Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ഡല്‍ഹിക്കു തോല്‍വി തന്നെ... ആദ്യ ജയം ഇനിയുമകലെ, ജംഷഡ്പൂര്‍ ടോപ്പ് ഫോറില്‍

1

ജംഷഡ്പൂര്‍: ഐഎസ്എല്ലിന്റെ ഈ സീസണിലെ കന്നി ജയത്തിനായി ഡല്‍ഹി ഡൈനാമോസിന്റെ കാത്തിരിപ്പ് നീളുകയാണ്. കളിച്ച 11ാം റൗണ്ട് മല്‍സരത്തില്‍ വിജയം വരുതിയിലാക്കാന്‍ ഡല്‍ഹിക്കായില്ല. എവേ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോടാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ഡല്‍ഹി കീഴടങ്ങിയത്. ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ഇരുപകുതികളിലുമായി ഓരോ ഗോളുകള്‍ വീതം വഴങ്ങി ഡല്‍ഹി സീസണിലെ ഏഴാം തോല്‍വിയിലേക്കു വീണത്. ഓസ്ട്രലിയയുടെ മുന്‍ സൂപ്പര്‍ താരം ടിം കാഹില്‍ (29ാം മിനിറ്റ്), ഫാറൂഖ് ചൗധരി (64) എന്നിവരാണ് ജംഷഡ്പൂരിന്റെ സ്‌കോറര്‍മാര്‍. 24ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയാണ് ഡല്‍ഹിക്കായി സ്‌കോര്‍ ചെയ്തത്.

കൡയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ഇരുടീമും ജയം തന്നെ ലക്ഷ്യമിട്ട് തുടരെ മുന്നേറ്റങ്ങള്‍ നടത്തുന്നതാണ് കണ്ടത്. 24ാം മിനിറ്റില്‍ കളിയിലെ ആദ്യ ഗോളവസരം തന്നെ ലക്ഷ്യത്തിലെത്തിച്ച് ഡല്‍ഹി ജംഷഡ്പൂരിനെ ഞെട്ടിച്ചു. ചാങ്‌തെയാണ് ഡല്‍ഹിയുടെ അക്കൗണ്ട് തുറന്നത്. ഇടതുവിങിലൂടെ നാരായണ്‍ദാസ് തുടങ്ങി വച്ച നീക്കത്തിനൊടുവില്‍ പന്ത് മിഹെലിച്ചിന്. മിഹെലിച്ചിന്റെ ക്രോസ് മികച്ചൊരു വോളിയിലൂടെ ചാങ്‌തെ വലയ്ക്കുള്ളിലാക്കി.

എന്നാല്‍ ലീഡ് 28 മിനിറ്റ് ആയുസ്സേ ഉണ്ടായുള്ളൂ. കാഹിലിലൂടെ ജംഷഡ്പൂര്‍ സമനില കൈക്കലാക്കി. കാര്‍ലോസ് കാല്‍വോയുടെ ഷോര്‍ട്ട് കോര്‍ണറിനൊടുവില്‍ മെമോ നല്‍കിയ ക്രോസ് കാഹില്‍ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 61ാം മിനിറ്റില്‍ ഫാറൂഖിലൂടെ ജംഷഡ്പൂര്‍ വിജയഗോള്‍ കണ്ടെത്തി. തകര്‍പ്പനൊരു ലോങ്‌റേഞ്ചറിലൂടെയാണ് താരം ടീമിന്റെ ഹീറോയായി മാറിയത്.

ഈ ജയത്തോടെ എഫ്‌സി ഗോവയെ അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളി ജംഷഡ്പൂര്‍ നാലാംസ്ഥാനത്തേക്കു കയറി. എന്നാല്‍ 11 മല്‍സരങ്ങളില്‍ ഏഴിലും തോറ്റ ഡല്‍ഹി നാലെണ്ണത്തില്‍ സമനിലയും വഴങ്ങി നാലു പോയിന്റോടെ അവസാന സ്ഥാനത്തു തുടരുകയാണ്. ലീഗിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ടീമിനു ഇത്രയും കളികളില്‍ ജയിക്കാനാവാതെ പോവുന്നത്.

Story first published: Wednesday, December 12, 2018, 21:57 [IST]
Other articles published on Dec 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+