Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: 90ാം മിനിറ്റില്‍ വീണ്ടും ഗോള്‍, ജംഷഡ്പൂരിനെ പൂട്ടി നോര്‍ത്ത് ഈസ്റ്റ് (1-1), തുടരെ 6ാം സമനില

1
2026454

ജംഷഡ്പൂര്‍: ഐഎസ്എല്ലിലെ ടോപ്പ് ഫൈവിലെ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയും നോര്‍ത്ത് ഈസ്റ്റും സമനില സമ്മതിച്ചു പിരിഞ്ഞു. 90 മിനിറ്റിലും ഇഞ്ചുറി ടൈമിലുമെല്ലാം ഗോള്‍ വീഴുന്ന പതിവ് ഈ കളിയിലും തെറ്റിയില്ല. 1-0ന്റെ വിജയമുറപ്പിച്ച ജംഷഡ്പൂരിനെ 90ാം മിനിറ്റിലെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് സ്തബ്ധരാക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാനുള്ള സുവര്‍ണാവസരമാണ് സമനിലയോടെ ജംഷഡ്പൂര്‍ കൈവിട്ടത്. എങ്കിലും ഒരു സ്ഥാനം മെച്ചപ്പെടുത്തി ജംഷഡ്പൂര്‍ ലീഗില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. ഒരു പോയിന്‍റ് ലഭിച്ച നോര്‍ത്ത് ഈസ്റ്റും ഒരു സ്ഥാനം കയറി നാലാമതെത്തി.

jam

ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബൂട്ടിനു വേണ്ടിയുള്ള പോരാട്ടത്തില്‍ തലപ്പത്തു നില്‍ക്കുന്ന സെര്‍ജിയോ കാസ്‌റ്റെലിന്റെ വകയായിരുന്നു ജംഷഡ്പൂരിന്റെ ഗോള്‍. 28ാം മിനിറ്റിലായിരുന്നു കാസ്‌റ്റെല്‍ സീസണിലെ തന്റെ അഞ്ചാം ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ 90ാം മിനിറ്റില്‍ പനാഗിയോറ്റിസ് ട്രിയാഡിസിന്റെ വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ സമനില ഗോള്‍. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ ആറാമത്തെ മല്‍സരമാണ് സമനിലയില്‍ കലാശിച്ചത് എന്നതും ശ്രദ്ധേയമാണ്.

ആദ്യപകുതിയില്‍ ജംഷഡ്പൂരിന്റെ ആധിപത്യമാണ് കണ്ടത്. അറ്റാക്കിങ് ഫുട്ബോളിലൂടെ തുടക്കം മുതല്‍ നോര്‍ത്ത് ഈസ്റ്റിനെ പ്രതിരോധത്തിലാക്കാന്‍ ജംഷഡ്പൂരിന്റെ ചെമ്പടയ്ക്കു കഴിഞ്ഞു. കൗണ്ടര്‍ അറ്റാക്കിലൂടെ തിരിച്ചടിക്കുകയെന്ന തന്ത്രമാണ് നോര്‍ത്ത് ഈസ്റ്റ് പയറ്റിയത്. 28ാം മിനിറ്റില്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയായ കാസ്‌റ്റെലിലൂടെ ജംഷഡ്പൂര്‍ അര്‍ഹിച്ച ലീഡ് കൈക്കലാക്കുകയും ചെയ്തു. നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധത്തെ ഛിന്നഭിന്നമാക്കിയ ഫാറൂഖ് ചൗധരിയാണ് ഈ ഗോളിനു വഴിയൊരുക്കിയത്. മോണ്‍റോയ് നല്‍കിയ ത്രൂബോളുമായി വലതു വിങിലൂടെ ചീറിപ്പാഞ്ഞ ഫാറൂഖ് ബോക്‌സിനു കുറുകെ ചെത്തിയിട്ട ക്രോസ് ക്ലിയര്‍ ചെയ്യാന്‍ നോര്‍ത്ത് ഈസ്റ്റിനായില്ല. പന്ത് ശരീരം കൊണ്ട് തടുത്ത കാസ്റ്റെല്‍ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വല കുലുക്കിയപ്പോള്‍ ഗോളി നിസ്സഹായനായി.

33ാം മിനിറ്റിളില്‍ ജംഷഡ്പൂരിന് കളിയില്‍ ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം. അപകടകരമായ പൊസിഷനില്‍ വച്ച് ജംഷഡ്പൂരിന് അനുകൂലമായി ഫ്രീകിക്ക്. ബോക്‌സിലേ്കു താഴ്ന്നിറങ്ങിയ മോണ്‍റോയുടെ ഫ്രീകിക്ക് മെമോ ഹെഡ്ഡറിലൂടെ മറിച്ചു നല്‍കി. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ബാക്ക് ഹീലിലൂടെ കാസ്റ്റെല്‍ വലയിലേക്കു വഴി തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്കു പോവുകയായിരുന്നു. ആദ്യപകുതിയുടെ അവസാന അഞ്ചു മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റായിരുന്നു മികച്ചുനിന്നത്. ജംഷഡ്പൂര്‍ ഗോള്‍ വല കുലുക്കാന്‍ അവര്‍ മികച്ച നീക്കങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്നു. എന്നാല്‍ ജംഷഡ്പൂര്‍ പ്രതിരോധത്തെയും ഗോള്‍കീപ്പറെയും മറികടക്കാന്‍ നോര്‍ത്ത് ഈസ്റ്റിനായില്ല.

രണ്ടാം പകുതിയിലും ജംഷഡ്പൂരിന് തന്നെയായിരുന്നു മേല്‍ക്കൈ. കൗണ്ടര്‍ അറ്റാക്കുകള്‍ക്കു കാത്തുനില്‍ക്കുകല്ലാതെ നോര്‍ത്ത് ഈസ്റ്റിനു മുന്നില്‍ മറ്റു വഴികളില്ലായിരുന്നു. 57ാ മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് ഒപ്പമെത്താന്‍ മികച്ചൊരു അവസരം. ജംഷഡ്പൂര്‍ ക്ലിയര്‍ ചെയ്ത പന്തുമായി ഒറ്റയ്ക്കു ബോക്‌സിലേക്കു ഓടിക്കയറിയ അസമോവ് ജ്യാനിന് മുന്നില്‍ അപ്പോള്‍ ഗോളി സുബ്രതോ പാല്‍ മാത്രം. എന്നാല്‍ ജ്യാന്‍ ഷോട്ടുതിര്‍ക്കും മുമ്പ് സുബ്രതോ മുന്നിലേക്ക് ഡൈവ് ചെയ്ത് പന്ത് കൈയ്ക്കുള്ളിലാക്കി.

ജംഷഡ്പൂര്‍ 1-0ന്റെ വിജയമുറപ്പിച്ചിരിക്കെയാണ് ഇടിത്തീ പോലെ നോര്‍ത്ത് ഈസ്റ്റിന്റെ സമനില ഗോള്‍ പിറന്നത്. 90ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. ലോങ്‌ബോളിനൊടുവില്‍ അസമോവ് ജ്യാന്‍ ബോക്‌സിനകത്തേക്കു മറിച്ചു നല്‍കിയ പന്ത് ഇടതു വിങിലൂടെ ഓടിയെത്തിയ ട്രിയാഡിസ് റണ്ണിങ് ഷോട്ടിലൂടെ വലയിലേക്ക് നയിച്ചപ്പോാള്‍ ഗോളി സുബ്രതയ്ക്കു ഒന്നും ചെയ്യാനായില്ല.

Story first published: Monday, December 2, 2019, 21:51 [IST]
Other articles published on Dec 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+