ജപ്പാന്‍ പ്രീക്വാര്‍ട്ടറിലെത്തുമോ? നാണക്കേട് ഒഴിവാക്കാന്‍ പോളണ്ട്; ജയം ആര്‍ക്കൊപ്പം?

മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഏഷ്യന്‍ പ്രാതിനിധ്യം ഉറപ്പിക്കാന്‍ ജപ്പാന്‍ വ്യാഴാഴ്ച പോളണ്ടിനെതിരെ ഇറങ്ങുന്നു. ആദ്യ രണ്ടു മത്സരത്തിലും തോറ്റ പോളണ്ടിന് ആശ്വാസ ജയത്തിനായുള്ള അവസരമാണിത്. ഇന്ത്യന്‍ സമയം രാത്രി 7.30ന് വോള്‍ഗോഗ്രാഡ് അരീനയിലാണ് മത്സരം അരങ്ങേറുക.
ലോക എട്ടാം റാങ്കുകാരായ പോളണ്ട് ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തുമെന്നായിരുന്നു മുന്‍ പ്രവചനം. എന്നാല്‍, ആദ്യ മത്സരത്തില്‍ സെനഗലിനോടും രണ്ടാം മത്സരത്തില്‍ കൊളംബിയയോടും ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ടീം ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരാണ്. ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കി തീര്‍ത്തും മങ്ങിയത് ടീമിന് തിരിച്ചടിയായി. യോഗ്യതാ റൗണ്ടില്‍ 16 ഗോളടിച്ച് താരമായ ലെവന്‍ഡോസ്‌കിക്ക് ഇതുവരെ ഒരു ഗോള്‍ പോലും നേടാനായിട്ടില്ല. ടീമില്‍ അടിമുടി മാറ്റങ്ങളുമായിട്ടാകും പോളണ്ട് കളത്തിലിറങ്ങുക.

ആദ്യ മത്സരത്തില്‍ കൊളംബിയയെ അട്ടിമറിച്ച ജപ്പാന്‍ സെനഗലിനെതിരായ രണ്ടാം മത്സരത്തില്‍ സമനില നേടിയിരുന്നു. പോളണ്ടിനെതിരെ ഒരു സമനില ലഭിച്ചാല്‍ ജപ്പാന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ആദ്യ രണ്ടു മത്സരങ്ങളിലും മികച്ചുനിന്ന ടീമില്‍ കാര്യമായ അഴിച്ചുപണി നടത്തിയേക്കില്ല. ജപ്പാന്‍ പോളണ്ടിനെ ഒരു ഗോള്‍ മാര്‍ജിനില്‍ അട്ടിമറിച്ചേക്കാമെന്നാണ് പ്രവചനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications