Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ഇസൂക്ക 2 - സാന്റോസ് 2 !!! കോപ്പലിന്റെ കുട്ടികള്‍ ജയം കൈവിട്ടു

ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സിയെ മുംബൈ സിറ്റി 2-2നു തളച്ചു. ഇരുടീമിന്റെയും രണ്ടു താരങ്ങളുടെ ഗോളടി മല്‍സരത്തിനാണ് ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സാക്ഷിയായത്. ജംഷഡ്പൂരിന്റെ രണ്ടു ഗോളും ഇസു അസൂക്കയുടെ വകയായിരുന്നെങ്കില്‍ മുംബൈയുടെ രണ്ടു ഗോളും മടക്കിയത് തിയാഗോ സാന്റോസായിരുന്നു. ഹോംഗ്രൗണ്ടില്‍ നടന്ന കളിയില്‍ 0-1ന് പിന്നില്‍ നിന്ന ശേഷം രണ്ടു മിനിറ്റിനിടെരണ്ടു ഗോളുകള്‍ തിരിച്ചടിച്ച ജംഷഡ്പൂര്‍ ജയിക്കുമെന്ന് തോന്നിച്ചെങ്കിലും രണ്ടാംപകുതിയില്‍ സാന്റോസിലൂടെ ഗോള്‍ തിരിച്ചടിച്ച് മുംബൈ സമനില പിടിച്ചുവാങ്ങുകയായിരുന്നു.

1

ജംഷഡ്പൂരിനെ ഞെട്ടിച്ച് സാന്റോസിലൂടെ 24ാം മിനിറ്റിലാണ് മുംബൈ മുന്നിലെത്തുന്നത്. 43ാ മിനിറ്റില്‍ അസൂക്കയിലൂടെ ജംഷഡ്പൂര്‍ സമനില കൈക്കലാക്കി. സമനില ഗോളിന്റെ ആഘാതത്തില്‍ നിന്നു മുംബൈ മുക്തരാവുന്നതിനു മുമ്പായിരുന്ന അസൂക്ക വീണ്ടും മുംബൈ വലകുലുക്കിയത്. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമിലായിരുന്നു ഈ ഗോള്‍. രണ്ടാംപകുതിയില്‍ ശക്തമായി തിരിച്ചുവന്ന മുംബൈ 71ാം മിനിറ്റില്‍ സമനില ഗോള്‍ നിക്ഷേപിച്ചു. സാന്റോസാണ് ഒരിക്കല്‍ക്കൂടി ഗോള്‍ നേടി മുംബൈയുടെ ഹീറോയായത്.

ഹോംഗ്രൗണ്ടില്‍ സീസണിലെ ആദ്യ ജയത്തിനു വേണ്ടിയുള്ള ജംഷഡ്പൂരിന്റെ കാത്തിരിപ്പ് നീളുകയാണ്. എട്ടു കളികളില്‍ നിന്നും രണ്ടു ജയവും നാലു സമനിലയും രണ്ടു തോല്‍വിയുമടക്കം 10 പോയിന്റുമായി ജംഷഡ്പൂര്‍ ആറാംസ്ഥാനത്ത് തുടരുകയാണ്. 14 പോയിന്റുള്ള മുംബൈ നാലാംസ്ഥാനത്തുണ്ട്.

Story first published: Friday, January 5, 2018, 22:15 [IST]
Other articles published on Jan 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+