഈ അവാര്‍ഡ് തനിക്കു പ്രചോദനമാണെന്ന് ജെജെ പ്രതികരിച്ചു.
ഈ വര്‍ഷം എന്നെ സംബന്ധിച്ചിടത്തോളം മികച്ചതായിരുന്നു. വരും വര്‍ഷങ്ങളിലും ഫോം തുടരാനാവുമെന്നാണ് പ്രതീക്ഷ.

ദേശീയ ഫുട്‌ബോളര്‍ അവാര്‍ഡ് കരസ്ഥമാക്കിയ ജെജെയ്ക്ക് 2.5 ലക്ഷം രൂപയും സസ്മിതയ്ക്ക് 2 ലക്ഷവുമാണ് സമ്മാനത്തുകയായി ലഭിക്കുക.

മിസോറാമുകാരനായ ഈ 25കാരനെ രാജ്യത്തെ മികച്ച ഫുട്‌ബോളറാക്കിയത് സ്ഥിരതയാര്‍ന്ന പ്രകടനം തന്നെയാണ്.
2014-15 സീസണിലെ ഐ ലീഗില്‍ മോഹന്‍ ബഗാനൊപ്പം കിരീടം, ഇതേ സീസണില്‍ ചെന്നൈയ്ന്‍ എഫ്‌സിക്കൊപ്പം ഐഎസ്എല്‍ ട്രോഫി, ഇന്ത്യക്കൊപ്പം സാഫ് കിരീടം എന്നിവയിലും ജെജെ പങ്കാളിയായി.

1992ല്‍ എഐഎഫ്എഫ് ഇന്ത്യയിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള അവാര്‍ഡ് നല്‍കാന്‍ തുടങ്ങിയ ശേഷം ആക്രമിച്ചു കളിക്കുന്ന താരങ്ങള്‍ക്കാണ് മുന്‍ഗണനയെന്നു കാണാം. സ്‌ട്രൈക്കര്‍മാരും അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരുമാണ് ഈ കാലയളവില്‍ 16 തവണയും വിജയികളായത്.

റൗളിന്‍ ബോര്‍ഗസാണ് പുരുഷ വിഭാഗത്തിലെ മികച്ച ഭാവിവാഗ്ദാനമായി തിരഞ്ഞെടുക്കപ്പെട്ടത്. വനിതകളില്‍ സഞ്ജുവാണ് മികച്ച ഭാവിവാഗ്ദാനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications