Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഇഞ്ചുറിടൈം ഗോളില്‍ മുംബൈ മിന്നി, ജംഷഡ്പൂരിനെ വീഴ്ത്തി (2-1)

1
2026501

മുംബൈ: ഐഎസ്എല്ലിലെ 75ാം മല്‍സരത്തില്‍ മുംബൈ സിറ്റിക്കു ത്രസിപ്പിക്കുന്ന വിജയം. സ്വന്തം മൈതാനത്തു നടന്ന ആവേശകരമായ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെയാണ് മുംബൈയുടെ നീലപ്പട ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു അരമണിക്കൂറിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് മുംബൈ ആവേശോജ്വയ ജയം കൊയ്തത്. ഇഞ്ചുറിടൈമില്‍ പകരക്കാരനായി ഇറങ്ങിയ ബിദ്യാനന്ദ സിങിന്റെ വകയായിരുന്നു മുംബൈയുടെ വിജയഗോള്‍. ടീമിന്റെ സമനില ഗോള്‍ നേടിയത് 60ാം മിനിറ്റില്‍ ടുണീഷ്യന്‍ താരം അമീന്‍ ഷെര്‍മിറ്റിയായിരുന്നു. ഏഴാം മിനിറ്റില്‍ നോവെ കോസ്റ്റയുടെ പെനല്‍റ്റി ഗോളിലാണ് ജംഷഡ്പൂര്‍ മുന്നിലെത്തിയത്.

1

ജംഷഡ്പൂരിനെതിരേ നേടിയ വിജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനം ഭദ്രമാക്കി. 16 മല്‍സരങ്ങളില്‍ നിന്നു 26 പോയിന്റോടെയാണ് മുംബൈ നാലാംസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടു പോയിന്റിന്റെ വീതം വ്യത്യാസത്തില്‍ നിലവിലെ ചാംപ്യന്മാരായ ബെംഗളൂരു എഫ്‌സി, എടിക്കെ എന്നിവരാണ് മൂന്നം രണ്ടും സ്ഥാനങ്ങളില്‍. 33 പോയിന്റുള്ള എഫ്‌സി ഗോവയാണ് തലപ്പത്ത്. പ്ലേഓഫിലേക്കു യോഗ്യത നേടിയ ഏക ടീമും ഗോവയാണ്.

ജംഷഡ്പൂരിനെതിരേ കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് മുംബൈ ജയിച്ചു കയറിയത്. എന്നാല്‍ ആദ്യം ഗോള്‍ നേടാന്‍ ഭാഗ്യമുണ്ടായത് ജംഷഡ്പൂരിനായിരുന്നു. അതിവേഗ നീക്കത്തിനൊടുവില്‍ ബോക്‌സിനകത്തു വച്ച് ജംഷഡ്പൂര്‍ താരം അനികേത് ജാദവിനെ മുംബൈയുടെ മുഹമ്മദ് റഫീഖ് ഫൗള്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നു ലഭിച് പെനല്‍റ്റി അക്കോസ്റ്റ് അനായാസം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

2

ഗോള്‍ മടക്കാന്‍ മുംബൈ കിണഞ്ഞു ശ്രമിച്ചെങ്കിലും ആദ്യ പകുതിയില്‍ ലീഡ് കാത്തു സൂക്ഷിക്കാന്‍ ജംഷഡ്പൂരിന് കഴിഞ്ഞു. 60ാം മിനിറ്റില്‍ ഷെര്‍മിറ്റിയിലൂടെ മുംബൈ അര്‍ഹിച്ച സമനില കൈക്കലാക്കി. ഇടതു മൂലയില്‍ നിന്നുള്ള ഡിയേഗോ കാര്‍ലോസിന്റെ കോര്‍ണര്‍ കിക്ക് വെടിയുണ്ട കണക്കെയുള്ള ഹെഡ്ഡറിലൂടെ ഷെര്‍മിറ്റി വലയ്ക്കുള്ളിലാക്കി. 84ാം മിനിറ്റില്‍ ജംഷഡ്പൂര്‍ മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ രണ്ടു തുടര്‍ സേവുകള്‍ മുംബൈയെ രക്ഷിച്ചു. അകോസ്റ്റയുടെ ക്രോസില്‍ കാസ്‌റ്റെലിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ മുംബൈ ഗോളി അമരീന്ദര്‍ സിങ് ബ്ലോക്ക് ചെയ്തു. റീബൗണ്ടില്‍ നിന്നും ജംഷഡ്പൂര്‍ താരം അമര്‍ജിത്ത് ഷോട്ട് പരീക്ഷിച്ചെങ്കിലും ഇത്തവണ ഗോള്‍മുഖത്ത് കാവലായി നിന്ന ഷെര്‍മിറ്റി ഇതു ബ്ലോക്ക് ചെയ്തു.

മല്‍സരം സമനിലയില്‍ കലാശിക്കുമെന്നിരിക്കെയാണ് ഇഞ്ചുറിടൈമിന്റെ രണ്ടാം മിനിറ്റില്‍ മുംബൈ വിജയഗോള്‍ നേടിയത്. പ്രതീക് ചൗധരി ബോക്‌സിനുള്ളിലേക്കു നല്‍കിയ ക്രോസ് കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലഭിച്ചത് ബോക്‌സിന് തൊട്ടരികില്‍ നിന്ന ബിദ്യാനന്ദയ്ക്ക്. ബിദ്യാനന്ദ തൊടുത്ത വലം കാല്‍ ഗ്രൗണ്ടര്‍ ഗോളിക്കു തൊടാന്‍ അവസരം നല്‍കാതെ വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ സ്‌റ്റേഡിയം ഇളകിമറിഞ്ഞു.

Story first published: Thursday, February 6, 2020, 21:45 [IST]
Other articles published on Feb 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+