Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎഎസ്എല്‍: സുസെരാജിന് ഡബിള്‍, ഗോവയെ മുക്കി ജംഷഡ്പൂര്‍ (4-1)

1

ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ മിന്നുന്ന ഫോമിലുള്ള എഫ്‌സി ഗോവയ്‌ക്കെതിരേ ജംഷഡ്പൂര്‍ എഫ്‌സിക്കു തകര്‍ക്കന്‍ ജയം. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഗോവയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു ജംഷഡ്പൂര്‍ കശാപ്പ് ചെയ്യുകയായിരുന്നു. ഇരട്ടഗോളുകള്‍ നേടിയ മൈക്കല്‍ സുസെരാജാണ് ജംഷഡ്പൂരിന്റെ ഹീറോ. 17, 50 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. മെമോ (77), സുമീത് പാസ്സി (78) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. 33ാം മിനിറ്റില്‍ മൊര്‍ത്താഡ ഫാളിന്റെ വകയായിരുന്നു ഗോവയുടെ ആശ്വാസഗോള്‍.

സസ്‌പെന്‍ഷനെ തുടര്‍ന്ന് സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനാസ് ഇല്ലാതെയാണ് ഗോവ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. കോറോയുടെ അഭാവം ഗോവയ്ക്കു കനതത്ത തിരിച്ചടിയാവുകയും ചെയ്തു. കോറോയ്ക്കു പകരം മറ്റൊരു മികച്ച താരമില്ലെന്നതും ഗോവയുടെ പ്രകടനത്തെ ബാധിച്ചു. ഒന്നാം പകുതിയില്‍ സ്‌കോര്‍ 1-1ന് അവസാനിച്ചെങ്കിലും രണ്ടാംപകുതിയില്‍ ജംഷഡ്പൂര്‍ ആഞ്ഞടിച്ചപ്പോള്‍ ഗോവന്‍ പ്രതിരോധക്കോട്ട തകര്‍ന്നടിഞ്ഞു. 50ാം മിനിറ്റില്‍ സുസെരാജിലൂടെ ലീഡ് നേടിയ ഗോവ പിന്നീട് കണ്ടടച്ചു തുറക്കും മുമ്പെയാണ് രണ്ടു മിനിറ്റിനിടെ രണ്ടു തവണ ഗോവന്‍ വലകുലുക്കിയത്. ഈ ആഘാതത്തില്‍ നിന്നും കരകയറാനാവാതെ ഗോവ സീസണിലെ ആദ്യ തോല്‍വിയിലേക്കു കൂപ്പുകുത്തുകയും ചെയ്തു.

ജയിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാന്‍ ഗോവയ്ക്കാവുമായിരുന്നു. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷം ഗോവയ്ക്കു നേരിട്ട ആദ്യ പരാജയം കൂടിയാണിത്. അതേസമയം, തുടരെ നാലു സമനിലകള്‍ക്കു ശേഷം ജംഷഡ്പൂര്‍ വിജയവഴിയില്‍ തിരിച്ചെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്. ജയത്തോടെ ബെംഗളൂരു എഫ്‌സിയെ പിന്തള്ളി ജംഷഡ്പൂര്‍ മൂന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

Story first published: Thursday, November 1, 2018, 21:52 [IST]
Other articles published on Nov 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+