Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത്ഭുതം കാട്ടാന്‍ സെനഗല്‍ വീണ്ടും; ജപ്പാന്‍ വിയര്‍ക്കും; ജയിക്കുന്നവര്‍ പ്രീക്വാര്‍ട്ടറില്‍

മോസ്‌കോ: ശക്തരായ ടീമുകളെ ആദ്യ കളിയില്‍ ഞെട്ടിച്ച സെനഗലും ജപ്പാനും ഞായറാഴ്ച നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം രാത്രി 8.30ന് എക്തറിന്‍ബര്‍ഗ് അരീനയിലാണ് മത്സരം. ജയിക്കുന്ന ടീം പ്രീക്വാര്‍ട്ടറിലെത്തുമെന്നതിനാല്‍ ആഫ്രിക്കന്‍ വമ്പന്മാരും ഏഷ്യന്‍ ശക്തികളും തമ്മിലുള്ള പോരാട്ടം തുല്യശക്തികളുടേതാകും.

japan

ആദ്യ മത്സരത്തില്‍ ജപ്പാന്‍ അപ്രതീക്ഷിത ജയമാണ് നേടിയത്. കൊളംബിയന്‍താരം കാര്‍ലോസ് സാഞ്ചസ് തുടക്കത്തില്‍തന്നെ ചുവപ്പുകാര്‍ഡ് കണ്ട മത്സരത്തില്‍ 2-1ന് ജപ്പാന്‍ ജയം പിടിച്ചെടുക്കുകയായിരുന്നു. സെനഗലിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകും ജപ്പാന്റെ ശ്രമം.അകിരോ നിഷിനോ, ഷിന്‍കി ഒക്കാസക്കി തുടങ്ങിയവര്‍ ആദ്യ ഇലവനില്‍ ഇടംനേടും.

ലോകകപ്പില്‍ അട്ടിമറി വീരന്മാര്‍ എന്ന് പേരുകേട്ട സെനഗല്‍ ഇത്തവണയും പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിടുന്നുണ്ട്. 2002നുശേഷം ആദ്യമായി ലോകകപ്പിനെത്തിയ ടീം ആദ്യ മത്സരത്തില്‍ ശക്തരായ പോളണ്ടിനെ ഞെട്ടിച്ചിരുന്നു. ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ സാദിനോ മാനെയിലാണ് ടീമിന്റെ പ്രതീക്ഷ. ജയിച്ചാല്‍ ടീം പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കും. സെനഗല്‍ ജപ്പാനെ ഒരു ഗോള്‍ മാര്‍ജിനില്‍ വീഴ്ത്തുമെന്നാണ് പ്രവചനം.

Story first published: Sunday, June 24, 2018, 11:30 [IST]
Other articles published on Jun 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+